സായം സന്ധ്യയൊരു സുവർണ്ണ തിലകമെടുത്തണിഞ്ഞ് ..
മരുഭൂവിൻ മരീചികയെ പുതപ്പിച്ച..
മനം കുളിരുന്ന മനോഹര ദൃശ്യം
ഓരോ തിളക്കമാർന്ന പകലിനുമപ്പുറം ...
അന്ധകാരത്തിന്റെ ഭയപാടും വിഹ്വലതകളും വിശ്രമവും ഇട ചേർന്ന
രാവുകളുമുണ്ട്...
ഓരോ രാവിന്റെ അവസാനവും നന്മയുടെ
പ്രകാശമെത്തി നോക്കുമെന്ന പ്രതീക്ഷ
പാരിതിലൊരു സാന്ത്വനം പോലുയരാറുണ്ട്..
മനുഷ്യനെ പോലെ സകലചരചരങ്ങളിലും..
Shaby Shihab
#അൽഐനിലെ ഒരു സന്ധ്യക്ക്
No comments:
Post a Comment