ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത പടക്കുതിരയേ പോലെയാണ്. ..
അശ്വമേധയാഗം പോൽ പലയിടത്തും തങ്ങിയും തുടർന്നും...
വിക്ഞാനവും അനുഭവങ്ങളും അതിലേറെ സമ്മിശ്രവികാരങ്ങളേയും കീഴടക്കി അവസാനമില്ലാതെ....
ചിന്തകൾക്ക് ബന്ധനം അരുത്. ..പണയപ്പെടുത്തുകയും അരുത്....ഈ വിഹായസ്സിലായ് അല്പായുസ്സുകളായ് വിഹരിക്കുന്ന നമുക്ക് ആകെയുള്ളത് സ്വന്തം ചിന്തയിൽ ഉള്ള സ്വാതന്ത്ര്യം തന്നെയാണ്. ...
നാം എങ്ങനെ ചിന്തിക്കുന്നു എന്നതിനെ അപേക്ഷിച്ചാണ് നമ്മുടെ വ്യക്തി പ്രഭാവങ്ങൾ നിലനിൽക്കുന്നത്. ...
മനുഷ്യനെ മറ്റുജീവികളിൽ നിന്ന് വേറിട്ട് നിർത്തുന്നത് മനനം ചെയ്യാനുള്ള കഴിവാണ്. വിവേകപൂർണ്ണമായ തീരുമാനങ്ങളും തത്വാധിഷ്ടിത ചിന്തകളും ലക്ഷ്യത്തിലേക്കുള്ള നേർവഴി കാണിക്കുന്ന അടയാള സൂചികകളായി കരുതാം
നാം ആത്യന്തികമായി സ്വന്തം കഴിവുകളും പോരായ്മകളും തിരിച്ചറിയുകയാണ് വേണ്ടത്.അതനുസരിച്ച് നമ്മുടെ സ്വഭാവത്തേയും ജീവിതം തന്നെയും തിരുത്തിയെഴുതാൻ സാധിക്കും. ...ഏവർക്കും എനിക്കും അതിനാകട്ടെ ....
.....ഭാവുകങ്ങളോടെ
Shaby's
..
Tuesday, 2 May 2017
വികലമീ_ചിന്തകൾ
Subscribe to:
Post Comments (Atom)
Harthal no need
അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...
-
വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ... വിരഹവേദനയിലാണവളും.. വിധിയുടെ വിളയാട്ടങ്ങൾക്കു മുന്നിൽ പതറാതെ.. വിരസമായ നൗകയും തുഴഞ്ഞ് വഴിക്കണ്ണു...
-
ജീവിതത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് . സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലു...
-
ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ ഇതാ വന്നെത്തിയിരിക്കുന്നൂ.. വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറ...
No comments:
Post a Comment