സഹോദരങ്ങളെ തമ്മിൽ കൊല്ലിക്കുന്ന രാഷ്ട്രീയ നപുംസകങ്ങളെ തിരിച്ചറിയാൻ കഴിയാത്ത നമുക്ക് മൗനം തന്നെ നല്ലത്..അക്രമരാഷ്ട്രീയമരുതെന്ന
ഉപദേശങ്ങളെ മുഖവിലക്കെടുക്കാത്തവരുടെ മുഖത്താട്ടുന്നു..ലജ്ജാകരം
ചിന്തകൾ നേതാക്കൾക്ക് പണയം വെച്ച് മേനി നടിക്കുന്ന കുടുംബത്തിനും നാടിനും ഉപകാരമില്ലാത്ത ഇത്തരക്കാരുടെ കാര്യത്തിൽ എനിക്ക് അനുകമ്പയില്ല വെട്ടിയും കുത്തിയും ചത്തുകൊള്ളട്ടെ...
അനുകമ്പ ഇവരെ.. പെറ്റുപോറ്റിയവരോട് ..അറിയാതെ വരണമാല്യം ഇവരിൽ നിന്നും സ്വീകരിച്ചവരോട് . നിഷ്കളങ്കരായ അനാഥരായി പോയ ഇവരുടെ സന്താനങ്ങളോട്.
ഇതിനിയുമവസാനിക്കുമോ..തുടരുക തന്നെ ചെയ്യും.
മാനവ സമുദായമേ ലജ്ജിക്കുന്നു നിന്നെയോർത്ത്..നേതൃത്വത്തിന് കളങ്കമായവരെ നിന്റെ സ്ഥിതിയും മറ്റൊന്നല്ല...തുടരുക...
നിങ്ങളെ മാറ്റുക അസാദ്ധ്യമായതിനാൽ നിങ്ങൾ യഥേഷ്ടം വെട്ടിക്കൊന്നും പീഡിപ്പിച്ചും ആയുസ് തീർത്തു കൊള്ളുക...ത്ഫൂ...
#Shaby's
No comments:
Post a Comment