Monday, 17 September 2018
സഖി
തേടി നടന്നൂ ഞാൻ നിന്നെ സഖീ ...
പകലോൻ മാഞ്ഞിട്ടിരുട്ടുവോളം നിനക്കായ്. കാലങ്ങളായി നാം പരസ്പരം കാത്തുനിന്നിരുന്നൊരാ ഇടതൂർന്ന ...
ഇടവഴിയരികിലും...
പണ്ടു നിനക്കായ് ഞാൻ പൂവിറുത്തൊരാ താമരകുളക്കടവിലും...
കൗമാര സ്വപ്നങ്ങൾ മടുപ്പേറ്റി മറമാടിയ
നാം പഠിച്ചോരു വിദ്യാലയമുറ്റത്തും.
കണ്ണിൽ നിന്നുമകലെ ദൂരെ മായും വരെ നിന്നെ നോക്കി നിന്നിരുന്നൊരാ പാതയോരങ്ങളിലും...വൃഥാ..
കണ്ടതേയില്ലൊരിടത്തും...പ്രിയതരമാ പൂ വദനം.
എന്നെ കടന്നു .പോയൊരു.... കാറ്റിൻ കൈകളിൽ നിനക്കായൊരു കുറിപ്പയച്ചൂ ഞാൻ....
ചലനമറ്റയീ ശരീരം താങ്ങി നടപ്പതല്ലാകിലും...
വരാമോ ഒരിക്കലെങ്കിലും ഞാനുറങ്ങുമാ കബറിടത്തിനരികിലായ്...
നിശ്ചയം നിന്റെ പദചലനം ഞാൻ തിരിച്ചറിയും....
ഉയർത്താനാവില്ലെനിക്കെൻ മുഖമെന്നാലും....
ഞാൻ കാണുന്നുണ്ടാകും നിന്നെ....നന്ദിയോടെ..പ്രേമമോടെ...
....SHABY ....
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment