#വലയും_വില്ലും😄 ( Mid Night mind Disorder )
കൊതിപ്പിച്ചു കടന്നൊരു പെണ്ണിനെ കണ്ടു.. മുഖപുസ്തത്താളിലൊരു കോണിൽ..
കനവുകൾ കൊണ്ട് കവിതകളെഴുതി ...
കൂട്ടുകാർക്കൊപ്പം സല്ലപിപ്പൂ...
മുൻ കാമുകശ്രേഷ്ഠന്റെ ചങ്ങാത്ത യാചന
കണ്ടിട്ടും കാണാതെ മാറി നിന്നവൾ...
വിരിച്ചിട്ട വലയിലറിയാതെ കുടുങ്ങിയ നീർക്കോലിയേ പോലവന്റെ
വാലിൽ പിടിച്ചു വലിച്ചെറിഞ്ഞു.
ഭേഷ്... വലയിലെ സ്വർണ്ണ മത്സ്യങ്ങൾ പെണ്ണിന്റെ ശൗര്യത്തെ വാഴ്ത്തി കവിതകൾ രചിച്ചൂ.
എന്തൊരു ധൈര്യം എന്തൊരു ചുണക്കുട്ടി പെണ്ണെന്നാലിവളേ പോലെന്നവർ വാഴ്ത്തിപ്പാടി.
ഇളിഭ്യനായ് പോയ നമ്മുടെ കാമുകനാകട്ടെ ലജ്ജയെ ചുരുട്ടിക്കോണകമാക്കി താറുടുത്തൂ ..
ഹമ്പടി..നിന്നെ കാണിച്ചു തന്നിടാമിന്നു ഞാൻ
എന്നുമുരുവിട്ടെടുത്തവസാന വില്ലുമെടുത്ത്
അങ്കക്കലിപൂണ്ടു വിറച്ചൂ...
കേട്ടവർ കണ്ടവർ തമ്മിൽ നോക്കി
എന്തിതെന്റെ ദൈവമേ കാൺവതു നാം
സഭ്യതകളെല്ലാം വലിച്ചുകീറി കാണിച്ച ധൈര്യം
സെൻസറിൻ കത്രികയിലൊതുങ്ങിയില്ല..
ചേരികൾ രണ്ടായി തർക്കങ്ങൾ മൂത്തു..
അടിതെറ്റിവീണു പെണ്ണൊരുത്തി അടിയനു പറ്റിയ തെറ്റു മറന്നീ വില്ലുമെടുത്ത് മടങ്ങീടണേ...
പാതിവഴിയിൽ നാം നിർത്തിയ കേളികൾ സഖേ..
നിന്റെ ഇഷ്ടം പോലാകമെന്നൊരു വ്യവസ്ഥ ചെയ്യാം.
ഇതുകേട്ടാകെ തണുത്ത കാമുകനാകട്ടെ
ആവനാഴിയിലവശേഷിച്ച വില്ലുകൾ ഭദ്രമാക്കി.
ശുഭകരമായി തീർത്തതിലവരാശ്വാസം കൊള്ളേ..
കലിപൂണ്ടു കുതിച്ച മുഖപുസ്തക ശ്രേഷ്ഠർ ഇതികർത്തവ്യഥാമൂഢരായ് നിന്നു പോയീ...😃💃
#Shaby's (mad thoughts)
(*ഇന്നു കണ്ടൊരു കാഴ്ച പകർത്തിയതാണ്.. ട്ടോ...കാമുകനുമായി പുലബന്ധം പോലും അടിയനില്ല ഇനിയിതും പറഞ്ഞു വരല്ലേ* 😄😄😃)
No comments:
Post a Comment