Sunday, 8 October 2017

ആദ്യത്തെ മൊഹബ്ബത്ത് 2

എന്തേ അസ്യേ.. അനക്കൊരു ആക്കിയ ചിരി..ദാവൂദ്  ചോദിച്ചു  .അവന്റെ മുഖത്തെ ആ ചിരി അവനു തീരെ പിടിച്ചില്ല ..ന്താ അന്റെ കയ്യില്..ഇയ്യെന്താടാ ഒളിപ്പിച്ചു വെക്കണത് നോക്കട്ടെ അവൻ ആകാംക്ഷയോടെ ചോദിച്ചു .
  
    ങ്ഹാ.. അതൊക്കെ ഉണ്ട് മോനേ...ഇതവൾക്കുള്ളതാ ആച്ചൂന്...അവളെ വീട്ടിൽ ഇന്ന് രാത്രി  ഉസ്താദിന്റെ ഭക്ഷണം വാങ്ങി കൊണ്ട് വരാൻ  ഞാൻ പോകുന്നുണ്ട്. അവിടെ വച്ച് ഞാൻ ഇതവൾക്ക് കൊടുക്കും.  നീ നോക്കിക്കൊ..ഞാൻ തന്നെ ജയിക്കും...
   ഓ...ശരി ...അവളുടെ ബാപ്പ കോൺക്രീറ്റിന്റെ കൂടെ പൊടിച്ചു ചേർക്കാതിരുന്നാ മതി..ഹ..ഹ.. ഹ   ദാവൂദ് അവനെ കളിയാക്കി..
ഒന്ന് പോടാ ..നമുക്കു കാണാം..ന്ന് പറഞ്ഞ്  അവൻ പോയി.
     ഈ മിഠായി എങ്ങിനെ  അവളുടെ കൈയ്യിൽ കൊടുക്കാം എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് ..അവളുടെ കൂട്ടുകാരി  ഫസീലയുടെ രംഗപ്രവേശം.  അവളെ കണ്ടു ദാവൂദ് ഒന്ന് പുഞ്ചിരിച്ചു  അവളു തിരിച്ചും പുഞ്ചിരി തൂകി...
  ഡീ...ഫസീ.. ഒരു കാര്യം ചോദിച്ചാൽ നീ ചെയ്തു തരുമോ..ദാവൂദ് അവളോട് ചോദിച്ചു..
   ഉം ....ന്താ കാര്യം ന്ന് പറ നോക്കാം...
നോക്കിയാൽ പോരാ..ചെയ്തു തരണം...പ്ലീസ്  ..
നീ പറ ചെക്കാ..ഉസ്താദ് വരാൻ നേരായീ..
അവനവളോട് കാര്യം പറഞ്ഞു...ഹയ്യടാ..എനിക്ക് വയ്യ നീ തന്നെ കൊടുത്തോ.. ഞാനെന്താ നിങ്ങളുടെ  ബ്രോക്കറോ..?
അല്പം ദേഷ്യത്തോടെ തന്നെയാണ്  അവളത് പറഞ്ഞത്.
എന്താടീ...പ്ലീസ്.. ഞാൻ ആ  അസൈനാരോട് പന്തയം വെച്ചതാ അതുകൊണ്ടാ അല്ലാതെ ....അവനൊന്നപേക്ഷിച്ചു നോക്കി.

   ങ്ഹാ.. അവസാനം  എനിക്ക് പ്രശ്നം ആവരുത് .. ഹേയ് ഇല്ല  അവൻ ഉറപ്പിച്ചു പറഞ്ഞു.
അനിഷ്ടത്തോടെ അവളത് വാങ്ങി കൊണ്ട് ക്ലാസ്സിൽ പോയി..
    പിന്നെ വന്നു നോക്കിയപ്പോൾ  അവളും മുംതാസും കൂടെ ഇരുന്നു അവൻ കൊടുത്ത മിഠായി അകത്താക്കുകയായിരുന്നു അവൻ  നോക്കിയത്  കണ്ടിട്ടാവണം ..അവളുമാര് രണ്ടു പേരും കൂടി  ഒരു കള്ളച്ചിരി...ഒരു ചിരി  അവനും പാസ്സാക്കി.

*തുടർന്നെഴുതണില്ല*😭

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...