Monday, 17 September 2018
നിനക്ക് ഒരു കത്ത്
. പ്രിയപ്പെട്ടവളേ... നിനക്കൊരു കത്തെഴുതാനായ് എന്തോ ഇപ്പോൾ ഒരു
കാരണവും തിരയാറില്ല .ആ ശ്രമങ്ങൾ അന്നുപേക്ഷിച്ചു കളഞ്ഞതാണ്.
പക്ഷെ എന്തു കൊണ്ടോ ഇന്നൊരു കത്ത് എഴുതാൻ തുടങ്ങുകയാണ്..
നീ ഇത് വായിക്കുമെന്ന മൗഢ്യധാരണയില്ല .എങ്കിലും ശുഷ്കമായ ഈ ജീവിതം ഒരുവേള നിനച്ചിരിക്കാതെ നില്ക്കുന്ന നേരത്ത് തട്ടിയെടുക്കപ്പെട്ടാൽ ഖേദം തോന്നാതിരിക്കാനാണീ പാഴ്ശ്രമം.
ഇന്നലെ ഞാൻ നമ്മുടെ ആ ഇടവഴിയിൽ കൂടി ഒരു യാത്ര നടത്തി. മോഹങ്ങളും സ്വപ്നങ്ങളും പങ്കു വെച്ച ആ ഗുൽമോഹർ മരത്തിന്റെ ചുവട്ടിൽ
കുറച്ചു നേരം നിന്നു. ഞാൻ അറിയാതെ ഉതിർന്ന ആ ദീർഘ നിശ്വാസത്തിലെല്ലാം തന്നെ അടങ്ങിയിരുന്നു.. കുറെ കാലം പിറകിലേക്ക് എന്നെ അവിടെയലയടിച്ചു പോയ കുസൃതിക്കാറ്റും ചുവട്ടിൽ ചുവന്ന പരവതാനിയേ പോലെ വീണുകിടക്കുന്ന ഗുൽമോഹർ പൂക്കളും എന്നെ ആ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി.എത്ര മനോഹരമായിരുന്നൂ ആ കാലം. എല്ലാം ഓർത്തെടുത്ത നേരം എന്തോ മിഴികൾ ഞാൻ അറിയാതെ തന്നെ നീർച്ചാലുകളായ് മാറി.
ങ്ഹാ..അതു പോട്ടെ നിനക്ക് സുഖം തന്നെയല്ലേ. മകളുടെ വിശേഷം എന്താണ്.യാദൃശ്ചികമായി നിന്റെ മകളുടെ ഫോട്ടോ കാണാനിടയായി നിന്റെ ഒരു കുഞ്ഞുരൂപം തന്നെ... ശരിക്കും പറഞ്ഞാൽ നിന്റെ ഒരു ഫോട്ടോ കോപ്പി..
എനിക്ക് സുഖം തന്നെ എന്നു മാത്രം പറയുന്നു.
അറിയില്ല ഇനിയെന്നെങ്കിലും കാണുമെന്ന്... എന്തോ തീരെ വയ്യാത്തതു പോലെ.. ഭയപ്പെടുത്തുന്ന ചില സ്വപ്നങ്ങൾ മാത്രമാണ് നിദ്രയിലുടനീളപ്പോൾ..
അസ്ഥികൾ നുറുങ്ങുന്ന വിധം ഇടക്കിടക്ക് വരുന്ന വേദനകൾ അസഹ്യംതന്നെ..
ഒരു ക്ഷമാപണം കൂടി ഞാൻ ഈ കത്തിലൂടെ നടത്തുകയാണ്. സ്വപ്നങ്ങൾ മാത്രം നല്കി ദൂരെയകന്ന് മാറിപോകേണ്ടി വന്നതിന്.
അതൊരു ഒഴിഞ്ഞ് മാറൽ തന്നെ ആയിരുന്നു. പ്രിയപ്പെട്ടവളേ... വിധിയുടെ ക്രൂരമായ ചില പരീക്ഷണങ്ങൾ കൊണ്ട് നിന്നെ നോവിക്കാതിരിക്കാനായ് .
എവിടെ ആയാലും നീ സുഖമായിരിക്കും...ഒരുപക്ഷേ
ഇനിയൊരു യാത്ര പറയലുണ്ടാവില്ല .ഞാനും വിശ്രമിക്കുവാനൊരുങ്ങുന്ന തിരക്കിലാണ്..
എന്നെങ്കിലും ഒരിക്കൽ ഈ പഴയ ഓർമ്മത്താഴ്വരകൾ താണ്ടി വരാനായ് കഴിഞ്ഞാൽ നമ്മുടെ പഴയ ഗുൽമോഹറിനു താഴെ നിന്റെ ഓർമ്മകൾ കൊണ്ട് പുഷ്പിക്കയും കൊഴിയുകയും ചെയ്തു കൊണ്ട് ചുവന്ന ഹൃദയ വർണ്ണ പൂക്കളായ് ഞാൻ വീണുകിടക്കുന്നുണ്ടാകുമവിടെ ...
എനിക്ക് സ്വന്തമായി കിട്ടിയ ചില സ്വപ്നങ്ങൾ , ചില അസുലഭ നിമിഷങ്ങൾ അത് സമ്മാനിച്ച നിനക്കായ്...
ഏറെ സ്നേഹത്തോടെ .....
#Shaby's
.
...............
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment