Monday, 17 September 2018
Social media
തന്നെ കൊതിപ്പിച്ചു കടന്നൊരു പെണ്ണിനെ
കണ്ടൊരു നാളിലവൻ മുഖപുസ്തത്താളിലൊരു കോണിൽ..
തീരാ കനവുകൾ കൊണ്ട് കവിതകളെഴുതി ...
കൂട്ടുകാർക്കൊപ്പം സല്ലപിപ്പൂ... ഇതിനിടയിൽ വന്ന
മുൻ കാമുകശ്രേഷ്ഠന്റെ ചങ്ങാത്ത യാചന
കണ്ടിട്ടും കാണാതെ മാറി നിന്നവൾ...അവനവൾ ചേർന്ന ഗ്രൂപ്പിൽ
വിരിച്ചിട്ട വലയിലറിയാതെ പോസ്റ്റിട്ട് കുടുങ്ങിയ നീർക്കോലിയേ പോലവന്റെ
വാലിൽ പിടിച്ചവൾ വലിച്ചെറിഞ്ഞു.
ഭേഷ്... സൗഹൃദ വലയിലെ ആൺ മത്സ്യങ്ങൾ പെണ്ണിന്റെ ശൗര്യത്തെ വാഴ്ത്തി പുതുകവിതകൾ രചിച്ചൂ.
എന്തൊരു ധൈര്യം... എന്തൊരു ചുണക്കുട്ടി പെണ്ണെന്നാലിവളേ പോലെന്നവർ വാഴ്ത്തിപ്പാടി.
ആകെ ഇളിഭ്യനായ് പോയ നമ്മുടെ കാമുകനാകട്ടെ ലജ്ജയെ ചുരുട്ടിക്കോണകമാക്കി താറുടുത്തൂ ..
ഹമ്പടി..നിന്നെ കാണിച്ചു തന്നിടാമിന്നു ഞാൻ
എന്നുമുരുവിട്ടവസാന വില്ലെടുത്ത്
അങ്കക്കലിപൂണ്ടു വാരി വിതറി മുൻ ലീലാവിലാസ ചരിതങ്ങൾ..
കേട്ടവർ കണ്ടവർ തമ്മിൽ നോക്കി
എന്തിതെന്റെ ദൈവമേ കാൺവതു നാം !!
സഭ്യത തൻ സീമകളെല്ലാം വലിച്ചുകീറി കാണിച്ചൊരാ ധൈര്യം പക്ഷെ
സെൻസറിൻ കത്രികയിലൊതുങ്ങിയില്ല..
ചേരികൾ രണ്ടായി തർക്കങ്ങൾ മൂത്തു..
അടിതെറ്റിവീണു പെണ്ണൊരുത്തി അടിയനു പറ്റിയ തെറ്റു മറന്നീ വില്ലുമെടുത്ത് മടങ്ങീടണേയെന്നു വിലപിച്ചു കാലിൽ വീണു..
പ്രിയപ്പെട്ടവനേ..
പാതിവഴിയിൽ നിർത്തിയ കാമുകി വേഷം ഇനി നിന്റെ ഇഷ്ടം പോലാകമെന്നൊരു വ്യവസ്ഥ ചെയ്യാം.
ഇതുകേട്ട് ആകെ തണുത്ത കാമുകനാകട്ടെ
ആവനാഴിയിലവശേഷിച്ച വില്ലുകൾ ഭദ്രമാക്കി.😀
..#Shaby's (mad thoughts )
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment