Sunday, 8 October 2017

അമ്മ എന്ന പുണ്യം

      പോയ്മറഞ്ഞിട്ടും ഹരിതാഭ മാറാത്ത ...                      പൊൻവസന്തകാലത്തിന്നോർമ്മ പോൽ.

പലവുരു കേട്ടിട്ടും കൊതിതീരാത്ത മധുരഗീതം             പോൽ
പാരിജാതപ്പൂവിനേക്കാൾ  നൈർമ്മല്യമോടെ..

പകരമേതു സ്വർഗ്ഗം വെച്ചെന്നാലുമൊരിക്കലും
പകരമാവാത്ത നന്മ തട്ടുപോൽ..

പടിവാതിലിലൊരു  പുണ്യമിരിപ്പുണ്ടെന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് ..

പൂർണ്ണചന്ദ്രപ്രശോഭിതമാം  ആ  മുഖമിന്ന് ശോഭ മങ്ങിയെതെന്തേ..

പരിചിതമുഖങ്ങളിലായവൾ തേടുന്നതൊരു  മുഖം മാത്രം .

പ്രയാസങ്ങൾ തീർക്കാൻ പരിഭവമകറ്റാൻ
പ്രയാസ്സക്കടലുകടന്ന പ്രവാസിയാമവളുടെ
പൊന്നു മകനെ...

പത്തുമാസം ചുമന്നു പെറ്റ പുണ്യം പണയപ്പെടുത്തി..
പരിഷ്കൃതനാമവനമ്മയെ
പുത്തനച്ചി തൻ വാക്കിനാൽ  പടിയിറക്കിയെന്നാകിലും...
പെറ്റവയറിനാകുമോ വെറുക്കുവാൻ..

പ്രജ്ഞയറ്റു പോയെന്നാലുമാ
പടുവൃദ്ധ പടിയേറി വന്നു വീണ്ടും...

പ്രാണൻ കൊടുത്തു വളർത്തിയ
പുന്നാര മോന്റെ പൂമുഖമൊന്നു കാണാൻ..

പാർപ്പിടത്തിനൊരു കോണിൽ ഇനിയുള്ള കാലം
  മകനൊത്ത്  കൂടാനും കൊതിയോടെ വന്നവൾ

പ്രതീക്ഷകൾ ബാക്കി വെച്ചവൻ പാതിയിൽ
പറന്നകന്ന കഥയറിയാതെ...
  
പൊടിഞ്ഞു വീണ അശ്രുക്കളൊന്നും തൻ പാപത്തിൻ പരിഹാരമല്ലെന്നറിഞ്ഞു കൊണ്ടാ..
പാപങ്ങളേറ്റു പറഞ്ഞാ പാദങ്ങളിലായ് വീഴാൻ..
പ്രാണനില്ലാത്ത ജഡം കൊതിക്കുന്നു പോൽ വൃഥാ...

              #Shaby's

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...