Monday, 17 September 2018
പരിഭവം
പരിഭവമോടെ നീയന്നു.. വിടചൊല്ലാനണഞ്ഞ നേരം...
കളിയെന്നു കരുതി വൃഥാ...
പുഞ്ചിരിയോടെ നോക്കിയനേരം ...
നിറഞ്ഞു തുളുമ്പിയ നിൻമിഴിയെ...
കണ്ടു തരിച്ചുപോയെന്നുടെ ഉടലാകെ... .
അറിഞ്ഞതില്ലാ ഞാൻ ..... നീയെന്നേക്കുമായൊരു ഓർമ്മയായി മാറുമെന്ന സത്യം. ...
തടയാനൊരുങ്ങിയ മനസ്സിന്റെ..
തേങ്ങലൊരു ഗദ്ഗദമായൊതുങ്ങവേ..
ഉയരെപറന്നൊരു പറവ വേടന്റെ..... അമ്പേറ്റു പ്രാണൻവെടിഞ്ഞുവീണപോൽ തകർന്നു വീണു എന്റെ കനവുകളല്ലാമന്ന്....
കാതങ്ങൾക്കപ്പുറം സൗഖ്യത്തിലാണു...
നീയെന്നതൊരു കാതരയാം...
കാറ്റുചൊല്ലേ...
മനം നിറഞ്ഞുവെന്നാലും സഖീ
നിശ്ചയം നിന്നോർമകളെ മറവു ചെയ്യാനാവില്ലനിക്കൊരിക്കലും...
...
.SHABY ....
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment