Monday, 17 September 2018
എന്റെ തൂലിക
നിന്നിലാണിന്നെന്റെ ഉയിരെന്നറിവൂ പെണ്ണേ..
ഇത്രമേലിലറിവില്ലാത്തതെന്തോ...
ഇന്നെന്നുടലിനെ കൊളുത്തി വലിക്കുവതേതോ.. അറിവില്ല വർണ്ണിക്കുവാൻ
നിന്റെയഴകളക്കാൻ പാകമാമൊരു ചാരുരൂപമില്ലിന്നെൻ മുന്പിലായ്..പെണ്ണേ..
അന്ധതയായിരുന്നിത്ര നാളും..
പിഴച്ചുപോയെൻ പാഴ് പ്രണയത്തിൻ കുരുക്കിനിടയിലൊരിക്കലും..നിന്റെ
പവിത്രമാം സ്നേഹം കണ്ടതില്ല ഞാൻ.
പാപിയാമെന്നോട് പൊറുക്കുക നീ...
പതം പറഞ്ഞു കളയാനില്ലിനി നേരമിവിടെ
പരിഭവങ്ങളെ പറിച്ചെറിഞ്ഞടുക്കാൻ നേരമായ്..
പരിരംഭണ തേൻ നുകരുവാൻ കൊതിയാൽ പ്രിയനാഥനണയുമിനി...
പലവുരു പകർന്നിട്ടും പശിയടങ്ങാതൊരു
പവിത്രോന്മാദ ദാഹമകറ്റാൻ...
#Shabys
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment