Monday, 17 September 2018

Storyline

#അറക്കൽ_മന (ഭാഗം 16) ജപിച്ചു കെട്ടപ്പെട്ട ഏലസ്സുകളും മന്ത്രച്ചരടുകളും ഉരുകി വീണു. മുകളിലെ മുറിയിൽ നിന്നും ലഭിച്ച താക്കോൽ കൂട്ടം ഷിനോജ് എടുത്തു താഴിലേക്ക് കടത്തി തുറന്നു..കുറച്ചു കാലങ്ങളായി അടഞ്ഞു കിടന്നുകൊട്ടാവണം വലിയ ശ്രമങ്ങൾക്കു ശേഷമാണ് കതക് തുറക്കാൻ സാധിച്ചത്. വലിയ ഞെരക്കത്തോടെ കതക് തുറന്നു അകത്തു കടക്കുമ്പോൾ തന്നെ കരിഞ്ഞമർന്ന മാംസഗന്ധം നാസാദ്വാരങ്ങളിൽ വന്നു തുടങ്ങി. നൗഫൽ മൂക്ക് പൊത്തിപ്പോയി. മാറാലകളാൽ മൂടപ്പെട്ട മുറി പകലിലും ഭീതിതമായിരുന്നൂ. ചിതറിവീണു കിടക്കുന്ന നിരവധി നിലവിളക്കുകൾ, ഛായാരൂപങ്ങൾ , കൂടാതെ ഒത്ത നടുവിലായ് ഒരു വലിയ അഗ്നിഗുണ്ഡം എന്നിവ കൊണ്ട് നിറഞ്ഞ ആ മുറിയിൽ വെളിച്ചത്തിന്റെ കണികകൾ പോലും എത്താത്ത വിധം അടച്ചു ഭദ്രമാക്കിയിട്ടുണ്ട്. മുന്പ് നടന്ന ആവാഹന കർമ്മങ്ങളുടെ ബാക്കിയാവണം.. അഗ്നിഗുണ്ഡത്തിന് അരികിലായ് ഒരു വലിയ പീഠത്തിൽ ചെറുതും വലുതുമായ നാലു കലശക്കുടുക്കകൾ.. അവരുടെ ചിതാഭസ്മം സൂക്ഷിച്ചവ ആയിരിക്കും അവ ഭദ്രമായി വച്ചിട്ടുണ്ട്. ഇത്രയും കാലമായും അവ നിമജ്ഞനം ചെയ്തിട്ടില്ല എന്നത് ഷിനോജ് അത്ഭുതത്തോടെ നോക്കി. അതിനോടു ചാരി കൊല്ലപ്പെട്ട നാലുപേരുടേയും ഛായാചിത്രങ്ങളും സ്ഥാപിച്ചിരിക്കുന്നു.. പെട്ടെന്ന് !!പുറത്ത് നിന്ന് വലിയ ഒരു ശബ്ദം കേട്ടു... നൗഫൽ പുറത്തേക്ക് ഓടിപ്പോയി നോക്കി ഷിനോജ് പിറകെ ചെന്നു..അതു കണ്ടവർ സ്തംഭിച്ചു നിന്നു പോയി. മനയുടെ മുറ്റത്ത് നിന്നിരുന്ന വലിയ മാവ് കടപുഴകി വീണിരിക്കുന്നൂ പഴക്കമുള്ളതാണെങ്കിലും കരുത്തുറ്റ താഴ് വേരുള്ള ഈ വൃക്ഷം എങ്ങിനെ വീണു അവർക്ക് ആശ്ചര്യമായി..ശബ്ദം കേട്ട് പേടിച്ചരണ്ട് രാമു അവരുടെ അടുത്തേക്ക് ഓടിയെത്തി അത് വരെ ശാന്തമായിരുന്ന അന്തരീക്ഷം പെട്ടെന്ന് മേഘാവൃതമായി..ശക്തമായ കാറ്റ് ആഞ്ഞുവീശി പറമ്പിൽ നിറഞ്ഞു കിടന്ന കരിയിലകളും മറ്റും വാനിൽ പൊങ്ങിയടിച്ചു മിന്നൽപ്പിണരുകൾ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു.. മനയുടെ ജനാലകൾ വലിയ ശബ്ദത്തോടെ തുറന്നടഞ്ഞുകൊണ്ടിരുന്നൂ.. എവിടെ നിന്നോ നായകളും മറ്റും ഓരിയിടുന്നതും അലറുന്നതുമായ ശബ്ദങ്ങൾ മനയുടെ മച്ചിൽ നിന്നും കടവാവലുകൾ കൂട്ടത്തോടെ വെകിളിപിടിച്ചപോലെ അങ്ങുമിങ്ങും പറന്നു നടന്നു. കാറ്റിൽ പിടിച്ചു നില്ക്കാനാവാതെ മൂവരും അകത്തേക്ക് കയറി.. അണ്ണാ...തീ...തീ...രാമു അലറി വിളിച്ചു. നൗഫലും ഷിനോജും ഓടിച്ചെന്നു നോക്കുമ്പോൾ ചിതാഭസ്മം സൂക്ഷിച്ച് വച്ച പീഠത്തിന്റെ നാലുകാലുകളിലും തീ ആളിപ്പടരുന്നു... ഷിനോജ് പെട്ടെന്ന് തന്നെ ചില മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലി... "ഓം അഗ്നയേ സ്വാഹാ അഗ്നയേ ഇദം ന മമ" ************ ** ഗായത്രി" .. ആശ്ചര്യം തന്നെ പിടിച്ചു നിർത്തിയപോലെ അഗ്നി പിൻവാങ്ങി. . സുധീർ ഹമീദ്ക്കയേ കൂട്ടി കൊണ്ട് അറക്കൽ മനയിലേക്ക് തിരിച്ചു .. നേരം വൈകുന്നതിന് മുമ്പ് തന്നെ അവരവിടെ എത്തിചേർന്നു. മുന്പ് രണ്ടു പ്രാവശ്യം ഹമീദ്ക്ക ഇമ്പിച്ചിക്കോയഹാജിയുടെ കൂടെ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഈ വരവ് പക്ഷെ അയാളുടെ ഉള്ളിൽ സങ്കടത്തിന്റെ ഇരമ്പലുകൾ ഉയർത്തുന്നുണ്ടായിരുന്നു .. കാലങ്ങളായി കൂട്ടിയിണക്കി കൊണ്ട് വന്ന ബന്ധം ഇടക്ക് തന്നെ ഒറ്റയ്ക്ക് വിട്ട് പിരിഞ്ഞതിന്റെ വിഷമം ഇനിയും മാറിയിട്ടില്ല ആ വൃദ്ധന്.വലിയ താത്പര്യം തോന്നിയിരുന്നില്ല ഹമീദ്ക്കാക്ക് ഈ മന വാങ്ങുന്നതിന് പക്ഷെ തന്റെ സുഹൃത്തിന്റെ ഇഷ്ടത്തിന് എതിര് പറഞ്ഞു ശീലമില്ലാഞ്ഞതിനാൽ സമ്മതം മൂളുകയാണുണ്ടായത്... രാമനാഥൻ നായരും കുടുംബവും കല്ല്യാണത്തിന് പങ്കെടുത്ത ശേഷം കുട്ടനാട്ടിലേക്ക് പുറപ്പെടാനായ് ഒരുങ്ങുകയായിരുന്നു മകൻ വിഷ്ണുദത്തന് ഒരേ നിർബന്ധം ഹൗസ് ബോട്ട് യാത്രക്ക്. ഇന്റർനെറ്റിൽ കണ്ട് പൂതി കയറിയതാണവന്...മൂന്ന് ദിവസം കൂടെ കഴിഞ്ഞു തിരിച്ചു പോകാനുള്ളതാണ് അമേരിക്കയിലേക്ക്...രാമനാഥൻ താൻ താമസിച്ചിരുന്ന ആഡംബര ഹോട്ടലിൽ നിന്നും കുടുംബവുമായി പുറത്തേക്ക് പോകുന്ന വഴിക്ക് റിസപ്ഷനിലേക്ക് നടന്നു താക്കോൽ കൂട്ടം ഏൽപ്പിച്ചു കൊണ്ട് പുറത്തേക്ക് നടക്കവേ... റിസപ്ഷനിലെ അറ്റൻഡർ വിളിച്ചു... രാമനാഥൻ സർ...അങ്ങേക്കൊരു കോൾ ഉണ്ട് ഒരു ഹമീദ് വളരെ അത്യാവശ്യമാണെന്ന്... രാമനാഥൻ ചിന്തിച്ചു ഹമീദ് ?? ങ്ഹാ മനയുടെ കച്ചവടത്തിന് ഹാജിയാരുടെ കൂടെ ഉണ്ടായിരുന്നയാൾ എന്താണയാൾക്ക് പറയാനുള്ളത്..രാമനാഥൻ റിസപ്ഷനിലേക്ക് നടന്നു... #Shaby's

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...