ആർദ്രമായൊഴുകുന്നെൻ ഇരുമിഴികളുമിന്ന്..
ആത്മനൊമ്പരത്തിൻ തീക്ഷ്ണത മുറ്റിയ
ചുടു നീർമണിമുത്തുപോൽ വീണിടുന്നിതെൻ നെഞ്ചിലായ്..
അലങ്കാരമില്ലാതെ... ആളിമാർ തന്നുടെ അകമ്പടിയില്ലാതെ നിന്റെ നീലമിഴികളിലായ് അഞ്ജനമെഴുതാതെ അലസമായ് നീ ശയിപ്പൂ...
യാത്ര പറയാതെ , ഒന്നുമുരിയാടാതെ എന്നെ
തനിച്ചാക്കി മറയുവതെങ്ങോ....
ശുഭ്രവസ്ത്രത്തിലൊരു മാലാഖയേ പോൽ..
സുഖനിദ്രയിലെന്ന പോലെ ശയിപ്പതെന്തേ നീ..
എനിക്കു തന്നൊരു വാഗ്ദത്തമെവിടെ ...
പിരിയുകയില്ലെന്നോതി പറന്നകലുവതെവിടേ..
പാരിതിലേകനായെന്നെ ബാക്കിയാക്കി നീ..
പോകുവാൻ മാത്രമെന്തു ചെയ്തു ഞാൻ...
ഓർമ്മ നിൽക്കുന്ന കാലമോളം പ്രാർത്ഥനയോടെ
ചാരെയെത്താനായ് കാത്തിരിക്കാം..
തന്നു പോയ സ്നേഹത്തിന്റെ ശീതളിമയിൽ ഞാൻ പ്രിയേ....
#Shaby's
No comments:
Post a Comment