Friday, 13 October 2017

ചിന്തകൾ_മരിക്കാതിരിക്കട്ടെ

#..
      

        സ്ത്രീകളെ  അവരുടെ മുഴുത്ത     ശരീരഭാഗങ്ങൾ കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്ന് കരുതിയാൽ വയോ വൃദ്ധയേയും പിഞ്ചുകുഞ്ഞിനേയും എന്തിന് ജന്മം നൽകിയ അമ്മയേയും വെറുതെ വിടാത്തതെന്തേ...ഏതവയവം കൊണ്ടാണ് നാലും മൂന്നും ഏഴും വയസ്സുള്ള നിഷ്കളങ്കമായ  ബാല്യം ഇവരുടെ ലൈംഗിക തൃഷ്ണയുണർത്തിയത്..

തൊണ്ണൂറു വയസ്സ് പ്രായമുള്ള ശുഷ്കിച്ച ശരീരമുള്ള കന്യാസ്ത്രീയെ  ഏത് ഭാഗമാണ്  കാമത്തിടമ്പായി കാണാൻ തോന്നിച്ചത് ..പെറ്റിട്ടവളെ  ബലാത്സംഗത്തിന് വിധേയമാക്കിയവന്  ഏത് ന്യായീകരണം നല്കും നാം...

മകളിൽ , സഹോദരിയിൽ അമ്മയിൽ ലൈംഗിക സുഖം തേടുന്ന  കാമ പിശാചുക്കൾക്ക് ഏതർത്ഥത്തിൽ പുരുഷന്റെ നാമം നല്കും.
എന്തായാലും  സഭ്യതകൾ  തന്നുടെ സീമകളെ ക്രൂരമായ് ലംഘിച്ച് വരുന്ന മ്ലേച്ഛമായ കവിതയെന്നു പേരിട്ട ചില സാമൂഹ്യ മാദ്ധ്യമ  ഭോഷ്കുകളേക്കാൾ
സ്വയം നടത്തേണ്ട വിചിന്തനങ്ങളാണ് .
         അല്ലെങ്കിൽ  മാനസികമായി  നമുക്കു സംഭവിച്ച അപചയങ്ങളെ ഉൾക്കൊണ്ട് തിരുത്തിയെടുക്കാനും സ്വയം തിരുത്തപ്പെടാനുള്ള
മനസ്സുമാവട്ടെ നാം ഇരു ലിംഗക്കാരും
രൂപപ്പെടുത്തിയെടുക്കേണ്ടത് ..
      
ഇനിയൊരു കരങ്ങളും പിഞ്ചോമനകളുടെ നേരെയുയരാതിരിക്കട്ടെ...
ഇനിയൊരു മാതാവും മക്കളാൽ മാനഭംഗപ്പെടാതിരിക്കട്ടെ...

വീണ്ടും   ഒരു ശിഷ്യയും ഗുരുനാഥകരങ്ങളാൽ/വൈദികരാൽ കളങ്കപ്പെടാതിരിക്കട്ടെ..
  
ഒരു പെണ്ണിന്റെ  സ്വകാര്യ വെളിവാക്കുന്ന ആധുനിക  വസ്ത്രധാരണവും അവളുടെ സ്വാതന്ത്ര്യം  ഹനിക്കപ്പെടും വിധത്തിലാവാതിരിക്കട്ടെ   ....
  
ഇരുട്ടിലിഴയുന്ന പ്രണയം കാമം മാത്രമെന്ന് തിരിച്ചറിയാൻ ഓരോ സഹോദരികളും മനസ്സിലാക്കട്ടെ...

തിരുത്തിയെടുക്കാനാവാത്ത വിധം അധപതിക്കുന്നതിന് മുന്പ് നമുക്കൊന്ന് ശ്രമിക്കാം  ...ഒരവസാന ശ്രമം  കാലാഹരണപ്പെട്ട തുച്ഛമായ ശിക്ഷ പോരാ ഈ കാപാലിക കൃത്യങ്ങൾക്ക്..
ഇത്തരം
ഒരുത്തനേയും നമ്മുടെ  നികുതിപ്പണത്തിൽ തീറ്റിപ്പോറ്റേണ്ടതില്ല .
മാറ്റമില്ലാതെ തുടരുന്നതൊന്ന് മാത്രം  അത് മാറ്റം  തന്നെയെന്നറിയുക നാം.
   
         #Shaby's

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...