Friday, 31 March 2017

കാമ വിശപ്പിൻ ഇരകൾ

ദാരിദ്ര്യം കൊണ്ടു ശോഷിച്ച 

അവളുടെ മേനിയിൽ കാമത്വരയാൽ 

        പടർന്നു നീ കയറിയിറങ്ങിയപ്പോൾ..

 കത്തിക്കാളുന്ന  വിശപ്പേ അവളറിഞ്ഞുള്ളൂ.


അസ്ഥിപഞ്ജരമാകിലുമാ സ്ത്രീത്വത്തെ

 ഭോഗിച്ചു മദിച്ച നിന്നിൽ നിന്നും...

കീഴ്പ്പെടുത്തലിന്റെ മ്ലേച്ഛമാം... ബീജങ്ങളിലൊന്നവളിൽ ഉയിരിട്ടത്...

എരിയുന്നയഗ്നിക്ക് പുഷ്ടിയേകാൻ പകർന്ന നെയ്യുപോലാകവേ...


ഉയിരിട്ട കുഞ്ഞിനച്ഛനേതെന്ന് ചൊൽവതിനായില്ലവൾക്കും..

 നരാധമാ..നിന്റെ അല്പസൗഖ്യത്തിൻ ക്രൂരതയിൽ

വിരിഞ്ഞ വെറും  പാഴ്ച്ചെടി  ഞാൻ.


ചിത്തഭ്രമത്താലലയുമെന്നമ്മ... 

 മാറോടു ചേർത്ത് ശുഷ്കിച്ച മാറിടത്താൽ ചുരത്തിയതു മുലപ്പാലല്ല സത്യം. 

തിരസ്കാരത്തിന്റെ, അവഹേളനത്തിന്റെ

 ഉപ്പു ചേർന്നൊലിച്ച ചുടുചോര തന്നെ.

 

ഹേ...നാരീമണികളേ..നിങ്ങളോടൊരു 

വാക്ക് മാത്രം.

കാമകണ്ണുകൾ അതിർവരമ്പുകൾ ഛേദിച്ചു നിന്റെ പിഞ്ചുകുഞ്ഞിൻ ഇളം മേനിയെ തിരയുമ്പോൾ... 

      അവളുടെ കുസൃതികൾക്കപ്പുറം..    

 അവരുടെ  കരതലമുയരുമ്പോൾ.. 

ഉയർന്നു പൊങ്ങണം...പെണ്ണേ

 നിന്റെ കൈകൾ ഖഡ്ഗമേന്തി ...


അരിഞ്ഞു തള്ളിമുന്നേറണം..

അമാന്തമരുതരുതൊരിക്കലും..

 വില്പനക്ക് വച്ചൊരു നിയമവും, നീതിയും പെണ്ണിന്റെ മാനം കാക്കുകില്ലാകയാൽ

      

  നിനക്ക് വേണ്ടി ശബ്ദമുയർത്താൻ 

                                     നീ മാത്രമാവുകിൽ

                 നിനക്ക് രക്ഷ സ്വയം  തിരയുക.


                                               #Shaby's

Thursday, 30 March 2017

അമ്മ നിലാവ്


ഏതഭൗമ സൗരഭ്യങ്ങളും വൃഥാവിലാകുമമ്മേ തണലായ് നീയില്ലായിരുന്നുവെങ്കിൽ.

 നീയൂട്ടിയ നിന്നുടെ.... മുലപ്പാമൃതിനേക്കാളുപരി

യിനിയെന്ത് ഭക്ഷിപ്പതു ഞാൻ .


 ഭ്രൂണമായ് ഞാൻ നിന്നിലുത്ഭവിച്ച..

നാളു മുതലാകാംക്ഷയായിരുന്നൂ.. നിനക്കമ്മേ...

എൻ വളർച്ചയിൽ നീയനുഭവിച്ചൊ

രു ക്ലേശമേതുമേ സഹിപ്പതല്ലാ..നരന് നിശ്ചയം...

 

നിദ്രവെടിഞ്ഞും തിക്തങ്ങളേറെ സഹിച്ചും ...

ജീവനടരുന്നോരു വേദനയിലും.. മാതൃത്വം തന്നുടെ ഭാഗ്യം 

നുകരാനൊരുങ്ങുന്ന  ജനനീ......

 ഏതു പാനീയം പകരുമാ അധരങ്ങളിലായവളുടെ 

ദാഹം തീർക്കുവാനായ്...


എന്തു നല്കുമാ കരങ്ങളിലീ ജീവനു പകരമായമ്മേ

   സർവ്വംസഹയായ് വാത്സല്യ..

                                    ത്തിടമ്പായ്

  പ്രാർത്ഥിക്കുന്ന കരങ്ങളായ് നീ വേണമെന്നുമമ്മേ..


കരുണ തന്നുടെ സ്ഥായീഭാവമേ..

കാലടിയിലായ് സ്വർഗ്ഗമൊളിപ്പിച്ച ..

കനിവും നീയമ്മേ ...


വിളങ്ങുകയെന്നിൽ നന്മവിളക്കായ് എന്നുമെന്നുമേ നീ..

വ്യസനമേകാതെ  തകർത്തിടാതെ.. കാത്തിടാം നമുക്കമ്മയെയെന്നും


സുകൃതങ്ങളേറെയണഞ്ഞാലും..

നിഷ്ഫലം... അമ്മയെന്ന ...

ഭാഗ്യമതില്ലെയെങ്കിൽ നിശ്ചയം ...


#Shaby's

 
#Shaby's Blogs

ഒറ്റയില വൃക്ഷം

പണ്ടൊരു പഥികനാം വയോവൃദ്ധ..
കരത്താലമർന്നു ഞാനും മണ്ണിലായ്..
കരുണതൻ ജലമെന്നിലൊരു തുള്ളി പകർന്നവനും കടന്നു പോയ്...
പിന്നെ പെയ്തുവീണ മാരിയിലായു..
യിരിൻ മുളയിട്ടുവെൻ വിത്തിലായ്
  
പിന്നെയതിജീവനത്തിൻ ക്ലേശങ്ങ..
ളിലൂടെ കടന്നൊരു ചെടിയായ് ..
മാറി ഞാനും. .
വരിഞ്ഞു മുറുക്കിയ  വനലതയുടെ പിടിയിൽ വീർപ്പുമുട്ടി കഴിഞ്ഞു. .
അതുവഴി കടന്നു
പോയൊരു സ്നേഹദൂതനാലാ പാരതന്ത്ര്യമവസാനിക്കെ..
നന്ദിയോടെ നോക്കി ഞാനും. .
   കർത്തവ്യത്തോടെ കഴിഞ്ഞൂ... വാനിൻ വിഷത്തെ കുറച്ചു ..
തണലേകിയെൻ ശിഖരങ്ങളാൽ..
എൻ  ചുടുചോരത്തുള്ളിയാൽ ഫലങ്ങൾ നല്കീ...
മണ്ണിനെ... ഭീകര കെടുതിയിൽ പിടിച്ചുവെച്ചൂ വേരിനാൽ  ഞാനും...
എന്തൊക്കെ ചെയ്തു നിനക്ക്. ഞാനെങ്കിലും മനുജാ...
നിന്നുടെ ആർത്തിയെന്നുടെ..
ബലിഷ്ഠമാം തടിയിലാണെന്ന..
റിഞ്ഞൂ കിടുങ്ങീ ഞാൻ. ..
സൂര്യതാപം ചെറുത്തയെൻ ശിഖരങ്ങൾ നിഷ്കരുണമറുത്ത..
നേരം വിതുമ്പിയോരെൻ മാതൃത്വം
സഹതപിച്ചതു നിന്നെയോർത്ത്..
കുഞ്ഞേ.. നീയരിഞ്ഞതു നിന്റെ..
തന്നെയായുസ്സാണറിയുക..
മൂർച്ചയുള്ള ഖഡ്ഗമാലരിഞ്ഞു ..
വീഴ്ത്തവെ ശേഷിച്ച ഇലചുവട്ടി
ലവസാനമായ് നീ വിശ്രമിച്ചപ്പോഴും..
തിരിച്ചറിയാൻ കഴിഞ്ഞുവോ .. ആത്മഹത്യാപരമീ ക്രൂരത...
ചേതനയറ്റു വീഴുന്നൂ ഞാൻപക്ഷേ. കുഞ്ഞേ..നീ സൂക്ഷിച്ച് കൊള്ളുക..
മരം നിശ്ചയം ദൈവവരം.. തന്നെയാണ്. ..

Shaby's

Monday, 27 March 2017

വേർപാട്

മരണമേ നീയൊരു മോഹമാകുന്നൂ..
നിനവുകളെന്നെ തോല്പിച്ചിടുമ്പോൾ.
   അവളെ തേടിയലയുന്ന വഴിയിൽ വിഘാതമായ് നീയവതരിക്കേ... ക്രൂരനാമസുരനാവുന്നൂ നീ..

ശിഷ്ടമുള്ളോരു ശ്വാസഗതിയും നീ..
തൊണ്ടക്കുഴിയിലായ് പിടിക്കവേ...
ഇതുവരെയവൾക്കായ് തുടരെ.. മിടിച്ചൊരെൻ ഹൃദയം നുറുങ്ങുന്നൂ..

    ഉടൽകോച്ചുന്നൂനിന്റെബലിഷ്ഠ
കരത്തിൻ തണുപ്പാൽ...നിന്റെയ..
സഹ്യമാം നിശബ്ദതയെന്നെ.. ഭയപ്പെടുത്തുന്നൂ മരണമേ...

അവളിലായിനി ചേർന്നു രമിക്കാനും
ആവില്ലെനിക്കായധരങ്ങളാലൊരു ചുംബനം നേടുവാനും..
 
നീട്ടിയയെന്നുടെ കരം ഗ്രഹിക്കാ..
നൊരുങ്ങിയവളെ കാക്കാതെയീ..
കരമതു തട്ടിയെറിഞ്ഞൂ നീയും ..

നിഷ്കളങ്കമായോരവളുടെ പ്രേമമാ
ലലിയുമേതു ബന്ധനങ്ങളും..
നിശ്ചയം.. മരണമേയില്ലെൻ അനുരാഗത്തിനെന്നു ചൊല്ലുക നീ..

ബന്ധിതമാമീ കർണ്ണങ്ങൾക്കാ..
വതല്ലാ  ശ്രവിക്കാൻ ആ മധുര വീചികളിനിയും..
ദൃശ്യമാവില്ലാ ഇനിയീ ബന്ധിത
നയനങ്ങളാലവളുടെ അനർഘമാം താരുണ്യത്തെ ഇനിയൊരിക്കലും...

ഉള്ളിലായ് ഞാൻ കരുതിവെച്ചോ..
രെന്നുടെ ഓർമ്മകൾ നശിപ്പതല്ലാ..
നിന്നുടെ കരങ്ങളാൽ ...
  കൊണ്ട് പോകട്ടെ ഞാനവളുടെയാ സുന്ദരസ്മൃതികളും, സ്വപ്നങ്ങളും..
തീരാത്തൊരെൻ അനുരാഗ.. ശേഷിപ്പുകളെ മാറോടു ചേർത്ത്
മണ്ണിലായലിയട്ടെ  ഇനി ഞാനും. ..

പ്രേയസ്സീ ..ഇനിയൊരു ചുംബനം ..
  തരിക വീണ്ടുമെൻ  വരണ്ട ചുണ്ടിലവസാനമായ്..നീ.. വറ്റിയയെൻ തൊണ്ടക്കുഴിയിലായാ. തീർത്ഥമൊഴുകട്ടെ...
ഓ..മരണമേ!...നിന്നെ പുണരുക.. ക്ലേശകരം തന്നെ...
    
#Shaby's

നിനവ്

നിദ്രാവിഹീന രാവുകളിൽ..
നയനങ്ങൾ നിന്നെ തേടവേ..
നിഴലുകൾ പോലും നീയായ്മാറുന്നൂ
നീയൊരു തെന്നലായ് വരുമോ...
നിനവുകളെ സാന്ദ്രമാക്കുവാനായ്..

   #ഷാബീസ്

Thursday, 23 March 2017

മരുഭൂമി തണുപ്പിച്ച മഴ

തിമിർത്തുപെയ്യുന്നയീ..മഴ മരുഭൂതലത്തിൻ തീക്ഷ്ണമായ
നൊമ്പരങ്ങൾ തണുപ്പിക്കുമോ...
   ഇണയെ വിട്ടകന്നോരു പറവകൾ..
തൻ വിരഹത്തിൻ ചൂടണക്കുമോ..

എങ്കിലും പ്രിയതരമീ... മരുഭൂമിതൻ  മഴയെന്റെ നാടിൻ
ഹരിതസ്മൃതികളുണർത്തുന്നൂ ...
                               
നിനവുകൾ തൻ നൂറു സ്ഫടിക....
                നിലയങ്ങളുയർത്തിടുന്നൂ.
വ്യഥയാൽ നീറുന്ന അകകാമ്പിൻ...
             നോവുമലിയിക്കുന്നുവോ...

ചോർന്നൊലിച്ചിട്ടും ചേർത്തുപിടിച്ചു
കിടാങ്ങളെയന്നുംപാടിയുറക്കി...      യോരമ്മയെ ഓർക്കുന്നൂ ഞാനിന്ന്...

പച്ചോലചീന്തി കൂരതൻ ചോർച്ചയെ
പ്രതിരോധിച്ചോരച്ഛന്റെ വിസ്മയ... തച്ചുശാസ്ത്ര വൈഭവവും..
   
പാടവരമ്പും വയൽകിളികളും കര..
കവിയുംനിളയും ഓർമ്മകളായ്...

മഴയെ പ്രണയിച്ചോരെൻ മനസ്സും...
മധുവൂറുമാ സ്വപ്നങ്ങളും         വീണുപോയ്....

മൃതപ്രായമായോരു വൃദ്ധപോലു..
     രുകുന്ന ജനനി തൻവ്യഥകളും..
കൂടു കൂട്ടാനൊരു ചില്ല തിരയുന്ന
   പറവകൾ തന്നുടെ വ്യമോഹവും..
മിഴിനീരണിയിക്കുമീ പ്രവാസിയിൽ..

കേരമരത്തിൻ നാടോർമ്മ തന്നോരു
മരുഭൂമി കുളിരണിയിച്ചമാരിമഴയേ...
സ്വീകരിക്ക നീയെൻ അഭിവാദ്യങ്ങൾ

Shaby's

Sunday, 19 March 2017

മാ...നിഷാദാ...

ഇനിയൊന്നു ചേർന്നൊഴുകാം
നമുക്കീ സരയൂനദിയോടലിഞ്ഞ്..
പാറയിടുക്കിൽ വീണു കലഹിച്ചും
സമതലങ്ങളിൽ പ്രണയിച്ചും ...
തിരകൾ ചാമരം തീർക്കുന്ന സമുദ്ര
ത്തിലായ് കൂടിച്ചേരാമിനി...
                               യെന്നേക്കുമായ്..

ജാതിമതദ്വേഷ വൈരികൾ നടമാടുമീ കളങ്കിത..നശ്വര  ഭൂമിക വിട്ടൊരനശ്വര ലോകമൊരുക്കാം നമുക്കായ്..

കാമക്രോധപങ്കിലമീ ജനനി നീ..
മാന  ഭയത്താലാർത്തു കരയുമീ..
രോദനത്താലടിയന്റെ....
                              നെഞ്ചുതകരുന്നു.

സ്വാർത്ഥത മുറ്റിയ മാനവർ പിറവി കൊടുത്തോരു..
സദാചാരമെന്നു പേരിട്ടൊരനാചാര
മാണീയുലകിലെവിടേയും..

നീതിബോധമില്ലാത്ത.. നീതിപാലകരും നന്മ തൻ വേരറ്റ കാട്ടാളരും കോമരം തുള്ളുന്നിവിടം
ക്ഷീരമുള്ളകിടുകളിലായ് നിണം ...
തിരയുന്ന ധാർമ്മികതയോ നാട്ടിൽ..

ഇനിയാ നന്മതൻ സൂര്യാംശുക്കൾ പതിക്കുമോ ഈ ഭൂതലത്തിലായ്..?
ജനനി തന്നുടെ മാറു പിളർന്ന കൈകൾ മുറിവുണക്കുമോ .....?

താതനാൽ മാനഭംഗപ്പെട്ട....
                                       പുത്രിമാരേ...
വിദ്യയുപദേശിക്കേണ്ട ഗുരുവിനാൽ
വികൃതമാക്കപ്പെട്ട ബാല്യമേ...
തലകുനിപ്പൂ... നരനാണു ഞാനും

മകളേ നീയൊരഗ്നിയാവുക വീണ്ടും
മാറു പിളർക്കുന്ന ഖഡ്ഗമാവുക ...
      നിന്നുടെ  മാനം കാക്കാൻ നീ കരുത്താർജ്ജിക്ക ...ഭാവുകങ്ങൾ.

ഷാബീസ്  (shaby's)

Thursday, 16 March 2017

വിട


ഇടറുന്ന നെഞ്ചും വിതുമ്പുന്ന നിൻ... അധരങ്ങളും...
   സജലമാം മിഴികൾ തന്നിലൂടെ..
പകരുന്നൊരു കടാക്ഷവും പ്രിയേ..

  ആരുമേ പറയാതെയറിവൂ ഞാൻ
ഇനി വരും  ഉദയങ്ങളെനിക്കന്യമെന്ന്....

ഉടലകന്നകലേക്ക്  ഉയരാനിനി ....
ക്ഷണനേരമെന്നതറിയുമ്പൊഴും..

കൊതിക്കുന്നൂ ഞാൻ വീണ്ടുമൊരു
   നോക്കു കാണുവാനായ് നിന്നുടെ..

നിലാവു തോൽക്കുന്നൊരു....
നറുപുഞ്ചിരിയൊന്നു കൂടെ.

കനവുകൾ നാം നെയ്തെടുത്തൊരു
പുണ്യ നിളാനദിക്കരയിലായ്...

പുനർജ്ജനിക്കണം ഒരിക്കൽ കൂടീ...
കൊതിതീരുവോളം നിന്നോടൊത്തു ചേരുവാനായ്....

  ഇനി വിട തരികയെന്നുടെ ദേവിയേ.
വിധിയെന്നതാവില്ലാ തടയാനായ് ...

ജന്മാന്തരങ്ങൾ തന്നുടെ സൗഖ്യമല്ലേ.
ജന്മമൊന്നാലെനിക്ക് നീ നേദിച്ചത്...

മരണമേ....നീയെത്ര കഠിനമാണ്...
ബലിഷ്ഠമായ നിന്നുടെ..കുരുക്കാൽ
മുറുക്കീ  നീ കരയിക്കല്ലേ....

കാണണമെനിക്കവളെ ഇനി ഒരു മാത്ര കൂടി  ഈ കണ്ണടയും മുന്പായ്    ഒരിക്കൽ കൂടെയവസാനമായ്....

    #SHABY'S

Sunday, 12 March 2017

പ്രേയസി

ഒരു ഞൊടിക്കുള്ളിൽ താരുണ്യം തുളുമ്പുന്ന ...
പൂമലരാണു നീയെൻ പ്രേയസ്സീ...
കരളിന്റെ കൺകോണിൽ മുത്തായ് വിരിയുന്ന...

കനകമയൂരമേ പ്രണയിനിയേ...
നെഞ്ചോടു ചേർത്തൊന്നു പുൽകിടാം 
ഞാൻ നിന്നെ...
കാലങ്ങളോളം കാത്തു വെക്കാം..
ഇനിയീ മരുമണ്ണിൻ കാഴ്ചകൾ..
മതിയാക്കീ...
നാടണയേണമെൻ  നാട്ടുകാരീ..

നിന്നോടൊത്തുചേരാൻനാളുകളെണ്ണി...
കാത്തിരിക്കുന്നു ഞാനിവിടെ...
ആശിച്ച പോലെയെല്ലാം നടത്തിടാം നീ..
യെനിക്ക് മുത്തായുള്ളോരു കാലമോളം

നിൻ മടിത്തട്ടിൽ തലചായ്ച്ചുറങ്ങി... ഒരുപാട് സ്വപ്നങ്ങൾ കാണണമിനിയും.
നിന്നോടു ചേർന്നുള്ള നാളുകളെന്നിൽ..
അമൃതായ് പിന്നെയും തിരികെ വേണം..

നിൻവിരൽ ചേർത്തൂ നടന്നൊരാ കാലം
മറക്കാനാവുമോ എൻ പ്രിയയേ....
നേർത്തൊരു സ്വപ്നത്തിൻ ചിറകിലേറി
എൻ സ്വപ്നങ്ങളെല്ലാം പകുത്തു നല്കീ

നിൻ അനുരാഗത്തിൻ തീക്ഷ്ണമാം നോട്ടത്തിൽ..
ഒരുവേളയലിഞ്ഞു പോയീ ഹൃത്തടവും.
നേർമയുള്ളൊരനുരാഗ ചിത്തമാമെന്നി
ൽ..
കാത്തുവെച്ചൂ ഞാൻ നിന്നെമാത്രം. ..
കൺമണീ നീയെൻ കണ്ണിലെ കനവായ്.
നീയൊരു കാലവും ആകന്നിടല്ലേ...
എന്നെ വെറുത്തിടല്ലേ....
ഒരു നേരവും കാണാതിരിക്കാത്ത.. നിന്നെ... പിരിഞ്ഞന്നു വ്യഥയാൽ.... പ്രവാസത്തിൻതട്ടിലേറിഞാനും..

നിന്നിലലിയാനായ് പൂതിയൊതുക്കീ കാത്തിരിക്കുന്നു സഖിയേ...
ഇനി തിരിച്ചെത്തണമാ സ്വർഗ്ഗതീരത്ത് ..
നിന്നോടൊത്തു കഴിയാനായ്....
നിറഞ്ഞൊഴുകയാണൂ..നീയെന്നിലായ്
നേർത്തൊരു സ്പന്ദനം പോൽ..
ആയുസ്സെത്തും മുന്പേ പറന്നെത്തണമാ....സ്നേഹതീരത്തായ്.
ക്ഷമയോടെ കാത്തിരിക്കുന്നിതാ ഞാനും. ..

ഷാബി /shaby

Friday, 10 March 2017

എൻ പ്രിയ വനജോത്സ്ന

എൻ അങ്കണത്തിലൊരു കോണിലായ്....
ഞാനറിയാതെ വളർന്ന വനജോത്സനയാണു നീ ...
നേരുതന്നെ ഗൗനിച്ചില്ല ഇത്രനാളുമേ..നിന്നെ...
    
ഇന്നു രാവിലറിയാതെയെൻ...
നാസാദ്വാരങ്ങളെ തൃസിപ്പിച്ച നിൻ..
പരിമളത്താലറിയുന്നൂ ഞാൻ. ..
നീയെന്ന സൗരഭ്യത്തെ....

വെറുക്കുന്നിന്നു ഞാൻ ഖേദമോടെ
  നിന്നെ തിരസ്കരിച്ച നാളുകളെ...
നിശ്ചയം ഇനി മാറണമെനിക്കാ
നിന്നെയറിയുന്ന നിൻ....മാസ്മരിക സൗരഭ്യങ്ങളെ നുകരുന്ന വണ്ടായ്...

നിന്നുടലാർന്ന വല്ലരികളെ  ചേർത്തുപുണരണമെനിക്കിനി
യെന്നുമേ....പ്രിയേ..

കടന്നുപോയ ഋതുക്കളെ വിസ്മൃതിയിലാക്കിയിനി..പുതു ഋതുഭേദങ്ങളെ വരവേൽക്കാം..
നിന്നോടു ചേർന്ന് കാലങ്ങളോളം...

കാത്തിരിക്കുന്നു ആ നാളുകളെ..
കാതോരമണയാൻ ധൃതിയേറി...
കാമിനിയാളെ നിന്നിലലിയാൻ..

Shaby's  (ഷാബീസ് )

Thursday, 9 March 2017

പ്രതീക്ഷയറ്റ പൗരന്റെ വിഹ്വലതകൾ

രാഷ്ട്രീയ കോമരങ്ങളെ ...
പരസ്പരം പുലയാട്ട് പറഞ്ഞു വെട്ടി കീറുക. .നാട്ടിൽ സമാധാനം ഉണ്ടാവൂലോ..ഒന്നിനും കഴിയാത്ത
നിങ്ങളെ ജയിപ്പിച്ചു വിട്ട വിഡ്ഢിപരിശകളായ ജനങ്ങൾ ഇതർഹിക്കുന്നൂ...
   ഭരണപക്ഷത്തെയും, പ്രതിപക്ഷത്തേയും ,ഏത് പക്ഷമെന്നു പോലുമറിയാത്തവരും
നിങ്ങളുടെ രക്ഷയെ കരുതി നിലകൊള്ളുന്നു എന്ന മിഥ്യാധാരണ വെടിയുക..
  ശവംതീനികളേക്കാൾ മ്ലേച്ഛമാം വിധം ജനങ്ങളെ കടിച്ചു കീറി ഭക്ഷിക്കുന്ന ഇവറ്റകൾക്ക് പരസ്പരം പുലഭ്യം പറഞ്ഞു നിയമ,ലോക്സഭകളിലിരുന്ന തകർത്തഭിനയിക്കാനെ കഴിയൂ..
     നാട്ടിൽ നടക്കുന്ന അക്രമങ്ങൾ, പീഢനങ്ങൾ ,പരിസ്ഥിതി പ്രശ്നങ്ങൾ ഇവയെല്ലാം രാഷ്ട്രീയ മുതലെടുപ്പിനു വളമാക്കി മാറ്റാൻ മാത്രമേ ഇവർ ശ്രമിക്കൂ...
     പാതിരിമാരുടെയും ,മൊയ്ല്യാന്മാരുടേയും ,സന്യാസിമാരുടേയും കാമകണ്ണുകൾ പിഞ്ചുകുഞ്ഞുങ്ങളെ കാമവെറിയാലെ നോക്കുന്നതും പീഢനങ്ങൾക്ക് വിധേയരാകുന്നതും ഇവർക്ക് പ്രശ്നമേയല്ല...മാധ്യമ ഹിജഡകളുടെ 'അപ്പോൾ കണ്ടോനെ അപ്പാ' ന്ന്  വിളിക്കുന്ന അമ്മയെ തല്ലിയാലും രണ്ട് ന്യായം നിരത്തി 'സെൻസേഷണൽ ന്യൂസ് '
ഇവരൊക്കെ കുറ്റവാളികളുടെ സംരക്ഷണം ഏറ്റെടുത്ത് പുറമെ മാന്യതയുടെ ആട്ടിൻത്തോലുമണിഞ്ഞ് ചാനലുകളിൽ ഘോര ഘോര 'പ്രഹസനങ്ങൾ'..വിഡ്ഢിത്തങ്ങൾ ഒരുളുപ്പുമില്ലാതെ വിളിച്ച് പറഞ്ഞു നാടിന്റെ  മാനം കപ്പലുകൾ വഴി കയറ്റി അയക്കുകയാ....  ത്ഫൂ...പുല്ലന്മാര്...
ചില പുന്നാര......മക്കൾ  കിട്ടിയ ചാൻസ് മുതലാക്കി പരസ്യമായി ഉമ്മ വച്ചു കൊഴുപ്പിച്ച് നാട്ടിൽ സമത്വം പുലർത്താനൊരുങ്ങി വരുകയാണ്....ഇവളുമാരെയും ഇവന്മാരേയും നല്ല ചീനമുളകരച്ച് ആസനത്തില് തേച്ച് വിടുകയാണ് വേണ്ടത്....അവരുടെ ഒരു ചുംബന പ്രതിഷേധം..
സദാചാര പോലീസ് കളിക്കണ പന്നന്മാരെ ആദ്യം സ്വന്തം കാലിലെ മന്ത് ചികിത്സിച്ച് മാറ്റ്...'കേന്ദ്രത്തിലെ പിടി' കണ്ടു നാട്ടിൽ പുലയാട്ടിനൊരുങ്ങിയാല്  ഇനിയും ക്ഷമിക്കുക അസാദ്ധ്യമായ ചിലർ മൗനം വെടിയാനൊരുങ്ങിയാല് പിന്നെ കാണില്ല നിന്റെ  സദാചാരപ്രഹസങ്ങൾ ലോകം. ..
കഴപ്പ് മാത്രം കൊണ്ട് നടക്കുന്നവന്റെ മതമോ,രാഷ്ട്രീയമോ നോക്കാതെ ചെത്തി വിടണം. ..അതിന് ഉചിതമായ തീരുമാനം കൈകൊള്ളണമെന്ന് കരുതാൻ പോലും ധൈര്യം ഇല്ലാത്ത കുറെ ജനപ്രതിനിധികൾ. ...ഛെ....
കാലാഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിച്ച്  ജനങ്ങളുടെ  മൗലികാവകാശങ്ങളേയും ജീവനേയും സ്വത്തിനേയും സർവ്വോപരി മാനത്തേയും സംരക്ഷണം കാംക്ഷിക്കുന്ന  നിയമനിർമ്മാണം നടത്താൻ  തന്റേടമുണ്ടാകുമോ....ഹെവിടെ...??

NB:  പൊങ്കാല  ഇടാനോ...മറ്റോ ഉണ്ടേല്  ആയ്കോട്ടേ. ..കാലങ്ങളായി നിന്നേ പോലെയുള്ള  തന്തയില്ലാത്ത കഴുവേറികൾക്ക് താരാരാധനയും നേതാക്കളുടെ ആസനം താങ്ങലുമല്ലേ ശീലം. ...
ചിന്തകൾ പണയപ്പെടുത്തി ജീവിക്കുന്ന നിനക്കൊക്കെ അവർക്കു വേണ്ടി കൂട്ടികൊടുക്കാനും തമ്മിൽ തല്ലിചാവാനുമല്ലെ കഴിയൂ ....
പിന്നെ എന്റെ പാർട്ടി അന്വേഷിക്കണ്ടാ..അങ്ങനെ ഒരു പാർട്ടിയുടേയും മെമ്പർ അല്ല. .അതിന് എന്റെ കണ്ണിൽ നല്ല മാതൃകകൾ ഇല്ല. ..
ഇതൊരു  പ്രതീക്ഷയറ്റ പൗരന്റെ രോദനമായി... കണ്ടാമതി....നിസ്സഹായരായ ഒരു ചെറുപ്പക്കാരന്റെ വിഹ്വലതകൾ...

Wednesday, 8 March 2017

കുപ്പിവളപ്പൊട്ട്

   നിൻ...കൈകളിൽ മുറിവാക്കി...     അന്ന് പൊട്ടിയുടഞ്ഞ ...
കുപ്പിവളപ്പൊട്ടു.. കൊണ്ട്
നിന്റെ പേരെഴുതിയ എന്റെ കൈതണ്ട നീറുന്നൂ ...പെണ്ണേ...
ഇന്നുമതിലേക്കൊരു നോട്ടമയച്ചാൽ.......
Shaby's

Thursday, 2 March 2017

കബറിനു മുകളിലെ പൂക്കൾ

  ആരോ നട്ട  ചെടിയുടെ പൂക്കൾ. ...
എന്റെ കുഴിമാടത്തിന് തണലായ് വന്നാൽ  അതെന്റെ ഹൃദയം തന്നെയാണ്. ...നിന്നെ ഒരു നോക്ക് കാണുവാൻ പുറത്തു വന്ന എന്റെ ഹൃദയം. ....🌹💖
കാത്തിരുന്നു  കാത്തിരുന്നു  നിന്നെ കാണാതെ വാടി കരിഞ്ഞു പൂക്കൾ കൊഴിഞ്ഞുപോകുമെങ്കിലും......
🍃🌻🌿
ഇടയ്ക്കിടെ ഈ ചെടിയുടെ പൂവായ് തിരികെ എത്തണമെനിക്ക് വീണ്ടും. ...
വരികയില്ലെങ്കിലും നിന്നെ പ്രതീക്ഷിച്ചു നില്കണമെനിക്കീ കബറിനു മുകളിൽ...🌷🌺🌼

*ഷാബി*  (shaby)

അഴുക്കുചാൽ സന്തതികൾ..(Slums )

അഴുക്കുചാൽ സന്തതികൾ

ഇരുളടഞ്ഞ തെരുവിൽ ഇടറുന്ന.. നെഞ്ചുമായ് തലചായ്ക്കനൊരിടം...
തേടി അലയുകയാണ് ഞാനും. ...
ഭൂമിക്കൊരു ഭാരമായ്....

ഭയമേറും നിശബ്ദതയാണെന്നുടെ... ചുറ്റിലും പരന്നൊഴുകുന്നത്....
പ്രഭുക്കളും പാമരരും ഒന്നെന്ന സത്യം. ..
വിളിച്ചോതുന്ന ശ്മശാനത്തിനരികിലൂടെ..
കത്തിയെരിയുന്ന വിശപ്പിന്റെ വേവുമായ്...

കത്തികയറിയ തൻ കാമുകന്റെ ....            കാമാഗ്നിയൊടുങ്ങിയപ്പോൾ....
രതിഭോഗസുഖത്തിന് ഭംഗമായുയിരിട്ട....
മ്ലേച്ഛ ജന്മം ഞാനോ....

ആഭിജാത്യം വിളിച്ചോതുന്ന പ്രൗഢമാം തറവാടുകളിലെ ...ആരും അറയ്കുന്ന ദുരഭിമാനമീ ഞാൻ .....

   കാമകഴുകന്മാർ കുടഞ്ഞെറിഞ്ഞ.. മാംസതുണ്ടുകളാണീ നഗരത്തിൽ.... ആകെയും...
പട്ടിണി മാറ്റാനുടു മുണ്ടുരിയാൻ വിധി..
യെഴുതപ്പെട്ട തേവിടിശ്ശികളുടെ നഗരം..

എങ്ങും പച്ചമാംസത്തിന്റെ മോഡേൺ വില്പനശാലകൾ..
മനംമടുക്കുന്ന ലേപനങ്ങളുടെ ഗന്ധം. .
നാസാദ്വാരങ്ങളെ വിറളി പിടിപ്പിക്കുന്നൂ..

രാസലീലകൾക്കപ്പുറം  ബാക്കിയാവുന്നൂ..
അഴുക്കുചാൽ സന്തതികൾ.....
മേൽവിലാസമില്ലാത്ത മ്ലേച്ഛവർഗ്ഗം...
തെരുവിൽ കനലായൊതുങ്ങുന്ന ...
ഏമാന്മാരുടെ ജാരസന്തതികൾ......

           #SHABY#

Wednesday, 1 March 2017

നനുത്ത ഓർമ്മകൾ

നനുത്ത ഓർമ്മകൾ
"എടീ....കുറുമ്പി പാത്തൂട്ട്യേ....ഒരു കാര്യം ചോദിച്ചാൽ സത്യം പറയ്യോ നീ...?
       അവളുടെ അഴകുള്ള മിഴിയൊന്ന് കുറുക്കി  നെറ്റിയൊന്ന് ചുളിക്കീട്ട് ഒരു നോട്ടം എന്നിട്ട് ചോദിച്ചൂ..ന്താ പ്പോ?? ചോദിച്ചു നോക്ക് പറയാൻ പറ്റ്വോന്ന് അപ്പോൾ പറയാട്ടോ....എന്ന് പറഞ്ഞു  ചെറിയ കള്ളചിരിയോടെ എന്റെ ചോദ്യം പ്രതീക്ഷിച്ചു എന്നെ നോക്കി. ...
        "സത്യത്തിൽ ഇഷ്ടമായിരുന്നോടീ കാന്താരീ നിനക്കെന്നേ...അങ്ങനെ ആണീച്ച്യാല് പിന്നെ എന്തേ നമുക്ക് പറ്റിയത്? "
         അറിഞ്ഞു വല്യ കാര്യണ്ടായിട്ടല്ല പക്ഷേ കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഉള്ളിലെന്നെ ഉറക്കാത്ത വേദനയാണ്  അതിനൊരു ആശ്വാസമാകാനായെങ്കിലും പറഞ്ഞൂടെ നിനക്ക്...?
  
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു..."സത്യത്തിൽ പിരിയാനുള്ള കാരണം ഇന്നുമെനിക്കറിയില്ലെടാ...ഷാബി ...
എന്തോ അന്നങ്ങനെയൊക്കെ സംഭവിച്ചു. ..ഇത്രയും സ്നേഹം നീ എനിക്കായ് കാത്തുവെച്ചിരുന്നത് ഞാൻ തിരിച്ചറിഞ്ഞില്ല. ..ഒരുപക്ഷേ അറിഞ്ഞിരുന്നെങ്കിൽ.....ഇന്നു നിന്റെ നെഞ്ചിലമർന്ന് ഞാനും ഉണ്ടാകുമായിരുന്നു. ....നീ എഴുതിയ കവിതകൾ എന്നെ കുറിച്ച് ആയിരുന്നുവെന്നത് നീയെന്ന നഷ്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നൂ...
ഇനിയെല്ലാം വിധിയെന്നു സമാധാനിക്കാം നമുക്ക് അല്ലെടാ....ഇടറിയ സ്വരത്താലത് പറഞ്ഞു തീർത്തപ്പോൾ ..അവളുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചൂ..
             സംഭരിച്ചു വച്ച ധൈര്യമെല്ലാം ചോർന്നുപോയത് പോലെ ശരീരമൊന്ന് വിറച്ചു. ഉള്ളിലുള്ള വ്യഥയടങ്ങിയ പോലെ ഒരു നിശ്വാസമുതിർത്ത് ഞാൻ പറഞ്ഞു...
  നന്ദിയുണ്ട് പെണ്ണേ....കാലങ്ങൾക്കിപ്പുറം രണ്ട് പേരും കുടുംബസ്ഥരായി കഴിഞ്ഞു  ..എങ്കിലും ആദ്യമായി തോന്നിയ സ്നേഹം ഒരു വേദനയായി  അവശേഷിച്ചിരുന്നൂ... അനുസ്യൂതം മാറികൊണ്ടിരിക്കുന്ന ജീവിതത്തിലെ തിരക്ക് പക്ഷേ നിന്റെ ഓർമ്മകൾക്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ..തീരാ നഷ്ടമായി നെഞ്ചിലെ തീയായ് വളർന്നു അതാണ് നീ കെടുത്തിയത്. ..കടമകളുടെ  കെട്ടുപാടുകളിലമരുമ്പോഴും  നീയെന്നുടെ കവിതകളായ് വിരലുകളിലൂടെ പ്രവഹിച്ചൂ...
           ഒരു പ്രത്യേക മൗനം നിഴലിച്ചു രണ്ട് പേരിലും. ..അവസാനം യാത്ര പറഞ്ഞു പോകവെ ഞാൻ അവളോട് പറഞ്ഞതൊന്ന് മാത്രം. ..ഒരിക്കൽ നീ വരണം ഈ ദേഹം വെടിഞ്ഞെന്നുടെ ആത്മാവ് യാത്ര തിരിക്കുമ്പോൾ യാത്രയാക്കാനായ്...തീരാത്ത അനുരാഗം നെഞ്ചിലൊരുപാട്  ചേർത്ത് കൊണ്ട് പോവുകയാണ് നാളെ നീ എനിക്കായ് ജനിക്കുമെന്ന പ്രതീക്ഷയോടെ. ...വരാൻ കൊതിക്കുന്ന പുതിയ ജന്മത്തിലേക്കുള്ള നീക്കിയിരുപ്പായ്...
അവസാനം പള്ളിപറമ്പിലെ മീസാൻ കല്ലിനടിയിലേക്ക് താമസം മാറുമ്പോൾ നീയും ഉതിർക്കണം  എനിക്കായൊരു കണ്ണുനീർ ...തീർച്ചയായും ഞാൻ അത് തിരിച്ചറിയും.....ഈ ജന്മം  ഇനി എനിക്ക് എന്റെ  പ്രിയപ്പെട്ട ഭാര്യക്കായ് ജീവിച്ചു തീർക്കണം ഒരായുഷ്കാലത്തെ സന്തോഷവും സ്നേഹവും നല്കി  നിനക്കു  കരുതി വെച്ച പ്രണയം ഞാൻ അവളുടെ കാല്ക്കലായ് സമർപ്പിക്കുന്നു. ...
  
          SHABY. ....

ഒരു വട്ടം കൂടി

വൃണമുണങ്ങാത്ത വിരഹസ്വപ്നവുമായ്..
വിടപറഞ്ഞകന്നതാണീ ...ഞാൻ. ..
വിറക്കുന്ന അധരങ്ങളുമായ്..
വിരസമായ ഓർമ്മയും ബാക്കിയാക്കി ഈ
വിദ്യാലയത്തിന്റെ പടികൾ പിന്നിട്ടകന്നന്ന്.. ....
 
വിരുന്നുകാരനെ പോലെ ഇനിയൊന്നു പോകണമെനിക്ക്....
വികൃതികളായ് നാം വിലസിയ ഈ ആരാമത്തിലായ്....
വെള്ളരിപ്രാവുകൾ തത്തിക്കളിക്കുന്ന ...
പൂമുഖവും പിന്നിട്ട്. ...

വിദ്യ നുകർന്നൊരെന്നുടെ കൊച്ചു മുറിയിലേക്കൊന്ന്... പോയിരിക്കണം ...
വിരലുകളാൽ ഞാൻ ചെയ്തു വെച്ചുള്ള ...
വികൃതികൾ കണ്ടോന്നാസ്വദിക്കണം....
വിരുതുകൾ കാണിച്ച ചുമരിലായെൻ...
ചുണ്ടുകൾ ചേർത്തൊന്ന് ചുംബിക്കണം..

വിശപ്പിൻ വിളികേട്ട നമ്മുടെ പഴയ... കഞ്ഞിപ്പുരയെ...
കൊതിതീരുവോളം നോക്കിടേണം... വിദ്യാർഥികൾ തൻ സർഗവാസനകളെ. ..
പ്രദർശിപ്പിച്ച വേദിയും പിന്നിട്ട്...
വേലികെട്ടിത്തിരിച്ച മൈതാനത്ത് ഒരു. .
മൂലയിലൊന്ന് പോയിരിക്കണം....

വിടപറഞ്ഞകലും മുന്പ് ആ പുസ്തക...
പുരയുടെ പിറകിൽ ഞാൻ നട്ട ബദാംമര..
ചോട്ടിൽ വച്ചുതിർക്കണം കണ്ണുനീരല്പം...
അവളുടെ ഓർമ്മകൾ നഷ്ടം വരുത്തിയ. ..
ഹൃദയത്തിനല്പം ശാന്തിയേകാൻ...

പിന്നെ പിന്തിരിഞ്ഞ് നോക്കാതെയാ...
പാവനമായ മുറ്റം പിറകിലാക്കി....
പറന്നകലണം വിസ്മരിക്കില്ലെന്ന വാക്കുകൾ നെഞ്ചിലേറ്റീ.....

#ഷാബി(SHABY )

സാവരിയ ഒരു കാശ്മീരി പെൺകുട്ടി

നീലമിഴിതോറും വജ്രശോഭ സൂക്ഷിച്ച കാശ്മീരിൻ സൗകുമാര്യമേ...
മുത്തുപൊഴിയുന്ന വാഗ്ചാതുര്യമാലെ..
മനസ്സുകീഴടക്കിയ മോഹിനീ...
കണ്ടമാത്രയാലെ  എന്നുൾതടത്തിലായ്..
കവിത രചിച്ച കാവ്യഭാവനയോ നീ...
      "സാവരിയാ" നീയൊരു മാലാഖയോ...
പർവ്വതങ്ങളുടെ നാട്ടിലെ രാജകുമാരിയോ.
നക്ഷത്രകണ്ണുള്ള മാൻപേടയോ...

ആരും കൊതിക്കുന്ന തേജസ്വിനി നിൻ..
അനുരാഗമെന്നിലായ് നേടിയെങ്കിൽ..
  ഈ ജന്മമെന്നുടെ ധന്യമായേനേ...
അന്നാ വഴിത്താരയിലായ് കണ്ടുമുട്ടീ നാം..
അറിയാതെ നിന്നിലലിഞ്ഞു പോയ് ഞാൻ.

സൗഹൃദ ചരടാലൊരു ബന്ധനം പക്ഷേ...
സഹിക്കില്ലതെന്നുടെ ഹൃദയം..
സഞ്ചാരികളുടെ പറുദീസ തന്നിലായ്...
സാഗരത്തിൻ റാണിയാമീ നഗരത്തിൽ.
തേടിയലഞ്ഞൂ ഞാൻ നിന്നെ. ....

ഒരു നോക്കു കാണാൻ. ..എന്റെയീ...
ജന്മം നിനക്കു സമ്മാനിക്കാൻ..
ഒരിക്കലും കാണാത്ത അകലത്തേക്ക് നീ..
വിട പറഞ്ഞു പോയതറിയാതെ.....  കാത്തിരിക്കുന്നു ...ഈ മരുഭൂമി തീർത്ത മായാപ്രപഞ്ചത്തിലേകനായ്...ഞാൻ ..

"സാവരിയാ " ഇന്നു നീ വെറും സ്വപ്നമോ..
സജലമാകുമെൻ മിഴികൾ.. പറയാൻ...
വെമ്പുന്നത് നിനക്കു  ഞാൻ  കാത്തു വെച്ച സ്നേഹം മാത്രം. ....

പറയാതെ പിരിഞ്ഞ പനിനീർദളമേ...
പാതിവഴിയിൽ വഴിതെറ്റി അലയുമീ..
പ്രേമഭിക്ഷുവിൻ യാചന കേൾക്കുമോ..
നിന്നെ തഴുകി വരുന്ന  ഈ കാറ്റിൻ.. കൈയ്യിലായ്....കൊടുത്തയക്കുന്നൂ ഞാൻ
എന്നുടെ മോഹങ്ങളെ   നീ സ്വീകരിച്ചു ... കൊൾക..
    
             #SHABY(ഷാബി)

.

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...