Monday, 17 September 2018

പ്രതീക്ഷ

ഗദ്ഗദങ്ങൾ നിലയ്ക്കാത്ത ജനനീ.. അസുരഗണങ്ങളാണു നിനക്കു ചുറ്റിലും. നീ പേറ്റുനോവറിഞ്ഞു പെറ്റ വിഷഗണങ്ങൾ.. നിന്റെ മാറുപിളർക്കണൂ.. ലോകർക്കു മുന്പേ വസ്ത്രാക്ഷേപം നടത്തിയവർ... എന്നിട്ടും മൗനമാണു നീയുമെന്തോ.. നിന്നെയറിഞ്ഞെത്തിയൊരു അതിഥിയുടെ രക്തം കൊണ്ട് നിൻ പവിത്ര മേനി കളങ്കിതമാക്കിയവർ.. നിശ്ചയം ഈ മൗനമിന്നു വെടിയുക നീ.. രുദ്ര രൂപിയാവുക നീയിനി ..സംഹാര താണ്ഡവമാടൂ ...ഈ അസുരകുലത്തെ നിഷ്കാസനം ചെയ്യൂ... ഹേ..യൗവ്വനമേ.. കാലത്തിന്റെ കേടെന്നു ചൊന്നു മൗനമവലംഭിക്കയല്ല നീ വേണ്ടൂ... സത്_വൃത്തരുണ്ടോ..നിന്റെ സന്താനങ്ങളിലിനി..നിന്റെ മാനം കാത്തിടാൻ.. പ്രതീക്ഷയറ്റ തൻകിടാങ്ങൾക്ക് വരും തലമുറയ്ക്ക് ശുഭപ്രതീക്ഷയേകുവാൻ... #Shabys

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...