പ്രതീക്ഷ അസ്തമിക്കുന്നുവോ...?
തൃണതുല്യമാണീ മർത്യജന്മമീ ...
കലുഷിത ലോകത്തിലിന്ന് പ്രഭോ...
അധമരുടെ കൈകളിൽ ഭൂമിതൻ അധികാരമേല്പിച്ചതെന്തേ...നീ..?
നിഗ്രഹിച്ചും അപഹരിച്ചുമീ..
ഭൂവിതിലവർ നാശം വിതപ്പൂ...
സർവ്വം പരിപാലിച്ചു പോറ്റുന്ന നിനക്ക് സംരക്ഷണമേകാനത്രെയീ തത്രപാടുകൾ .. ഇത്രയും ബലഹീനനോ നീ പ്രഭോ..?
നിന്റെ സൃഷ്ടികൾ തൻ സംരക്ഷണം കാംക്ഷിക്കുമാർ.
മനുഷ്യനുപകാരമായ് നീ നിരത്തിയ വിഭവങ്ങൾ അവനു...
പദ്രവമാക്കിടുന്നിവർ കഷ്ടം!!
പിഞ്ചു കുഞ്ഞുങ്ങൾ വിശപ്പിനാൽ
കൊഴിഞ്ഞു വീഴുമ്പോൾ..
കോടികൾ പ്രതിമകളിലൊഴുക്കു..
ന്നിവർ നിഷ്ഠൂരമായ്...
പാരതന്ത്ര്യത്തിൻ ഈ തീച്ചൂളയിൽ നിന്നുമെന്നു മോചനമീ മർത്യന്...
ആതുരാലയങ്ങൾ പോലുമിന്ന് അറവുശാലകളായ്...
ക്ലേശങ്ങളെണ്ണിത്തീരാ പ്രഭോ...
ദോഷമിതെന്നു മാറുമോ...
പ്രതീക്ഷ തൻ നാമ്പുകളിനിയും ..
പൊട്ടിവിടരണമീ തരിശു...
നിലത്തിലായ് വൈകാതെ.
അക്ഷമയോടെ പ്രജകൾ കാത്തിരിക്കുന്നു പ്രഭോ......
#Shaby's
No comments:
Post a Comment