Monday, 17 September 2018

Storyline

നസീർ കുറച്ചു നിമിഷത്തെ മൗനം ഭഞ്ജിച്ചു തുടർന്നു പറഞ്ഞു. .ഈ നാട്ടിൽ പലരും അവിടെ ഒരു സത്വത്തെ കണ്ടു ഭയന്നും അതിനെ തുടർന്നു അസുഖം വന്നും മരിച്ചിട്ടുണ്ട്.. അതുപോലെ അതിനെ പറ്റിയുള്ള നാട്ടുകാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചു ആ മനയിൽ താമസിച്ചവരാരും പുലരുന്നതുവരെ ജീവിച്ചതായി അറിവില്ല. ക്രൂരമായി കൊല ചെയ്യപ്പെടുകയോ മതിഭ്രമം സംഭവിക്കുകയോ ആണുണ്ടായത് അന്നവിടെ നടന്ന ആരും കൊലകളും അതിന്റെ തുടർച്ചയായി മാത്രമേ കണക്കാക്കാനാവൂ..പല അഭ്യൂഹങ്ങൾക്കും മന വിഷയമായിട്ടുണ്ട് ..സത്യം എന്താണ് എന്നത് പടച്ച റബ്ബിനെ അറിയൂ... ന്റെ പടച്ചോനേ... എന്നാലും വല്ലാത്ത കഷ്ടം തന്നെ.. ഈ നാട്ടിൽ ആരോടും ചോദിക്കാതെ കച്ചവടം നടത്തിയത് തന്നെ വലിയ പിഴവാണ്.. ഏതായാലും ആ മന വാങ്ങിയതിൽ പരം അബദ്ധം ഇനിയെന്ത് വരാനാണ്. എങ്ങിനെയെങ്കിലും അത് ഒഴിവാക്കാനായി നോക്കിക്കോളീൻ...നസീറിന്റെ ബീവി സഹതാപത്തോടെ സുധീറിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു... നോക്കൂ..സഹോദരാ.. എന്നേ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും സഹായിക്കാം എന്താവശ്യം വന്നാലും പറയാൻ മടിക്കരുതേ ..നസീർ ഭാര്യ കൊണ്ട് വന്ന ചായ അവന് നീട്ടിക്കൊണ്ടു പറഞ്ഞു..നന്ദിയോട് കൂടെ ഒന്ന് ചിരിച്ചു കൊണ്ട് അവനത് വാങ്ങി കുടിച്ചു. എന്തായാലും ഇനി വരുന്നിടത്ത് വച്ച് കാണാം അല്ലേ ...സുധീർ ഷിനോജിനെ കുറിച്ചും അവന്റെ കഴിവുകളെ പറ്റിയും ഹൃസ്വമായി അവരോട് പറഞ്ഞു. എങ്കിൽ പിന്നെ കാണാം.. ആവശ്യം വരുമ്പോൾ ഞാൻ വിളിക്കാം എന്നു പറഞ്ഞു സുധീർ മുറ്റത്തേക്കിറങ്ങി നേരം വല്ലാതെ ഇരുട്ടിയിരുന്നു... പെട്ടെന്ന് ഒരു കറുത്ത നായ സുധീറിന്റെ പിറകിൽ വന്നു തുടരെ കുരച്ചുകൊണ്ട് ഇടവഴിയിലൂടെ ഓടി മറഞ്ഞു. പകച്ചു വീണുപോയി സുധീർ. ഇതുവരെ അറിഞ്ഞ വിവരങ്ങൾ കൊണ്ട് തന്നെ നല്ല ഭയപ്പാടിലായിരുന്നു സുധീർ. .നസീർ ഓടിയെത്തി അയാളുടെ കൈകൾ പിടിച്ചു ഉയർത്തി നില്ക്കാനായി സഹായിച്ചു...പൊടി തട്ടി സുധീർ എഴുന്നേറ്റു എന്നിട്ട് നായ ഓടിയ വഴിയിലേക്ക് പകപ്പോടെ നോക്കി .നസീർ അവനെ സാന്ത്വനിപ്പിച്ചു. നിലത്തു കിടന്ന ചില്ലുകഷ്ണം കൊണ്ട് സുധീറിന്റെ കൈയ്യിൽ മുറിവ് പറ്റിയിരുന്നു..പക്ഷെ വേദനയവനറിഞ്ഞില്ല കാരണം അതിനേക്കാൾ ആഴത്തിൽ പേടിയവനെ ഗ്രസിച്ചിരുന്നു... (തുടർന്നു വായിക്കുക ) നിങ്ങളുടെ സ്വന്തം #Shaby's

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...