Monday, 17 September 2018
Storyline
അറക്കൽ മന (ഭാഗം10)
ഷിനോജ് പുറത്തേക്ക് ഇറങ്ങി നോക്കി...
അതെ..ആ രൂപം അകലേക്ക് നീങ്ങി പോവുകയാണ്...വളരെ വേഗത്തിൽ തന്നെ അത് അപ്രത്യക്ഷമായി..
ഈ അസമയത്ത് അതും ആൾപാർപ്പില്ലാത്ത ഈ സ്ഥലത്ത് ആരാണ്..എന്തായാലും നാളെയാവട്ടെ ഇവിടം മുഴുവൻ നോക്കി കാണണം.. എന്തൊക്കെയോ ദുരൂഹത നിലനിൽക്കുന്ന പോലെ...ജോലിക്കാരനായ തമിഴനേയും കാണാനില്ല.. അവനെന്ത് പറ്റിക്കാണും ..ഇതെല്ലാം സുധീറിനെ തത്കാലത്തേക്ക് അറിയിക്കണ്ട ഏതായാലും രണ്ടു മൂന്നു ദിവസം തങ്ങിയേ പറ്റൂ ഷിനോജ് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു.
അവൻ സുധീറിന്റെ അടുത്ത് ചെന്ന് നോക്കി സുധീർ നല്ല ഉറക്കത്തിൽ തന്നെയാണ്.
ഷിനോജ് അവനടുത്ത് തന്നെ ഉറങ്ങാൻ കിടന്നു....
രാത്രിയതിന്റെ അവസാന യാമത്തിലേക്ക് കടക്കവെ...മിന്നൽപ്പിണരുകൾ പൊഴിച്ചുകൊണ്ട് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുമാർ വലിയൊരു ഇടിവെട്ടി..സുധീർ ഞെട്ടിയുണർന്നു.. വീശിയടിക്കുന്ന കാറ്റിൽ ജനാലകളുടെ വാതിലുകൾ കൊട്ടിയടഞ്ഞും തുറന്നും കൊണ്ടിരുന്നു...ഭീതിപ്പെടുത്തുന്ന അന്ധകാരത്തിലിടക്കിടെ മിന്നൽ പിണരുകൾ പലരൂപങ്ങൾ ചുമരുകളിൽ തീർക്കുന്നുണ്ടായിരുന്നു .
ഇതെല്ലാം കണ്ട് സുധീർ ഭയന്നു അപരിചിതമായ ഈ സ്ഥലത്ത് ഈ രാത്രി തന്നെ വരേണ്ടി വന്നതിൽ സ്വയം ശപിച്ചു അവൻ .
അടുത്ത് തന്നെ ഷിനോജ് കിടക്കുന്നത് കണ്ട ആശ്വാസത്തിൽ പരിചയമുള്ള എല്ലാ മഖാമുകളിലേക്കും ഒറ്റയടിക്ക് നേർച്ച നേർന്നു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ച് മനസ്സിൽ ദിക്റുകൾ ചൊല്ലി അവൻ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു...ഇതൊന്നും അറിയാതെ ഷിനോജ് ഉറക്കം തുടർന്നു.
പുലർച്ചെ കതകിൽ ആരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടാണ് ഇരുവരും ഉറക്കമുണർന്നത്..
സുധീർ ഉറക്കച്ചടവോടെ കതകിനെ ലക്ഷ്യമാക്കി നടന്നു....
കതകു തുറന്ന സുധീർ കണ്ടത് ഏതാണ്ട് മുപ്പതു വയസ്സു പ്രായമുള്ള ഒരു കറുത്ത് മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു യുവാവിനേയാണ്...അവനാകെ പേടിച്ചരണ്ടാണ് നില്ക്കുന്നത് അവൻ ധൃതിപിടിച്ച് അകത്തേക്ക് കയറി സുധീറിനെ നോക്കി ചോദിച്ചു..
നീങ്കയാര്.. ഹാജിയാരോട മകനാക്കുമോ??
അതെ....നീ രാജുവല്ലേ...നീ എവ്ടെ ആയിരുന്നെടാ... സുധീർ ആരാഞ്ഞു.
സൊൽറേൻ അണ്ണാ...
കൊഞ്ചനാൾക്ക് മുന്നാടി ഹാജിയാറ് വന്ത് സൊല്ലിയിരുന്താൾ നീങ്ക വരുവെന്ട്ര്..ആനാൽ അവര് എരന്തിട്ടേൻ എന്ട്ര് സൊല്ലി അന്ത ടൈമിലെ ഹമീദണ്ണ കൂപ്പിട്ടിരുന്തേൻ ..ഒരേ വരത്തമായിടിച്ചണ്ണേ...അവര് റൊമ്പ നല്ലവര് ...എന്നാച്ച് തെരിയാത്...കടവുൾ ഇവ്വളവു സീക്രമാ അവരെ തിരുപ്പി കൂപ്പിടുമെന്ട്ര് നിനച്ച് കൂടെ പാക്കലെ...അവന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞൊഴുകി..സുധീർ സ്നേഹത്തോടെ അവനെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു..
അവര് എരന്ത അന്നേക്ക് നൈറ്റിലെ ...നാ.തൂങ്കീട്ടിരിക്കുമ്പോത്...ഒരു സത്തം കേട്ടിച്ച് ...പോയി പാത്താ യാരുമേ ഇല്ലെ..ആനാൽ തിരുപ്പി വന്ത എന്നോട റൂം എരിയിറതു താൻ നാ പാത്തേൻ.. ഒരു പേയി മാതിരി ഒന്ന് റൂമെ താണ്ടി പോണത് പാത്ത് നാ ഭയന്തിട്ടേൻ അണ്ണേ..അന്നേലിരുന്ത് അടിക്കടി ഇതു താൻ നടന്തിഅക്ക്ട്ട്ര്ക്ക്.....എന്നോടെ മൊബൈല് കൂടെ എരിഞ്ചിട്ടതിനാലെ യാരേയും കൂപ്പിട മുടിയലെ...
രാജുവിന്റെ സംസാരം കേട്ട് ഷിനോജ് കടന്നു വന്നു. രാജുവിനെ അടിമുടിയൊന്ന് നോക്കി അവൻ....
രാജു ഇതാരാണെന്ന് ചോദിക്കുന്ന പോലെ സുധീറിന്റെ മുഖത്തേക്ക് നോക്കി.. എന്റെ ഫ്രണ്ടാണ്...പേര് ഷിനോജ്...അവര് കുറച്ചു ദിവസം ഇവിടെ കാണും ഭയപ്പെടണ്ട
നല്ല മാന്ത്രികനാണവൻ...രാജു ആശ്ചര്യത്തോടെ ഷിനോജിനെ അടിമുടിയൊന്ന് നോക്കി...
(തുടരും)
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment