Monday, 17 September 2018
പ്രവാസി
വ്യഥയാൽ കണ്ഠമിടറുന്നതിനിടയിലും ചുണ്ടിലായ് മന്ദഹാസം നിറച്ചു
യാത്ര പറഞ്ഞിറങ്ങിയവൻ..
നൽപാതി തന്നുടെ പതം പറച്ചിലുകൾക്ക് ..
നറു ചുംബനത്താലേകി മറുപടി...
ഇനിയൊന്ന് വിശ്രമിച്ചുകൂടെയെൻ മകനേ..
നിനക്കെന്നാരാഞ്ഞു വിതുമ്പുമെൻ വാത്സല്യ മാതൃഹൃദയത്തോടെന്ത് പറയാൻ..
ഒരാലിഗനത്താലെല്ലാം പറഞ്ഞ പിതാവിന്റെ സ്നേഹമെന്തെന്നു തിരിച്ചറിവൂ ഞാനുമിന്ന്.
പിതൃത്വമെന്ന കരുതലിന്റാഴപരപ്പുകൾ ...
മാതൃത്വത്തിന്റെ തീരാമഹത്വവും , പ്രിയ പത്നി
തന്ന സ്നേഹവും കടപ്പെട്ടാണ് യാത്ര.
കൺകുളിർകെ കാണാനാവാതെ കണ്ണുകൾ വ്യഥയാൽ
തേടുവതിനിയുമവന്റെയാ പൊന്നുമക്കളെ തന്നെ....
ജന്മം തന്ന കുളിരേകുമീ നാടുവിട്ട് അന്നം തരുന്ന നാട്ടിലെ പൊള്ളുന്ന ചൂടിലേക്കും ...
കടപ്പാടുകളുടെ തീരാച്ചുഴിയിലേക്കും..
പ്രവാസിയെന്ന യോദ്ധാക്കൾ ഇനിയും കച്ചമുറുക്കും..
കൈ നിറയെ സമ്മാനങ്ങളുമായ് ..
ശുഷ്കമായ നാളേക്കൊരതിഥിയായി ഇനിയുമവനെ നിങ്ങൾക്ക് തിരികെ ലഭിക്കുമോ..?
അതോ പാതിവഴിയിൽ നിലച്ചുപോയ ഒരു താളമായ് മറവിയിലാണ്ടു പോകുമോ...?
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment