Monday, 17 September 2018
Story line
ഭാഗം വെക്കലിന്റെ പരിപാടി തകൃതിയായി നടക്കുന്നു. വലിയകുളം തറവാട്ടിൽ മക്കളും മരുമക്കളുംപേരക്കുട്ടികളുമായി സഹോദരങ്ങളും ചേർന്നു
വലിയ ഒരു കൂട്ടം തന്നെ ഉണ്ട് ഇന്ന്.
നാട്ടുകാർ ഇമ്പിച്ച്യാജ്യേര് എന്ന് വിളിക്കുന്ന
ഇമ്പിച്ചിക്കോയ ഹാജിയാരുടെ പെട്ടെന്നുള്ള വിയോഗം തറവാട്ടിൽ വീണ്ടും ആളനക്കം ഉണ്ടാക്കിയതാണ്..
നാട്ടിൽ സർവ്വ സമ്മതനായ ഇമ്പിച്ചിക്കോയ അറിയപ്പെടുന്ന ജന്മിയാണ് .പാരമ്പര്യമായി കൈമാറ്റം ചെയ്തു ലഭിച്ചതു വച്ച് മരക്കച്ചവടവും സ്ഥലക്കച്ചവടവും നടത്തി അതിന്റെ പതിന്മടങ്ങ് സ്വത്ത് സമ്പാദിച്ചു വച്ചിട്ടുണ്ട്.
ഹാജിയാർക്കും മൂപ്പര്ടെ പൊന്നാര ബീവി പൊന്നാനി വെളിയങ്കോട് സ്വദേശി നാലകത്ത് സൂപ്പി എന്ന പ്രമാണിയുടെ ഏക മകൾ ആമിനാക്കും കൂടെ മക്കൾ മൂന്ന് .രണ്ട് പെൺകുട്ടികളും ഒരു മകനും. ഫൗസിയയും ഫാത്തിമയും പിന്നെ മകൻ സുധീറും.
അമേരിക്കയിൽ ഉപരിപഠനത്തിന് ശേഷം അവിടെ ഡോക്ടറായി ജോലിചെയ്യുന്ന സുധീർ ഭാര്യയും രണ്ടു മക്കളുമായി അവിടെ തന്നെ സ്ഥിര താമസമാണ്.
ദുബായിൽ എഞ്ചീനറായ മുനീർ ആണ് രണ്ടാമത്തെ മകൾ ഫൗസിയയുടെ ഭർത്താവ്.അവർ ഏക മകൾ ഹന്നയോടു കൂടെ ദുബായിലും .
ഇളയ മകൾ ഫാത്തിമയും അവളുടെ ഭർത്താവ് ദന്തഡോക്ടർ ദാവൂദ് ഇബ്രാഹിമും ഒരു മകനും ഒരു മകളുമായി ചെന്നൈ നഗരത്തിൽ സ്ഥിരതാമസമാണ്. ചുരുക്കത്തിൽ മക്കളെല്ലാം തന്നെ പുറത്താണ് . വിശേഷാവസരങ്ങളിൽ മാത്രമേ തറവാട്ടിൽ അവരൊന്നിക്കാറുള്ളൂ.
എന്നാൽ തന്നെയും വലിയകുളം തറവാട്ടിൽ എന്നും തിരക്കുകൾ തന്നെ ജോലിക്കാരും ഹാജിയാരുടെ ചങ്ങാതിക്കൂട്ടങ്ങളുമായി എപ്പോഴും ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും.
എന്നത്തേയും പോലെ സുബ്ഹി നമസ്കാരം കഴിഞ്ഞ് മഹാളി ബാവയുടെ ചായപ്പീടികയിലിരുന്ന് മധുരമില്ലാത്ത മൂപ്പര്ടെ സ്ഥിരം ചായയും കുടിച്ച് എന്നും നിഴലുപോലെ കൂടെ ഉണ്ടാകുന്ന ഹമീദിനോട് പുതുതായി കച്ചവടം ചെയ്ത അറക്കൽ മനയുടെ രജിസ്ട്രേഷനു ശേഷം ബ്രോക്കർ ഇക്ബാലിന് കൊടുക്കാൻ ഉള്ള കമ്മീഷൻ കാശ് കൊടുത്തേല്പിച്ച ശേഷം. തിരികെ വീട്ടിലേക്ക് പോകാനായി കാറിൽ കയറാനൊരുങ്ങുമ്പോഴാണ് അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത് .ഹമീദും ബാവയുടെ മകനും ചേർന്നു എടപ്പാൾ ആശുപത്രിയിലേക്ക് പോയെങ്കിലും വഴിയിൽ വെച്ച് ഇമ്പിച്ചിക്കോയ ഹാജി ഇഹലോകവാസം മതിയാക്കി റബ്ബിന്റെ വിളിക്കുത്തരം നല്കി...
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ..ഒരു നടുക്കത്തോടെയാണ് ആ നാട്ടുകാർ അദ്ദേഹത്തിന്റെ വിയോഗം ശ്രവിച്ചത്..
(തുടരും)
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment