Monday, 17 September 2018

Story line

വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കാനും മയ്യത്തിന് വേണ്ടി നമസ്കാരം നിർവ്വഹിക്കാനുമായി പങ്കെടുത്തത്. സുധീർ പ്രജ്ഞയറ്റവനേ പോലെ ബാപ്പയുടെ മുറിയിൽ അദ്ദേഹത്തിന്റെ അലങ്കാരപണികളോടു കൂടിയ നിലമ്പൂർ തേക്കാൽ പ്രത്യേകം നിർമ്മിച്ച കട്ടിലിൽ കൈകൾ രണ്ടും രണ്ടു സൈഡിലുമായി കുത്തി തല താഴ്ത്തി ഇരിക്കുകയാണ്...അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന ചില നാട്ടുമരുന്നുകളുടെ മണം ആ മുറിയിലാകെ നിറഞ്ഞിരുന്നൂ..മുറിയുടെ ഒരു കോണിലായി മേശയുടെ മുകളിൽ ഖുർആനും തസ്ബീഹ് മാലയും വച്ചിട്ടുണ്ട് വലിയ ഭയഭക്തിയുള്ള ആളായിരുന്നു ബാപ്പ.ഏവരെയും വളരെ സ്നേഹത്തോടെ മാത്രം സ്വീകരിക്കുന്ന ബാപ്പ അയൽനാട്ടുകാർക്ക് പോലും പ്രിയപ്പെട്ടവനായിരുന്നൂ... തിരക്കുകളുടെ ഈ ലോകത്ത് തിരക്കേറിയ ജീവിതം നയിച്ചപ്പോൾ കാരുണ്യവാനായ തന്റെ മാതാപിതാക്കളെ പറ്റി മനപൂർവം മറക്കുകയായിരുന്നോ താനും . സുധീറിന്റെ മിഴികൾ ചാലിട്ടൊഴുകുണ്ടായിരുന്നു. "എന്താണ്ട്രാ ചെക്കാ ഇജ്ജ് ചെറ്യേ കുട്ട്യേള്ടെ പോലെ ..ഹയ്യേ..ഉപ്പാന്റെ കുട്ടി നല്ല ഉശിരുള്ളോനല്ലേ ഇനി നീ വേണം എല്ലാം നോക്കാൻ ട്ടോ...കഴിഞ്ഞ വരവിന് തിരികെ പോകുന്ന നേരത്ത് കണ്ണുകൾ നിറഞ്ഞ എന്നെ ബാപ്പ സാന്ത്വനിപ്പിച്ചത് വീണ്ടും ചെവിയിൽ അലയടിക്കുന്നതായി തോന്നി സുധീറിന്. ബാപ്പയുടെ അവിചാരിതമായ മരണം സുധീറിന്റെ മനസ്സിൽ വലിയ ആഘാതം തന്നെ ആയിരുന്നു. സ്നേഹനിധിയായിരുന്നൂ ബാപ്പ. ഈയിടെ വിളിച്ചപ്പോൾ തന്നെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. പക്ഷെ തിരക്കുകളുടേയും മക്കളുടെ പഠനത്തിന്റേയും പേര് പറഞ്ഞു താനൊഴിഞ്ഞു മാറുകയാണല്ലോ റബ്ബേ ചെയ്തത്.അവന് കടുത്ത നിരാശ തോന്നി. ഫൗസിയയും ഫാത്തിമയും അവരുടെ ഭർത്താക്കന്മാരോടു കൂടെ സുധീറിനെ അന്വേഷിച്ചു ബാപ്പയുടെ മുറിയിൽ എത്തി. അളിയാ....സാരമില്ല. പോയവര് പോയില്ലേ ഇനി വിഷമിച്ചിണ്ടെന്താ ..ബാപ്പാക്ക് വേണ്ടി നമുക്കു പ്രാർത്ഥിക്കാം അല്ലാതെന്ത് ചെയ്യാനാ ഇനി. ദാവൂദ് അയാളെ സമാധാനിപ്പിക്കാനായി പറഞ്ഞു. ഇക്കാ.. അളിയനെന്തോ പറയാനുണ്ട് ഇക്കാനോട് ഫൗസിയയാണത് പറഞ്ഞത് ഫാത്തിമാക്കും കൂടെ വേണ്ടിയാണ് അവളുടെ സംസാരമെന്ന് അവരുടെ മുഖഭാവത്താൽ സുധീർ മനസ്സിലാക്കി സുധീർ മുഖമുയർത്തി നോക്കി അളിയന്മാർ രണ്ടു പേരും ഒരു സങ്കടച്ചിരി മുഖത്തു വരുത്തി. ങ്ഹാ...എന്തേ പറയാനുണ്ടെന്ന് പറഞ്ഞത് .തിരക്കുണ്ടാകുമല്ലേ പോകാൻ??എന്നാൽ അതിനുള്ള കാര്യങ്ങൾ നോക്കിക്കോളീൻ ഞാനെന്തായാലും കുറച്ചു നാൾ കൂടി കഴിഞ്ഞേ പോണുള്ളൂ സുധീർ പറഞ്ഞു... അതെ അളിയാ ..ഇനിയിപ്പോ ഉമ്മ മാത്രമല്ലേയുള്ളൂ ഇവിടെ പിന്നെ അവര് നിങ്ങളുടെ കൂടെ വരികയാണെന്നും പറഞ്ഞു. നമ്മുടെ തിരക്കുകൾ കൊണ്ട് ഈ തറവാടും മറ്റും നോക്കി നടത്താനുള്ള സൗകര്യം ഇല്ലല്ലോ. അളിയൻ അമേരിക്കയിൽ പോയാൽ പിന്നെ ഇതൊക്കെ ആര് നോക്കാനാ...ദാവൂദ് ഒന്നു പറഞ്ഞു നിറുത്തി എന്നിട്ട് മൂത്ത അളിയൻ മുനീറിനോട് പറയാനായി ആംഗ്യം കാണിച്ചു. ഫൗസിക്കും ഫാത്തിമാക്കും ഉള്ളത് തന്നിരുന്നെങ്കില്.....ദാവൂദ് പറഞ്ഞു നിർത്തി മുനീറിനെ ഒന്ന് നോക്കി കണ്ണിറുക്കി മുനീർ അത് ശരി വെക്കും പോലെ തുടർന്നു ..അതെ അളിയാ.....പിന്നെ..... മുഴുവനായി പറയുന്നതിന് മുന്പ് കാര്യത്തിന്റെ പോക്ക് മനസ്സിലായ സുധീർ കയറി ഇടക്ക് പറഞ്ഞു... ങ്ഹാ ശര്യാക്കാം ...നാളെ തന്നെ വക്കീലിനോട് വരാൻ പറഞ്ഞോളീൻ.. വല്ലാത്ത സങ്കടം തോന്നിയെന്നാലും ഇതു പറഞ്ഞു സുധീർ തന്റെ ഉമ്മ കിടക്കുന്ന മുറി ലക്ഷ്യമായി നടന്നു.. തുടർന്നു വായിക്കുക...

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...