നനുത്ത ഓർമ്മകൾ
"എടീ....കുറുമ്പി പാത്തൂട്ട്യേ....ഒരു കാര്യം ചോദിച്ചാൽ സത്യം പറയ്യോ നീ...?
അവളുടെ അഴകുള്ള മിഴിയൊന്ന് കുറുക്കി നെറ്റിയൊന്ന് ചുളിക്കീട്ട് ഒരു നോട്ടം എന്നിട്ട് ചോദിച്ചൂ..ന്താ പ്പോ?? ചോദിച്ചു നോക്ക് പറയാൻ പറ്റ്വോന്ന് അപ്പോൾ പറയാട്ടോ....എന്ന് പറഞ്ഞു ചെറിയ കള്ളചിരിയോടെ എന്റെ ചോദ്യം പ്രതീക്ഷിച്ചു എന്നെ നോക്കി. ...
"സത്യത്തിൽ ഇഷ്ടമായിരുന്നോടീ കാന്താരീ നിനക്കെന്നേ...അങ്ങനെ ആണീച്ച്യാല് പിന്നെ എന്തേ നമുക്ക് പറ്റിയത്? "
അറിഞ്ഞു വല്യ കാര്യണ്ടായിട്ടല്ല പക്ഷേ കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഉള്ളിലെന്നെ ഉറക്കാത്ത വേദനയാണ് അതിനൊരു ആശ്വാസമാകാനായെങ്കിലും പറഞ്ഞൂടെ നിനക്ക്...?
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു..."സത്യത്തിൽ പിരിയാനുള്ള കാരണം ഇന്നുമെനിക്കറിയില്ലെടാ...ഷാബി ...
എന്തോ അന്നങ്ങനെയൊക്കെ സംഭവിച്ചു. ..ഇത്രയും സ്നേഹം നീ എനിക്കായ് കാത്തുവെച്ചിരുന്നത് ഞാൻ തിരിച്ചറിഞ്ഞില്ല. ..ഒരുപക്ഷേ അറിഞ്ഞിരുന്നെങ്കിൽ.....ഇന്നു നിന്റെ നെഞ്ചിലമർന്ന് ഞാനും ഉണ്ടാകുമായിരുന്നു. ....നീ എഴുതിയ കവിതകൾ എന്നെ കുറിച്ച് ആയിരുന്നുവെന്നത് നീയെന്ന നഷ്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നൂ...
ഇനിയെല്ലാം വിധിയെന്നു സമാധാനിക്കാം നമുക്ക് അല്ലെടാ....ഇടറിയ സ്വരത്താലത് പറഞ്ഞു തീർത്തപ്പോൾ ..അവളുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചൂ..
സംഭരിച്ചു വച്ച ധൈര്യമെല്ലാം ചോർന്നുപോയത് പോലെ ശരീരമൊന്ന് വിറച്ചു. ഉള്ളിലുള്ള വ്യഥയടങ്ങിയ പോലെ ഒരു നിശ്വാസമുതിർത്ത് ഞാൻ പറഞ്ഞു...
നന്ദിയുണ്ട് പെണ്ണേ....കാലങ്ങൾക്കിപ്പുറം രണ്ട് പേരും കുടുംബസ്ഥരായി കഴിഞ്ഞു ..എങ്കിലും ആദ്യമായി തോന്നിയ സ്നേഹം ഒരു വേദനയായി അവശേഷിച്ചിരുന്നൂ... അനുസ്യൂതം മാറികൊണ്ടിരിക്കുന്ന ജീവിതത്തിലെ തിരക്ക് പക്ഷേ നിന്റെ ഓർമ്മകൾക്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ..തീരാ നഷ്ടമായി നെഞ്ചിലെ തീയായ് വളർന്നു അതാണ് നീ കെടുത്തിയത്. ..കടമകളുടെ കെട്ടുപാടുകളിലമരുമ്പോഴും നീയെന്നുടെ കവിതകളായ് വിരലുകളിലൂടെ പ്രവഹിച്ചൂ...
ഒരു പ്രത്യേക മൗനം നിഴലിച്ചു രണ്ട് പേരിലും. ..അവസാനം യാത്ര പറഞ്ഞു പോകവെ ഞാൻ അവളോട് പറഞ്ഞതൊന്ന് മാത്രം. ..ഒരിക്കൽ നീ വരണം ഈ ദേഹം വെടിഞ്ഞെന്നുടെ ആത്മാവ് യാത്ര തിരിക്കുമ്പോൾ യാത്രയാക്കാനായ്...തീരാത്ത അനുരാഗം നെഞ്ചിലൊരുപാട് ചേർത്ത് കൊണ്ട് പോവുകയാണ് നാളെ നീ എനിക്കായ് ജനിക്കുമെന്ന പ്രതീക്ഷയോടെ. ...വരാൻ കൊതിക്കുന്ന പുതിയ ജന്മത്തിലേക്കുള്ള നീക്കിയിരുപ്പായ്...
അവസാനം പള്ളിപറമ്പിലെ മീസാൻ കല്ലിനടിയിലേക്ക് താമസം മാറുമ്പോൾ നീയും ഉതിർക്കണം എനിക്കായൊരു കണ്ണുനീർ ...തീർച്ചയായും ഞാൻ അത് തിരിച്ചറിയും.....ഈ ജന്മം ഇനി എനിക്ക് എന്റെ പ്രിയപ്പെട്ട ഭാര്യക്കായ് ജീവിച്ചു തീർക്കണം ഒരായുഷ്കാലത്തെ സന്തോഷവും സ്നേഹവും നല്കി നിനക്കു കരുതി വെച്ച പ്രണയം ഞാൻ അവളുടെ കാല്ക്കലായ് സമർപ്പിക്കുന്നു. ...
SHABY. ....
Wednesday, 1 March 2017
നനുത്ത ഓർമ്മകൾ
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
Leaf from life tree
ReplyDelete