Thursday, 25 May 2017

റംസാൻ ആശംസകൾ

ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടേയും നാളുകൾ  ഇതാ വന്നെത്തിയിരിക്കുന്നൂ..
    വൃതാനുഷ്ടാനങ്ങളുടെ പുണ്യം കരഗതമാക്കാൻ വിശ്വാസി സമൂഹം തയ്യാറെടുക്കുന്ന വിശുദ്ധിയുടെ  ഈ സുന്ദരമായ നാളുകൾ അതിന്റേതായ രീതിയിൽ ഉപയോഗിക്കാൻ ഏവർക്കും സാധിക്കട്ടെ...
   
പകലു മുഴുവൻ  പട്ടിണി കിടക്കുന്നതല്ല ഈ നോമ്പു കൊണ്ട് ഉദ്ദേശം.
വിശപ്പിന്റെ വിലയറിയാനും  തന്റെ അയൽവാസി   അതേതു മതക്കാരനായാലും അവർ പട്ടിണി കിടക്കുകയാണെങ്കിൽ വയറു നിറച്ച് ഭക്ഷണം കഴിക്കുന്നവൻ  യഥാർത്ഥ വിശ്വാസിയല്ലെന്ന് പഠിപ്പിച്ച് തന്ന പുണ്യ പ്രവാചകൻ മുഖേനെ നമുക്ക് ലഭിച്ച പുണ്യമാണ് ഈ റമദാൻ...
          
       ചെയ്യുന്ന പുണ്യങ്ങൾക്ക് 70000 ഇരട്ടിയോളം പ്രതിഫലം ഓഫർ ചെയ്ത നാഥന്റെ തിരു സമ്മാനമാണ്.
         മിതമായ ഭക്ഷണം കഴിച്ചു ശരീരത്തിന്റെ സ്വാഭാവിക നില നിലനിറുത്താൻ മറന്നു പോയ നമുക്ക് ആരോഗ്യകരമായ തിരിച്ചു വരവാണ് നോമ്പ് .
പകലു മുഴുവൻ പട്ടിണി കിടന്നു വൈകിട്ട് അമിതമായി ആഹാരം കഴിച്ച് ഈ നോമ്പിന്റെ ഫലം കളയാതിരിക്കുക അമിതമായ ഭക്ഷണ ദുരുപയോഗവും നശിപ്പിക്കലും ധൂർത്തും വെടിയുക കോടിക്കണക്കിന് സഹോദരങ്ങൾ ഇന്നും ഒരു നേരത്തെ ആഹാരം പോലും സ്വപ്നം കാണാൻ കഴിയാത്തവരായുണ്ട് മറക്കരുത്
         നോമ്പിന്റെ സവിശേഷതകൾ എണ്ണിയാലൊതുങ്ങില്ല ഏവർക്കും പുണ്യങ്ങളുടെ പൂക്കാലമായ ഈ റമദാനിലേക്ക് ആശംസകൾ നേരുന്നു ഒപ്പം ഒരുപാട് പുണ്യങ്ങൾ കരസ്ഥമാക്കാനാവട്ടെ എന്ന പ്രാർത്ഥനയോടെ...

         Shaby's

Tuesday, 23 May 2017

സന്ധ്യ

സായം സന്ധ്യയൊരു സുവർണ്ണ തിലകമെടുത്തണിഞ്ഞ് ..
മരുഭൂവിൻ മരീചികയെ പുതപ്പിച്ച..
മനം കുളിരുന്ന മനോഹര ദൃശ്യം
ഓരോ തിളക്കമാർന്ന പകലിനുമപ്പുറം  ...
അന്ധകാരത്തിന്റെ ഭയപാടും വിഹ്വലതകളും വിശ്രമവും ഇട ചേർന്ന
രാവുകളുമുണ്ട്...
ഓരോ രാവിന്റെ  അവസാനവും നന്മയുടെ
പ്രകാശമെത്തി നോക്കുമെന്ന പ്രതീക്ഷ
പാരിതിലൊരു സാന്ത്വനം പോലുയരാറുണ്ട്..
മനുഷ്യനെ പോലെ സകലചരചരങ്ങളിലും..
Shaby Shihab

#അൽഐനിലെ ഒരു സന്ധ്യക്ക്

Saturday, 20 May 2017

നീയാണ് പെങ്ങളേ ശരി

ലൈംഗിക അതിക്രമങ്ങൾ ആരു നടത്തിയാലും..ഏത് പാതിരി, പൂജാരി,മുസലിയാർ ചെയ്താലും ഒന്ന് #കയറ്റി_സുന്നത്ത് ചെയ്തു വിടുക തന്നെയാണ് .നല്ലത്
അല്ലാതെ  അലമുറയിട്ട് കരഞ്ഞിട്ടോ ,പരാതിപ്പെട്ടോ കാര്യം ഇല്ലാത്തിടത്തോളം  കാലം  വേറെ നിവൃത്തിയില്ല
നല്ല മൂർച്ചയുള്ള കഠാര വാങ്ങി വച്ചോളൂ..
തന്റേടത്തോടെ ഇത്തരക്കാരെ നേരിടാൻ ട്രൈനിംഗ് നല്കണം നമ്മുടെ പെൺകുട്ടികൾക്ക്
ഭരണാധികാരികൾ ശിഖണ്ഡികളാകുമ്പോൾ
നിയമങ്ങൾ നോക്കുകുത്തികളാവും കണ്ട അണ്ടനേം അടകോടനേം ഒറ്റക്കൈയ്യനേം സംരക്ഷിക്കാൻ കൊടികെട്ടിയ പുന്നാര പൂ....വക്കീലന്മാര് പറന്നുവരും സംരക്ഷിക്കാൻ.
നിന്നെ രക്ഷിക്കാനോ നീതി വാങ്ങി തരാനോ ഒരു പുല്ലന്മാരും ഉണ്ടാവുകില്ല... നിനക്ക് എതിരെ അനാവശ്യമായി ഉയരുന്ന കൈകൾ ആയാലും #മുന ആയാലും അങ്ങ് ചെത്തി വിടുക
   എല്ലാ ഭാവുകങ്ങളും നേരുന്നു. ..
Shaby's

Tuesday, 16 May 2017

കാത്തിരിപ്പ്


ആർദ്രമായൊഴുകുന്നെൻ ഇരുമിഴികളുമിന്ന്..
ആത്മനൊമ്പരത്തിൻ തീക്ഷ്ണത മുറ്റിയ
ചുടു നീർമണിമുത്തുപോൽ വീണിടുന്നിതെൻ നെഞ്ചിലായ്..

അലങ്കാരമില്ലാതെ...  ആളിമാർ തന്നുടെ അകമ്പടിയില്ലാതെ   നിന്റെ  നീലമിഴികളിലായ് അഞ്ജനമെഴുതാതെ അലസമായ് നീ ശയിപ്പൂ...
     
യാത്ര പറയാതെ , ഒന്നുമുരിയാടാതെ എന്നെ
തനിച്ചാക്കി മറയുവതെങ്ങോ....
ശുഭ്രവസ്ത്രത്തിലൊരു മാലാഖയേ പോൽ..
സുഖനിദ്രയിലെന്ന പോലെ ശയിപ്പതെന്തേ നീ..
    
എനിക്കു തന്നൊരു വാഗ്ദത്തമെവിടെ ...
പിരിയുകയില്ലെന്നോതി പറന്നകലുവതെവിടേ..
പാരിതിലേകനായെന്നെ ബാക്കിയാക്കി നീ..
പോകുവാൻ മാത്രമെന്തു ചെയ്തു ഞാൻ...
ഓർമ്മ നിൽക്കുന്ന കാലമോളം പ്രാർത്ഥനയോടെ
ചാരെയെത്താനായ് കാത്തിരിക്കാം..
തന്നു പോയ സ്നേഹത്തിന്റെ ശീതളിമയിൽ ഞാൻ പ്രിയേ....

#Shaby's

Sunday, 14 May 2017

അച്ഛൻ ഒരു കർക്കശക്കാരൻ


കഷ്ടപ്പാടിൻ ദുരിത പർവ്വത്തിലുലയുമ്പോഴും
മുശിപ്പേതുമില്ലാതെ ജീവിതയാനം തുഴയുന്നവനച്ഛൻ.

വേദനകളാൽ നെഞ്ചമുരുകുമ്പോഴും ..
പ്രത്യാശതൻ കിരണങ്ങൾചുറ്റുംപകരുന്നവനച്ഛൻ

ആവശ്യങ്ങൾ തൻ നീണ്ട കുറിപ്പടികൾക്കു മുന്നിൽ നെടുവീർപ്പോടെ പകച്ചാലും

കടമയുടെ ചങ്ങലക്കുരുക്കറുക്കാതെ എല്ലാം                       നിവർത്തിക്കുന്നവനാണച്ഛൻ.

ആയിരമാക്ഷേപ-മുന്നയിച്ചവനെ  നീറ്റിയാലും പതം പറയാതെ നമ്മെ പോറ്റുന്നവനച്ഛൻ.

കുഞ്ഞിളം കൈ പിടിച്ചു നടത്തം പഠിപ്പിച്ചു നിന്നെ വീഴാതെ മണ്ണിൽ നിർത്തിച്ച കരുത്താണച്ഛൻ.

തന്റെ മക്കൾ തൻ ചെറുപനിച്ചൂടിൽ പോലും         ആകുലതയാലുറങ്ങാതെയുണ്ണാതെ
കരുതലാൽ കാവലിരുന്ന   സ്നേഹമാണച്ഛൻ.

തീരാ പ്രയാസത്തിലും വിദ്യ പഠിപ്പിച്ചു    ഉന്നതിയിലെത്തിച്ച ദീർഘവീക്ഷണശാലിയച്ഛൻ.

എരിയുന്ന വയറിന്റെ കത്തലടക്കാൻ മുണ്ടുമുറുക്കി മണ്ണിലുഴച്ച അദ്ധ്വാനിയാണച്ഛൻ.

അവസാനമാശ്രയമില്ലാതെ മക്കളാൽ
വൃദ്ധാശ്രമത്തിലേക്കു നയിക്കപ്പെടുന്ന തീരാ നോവാണച്ഛൻ

ജീവന്റെ ഓരോ അണുവിലും കുടുംബത്തിനായ്
ഏറെ സ്നേഹം കരുതി തെളിഞ്ഞു കത്തിയും
ചൂടു പകർന്നും  തിരിയണഞ്ഞു പോയൊരു
                                റാന്തൽ വിളക്കാണച്ഛൻ.

അതെ ...തന്റെ കുടുംബത്തിൻ      ക്ഷേമത്തിനായ്  കർക്കശമാം  നിലപാടെടുക്കുന്നവൻ തന്നെയാണച്ഛൻ

  Shaby's thoughts

Saturday, 13 May 2017

കാലം തെറ്റി പെയ്യുന്ന മഴ

സഹോദരങ്ങളെ തമ്മിൽ കൊല്ലിക്കുന്ന രാഷ്ട്രീയ നപുംസകങ്ങളെ തിരിച്ചറിയാൻ കഴിയാത്ത നമുക്ക് മൗനം തന്നെ നല്ലത്..അക്രമരാഷ്ട്രീയമരുതെന്ന
ഉപദേശങ്ങളെ മുഖവിലക്കെടുക്കാത്തവരുടെ മുഖത്താട്ടുന്നു..ലജ്ജാകരം
ചിന്തകൾ  നേതാക്കൾക്ക്   പണയം വെച്ച് മേനി നടിക്കുന്ന കുടുംബത്തിനും നാടിനും ഉപകാരമില്ലാത്ത   ഇത്തരക്കാരുടെ  കാര്യത്തിൽ എനിക്ക് അനുകമ്പയില്ല വെട്ടിയും കുത്തിയും ചത്തുകൊള്ളട്ടെ...
അനുകമ്പ ഇവരെ.. പെറ്റുപോറ്റിയവരോട് ..അറിയാതെ വരണമാല്യം ഇവരിൽ നിന്നും സ്വീകരിച്ചവരോട് . നിഷ്കളങ്കരായ അനാഥരായി പോയ ഇവരുടെ സന്താനങ്ങളോട്.
   ഇതിനിയുമവസാനിക്കുമോ..തുടരുക തന്നെ ചെയ്യും.

മാനവ സമുദായമേ ലജ്ജിക്കുന്നു നിന്നെയോർത്ത്..നേതൃത്വത്തിന് കളങ്കമായവരെ നിന്റെ സ്ഥിതിയും മറ്റൊന്നല്ല...തുടരുക...
നിങ്ങളെ മാറ്റുക അസാദ്ധ്യമായതിനാൽ നിങ്ങൾ യഥേഷ്ടം വെട്ടിക്കൊന്നും പീഡിപ്പിച്ചും ആയുസ് തീർത്തു കൊള്ളുക...ത്ഫൂ...
#Shaby's

Thursday, 11 May 2017

ക്ഷമാപണം

തനിച്ചായൊന്നുമേ നേടിയതില്ല...
താനെന്ന ഭാവമല്ലാതെ...
തകർത്തു കളഞ്ഞ സന്തോഷത്തിൻ
തരിമ്പുപോലുമേ.. തിരിച്ചുനല്കാവതല്ല...തന്നാൽ .
തിരിച്ചുപോക്കിൻ മുന്പായൊന്നു
തീർപ്പാക്കിയൊന്നാശ്വസിക്കൂ...
തനിക്കു മുന്പേ തുടിപ്പു തീർന്നാലതു തീരാ ഖേദമാകിടും..
തപസ്സിതൊന്നും സ്വീകാര്യമല്ല തന്നാലൊരു ഖേദമപരന്ന് ഭവിച്ചീടുകിൽ...
ഉപായമാരായുകിൽ ക്ഷമാപണം തന്നെ തീർപ്പാക്കിടാൻ...
താന്താൻ ചെയ്യുന്ന പാപമൊക്കെയും താന്താനനുഭവിച്ചീടുമെന്ന സത്യമതറിയൂ മാനവാ....
    Shabykp.blogspot.com

ഞാൻ

#ഞാൻ

ജീവിതത്തിനർത്ഥം തേടിയലയാറുണ്ട് ഞാനും
പിന്നിട്ടകന്ന കാലടിപ്പാടുകൾ അവശേഷിപ്പിച്ച..
അപാകതകൾ മുന്നിൽ തെളിഞ്ഞു കാണാറുണ്ട്.
ഒരിക്കൽ പോലും തിരുത്താൻ കഴിയാത്ത വിധം മറവിയുടെ ഇരുട്ടറയിലടച്ചു അവഗണിക്കാൻ ശ്രമിച്ചത് ഞാൻ തന്നെയാണ്..

കാലങ്ങളായി മാറ്റം വേണമെന്ന ചിന്തകൾ ഉണ്ടായിരുന്നു .എങ്കിൽ തന്നെയും മാറ്റമില്ലാതെ തുടർന്നതു ആ മാറ്റങ്ങളിലേക്കുള്ള എന്റെ  ശ്രമങ്ങൾ തന്നെയായിരുന്നു.
തിരിച്ചറിയാൻ വൈകിപ്പോയ സത്യങ്ങൾ മുന്നിൽ ഒരു ഭീകരസത്വത്തെ പോലെ ഭയപ്പെടുത്താറുണ്ട് പലപ്പോഴും...പിടിച്ചു നിൽക്കാൻ കഴിയും എന്ന് കരുതുന്നു.

പക്ഷെ കാലിടറുന്നതിലെ ഈ ക്രൂരമായ ഈ തമാശ കണ്ടു അട്ടഹസിക്കുന്നുണ്ട് പലരും..  മുന്നോട്ടായാൻ ശ്രമിക്കുമെങ്കിലും ആഴം കൂടുകയാണോ...തളരുകയാണോ അറിയില്ല എത്തിച്ചേരാൻ കഴിഞ്ഞില്ല.
നിനച്ചിരിക്കാതെ പലകാര്യങ്ങളും നടന്നു. സന്തോഷങ്ങളും സന്താപങ്ങളും ഇടവിട്ടു പുണരാറുണ്ട് .
ഞാൻ താങ്ങാവേട്ടവരുടെ പ്രാർത്ഥനകൾ എന്റെ ശ്രമങ്ങൾക്ക് ശക്തി നല്കിയോ എന്നറിയില്ല എങ്കിലും വലിയ ദുരന്തങ്ങളിലകപ്പെടാതെ കാത്തിരുന്നൂ..
ഈ കാലയളവിൽ പല വേഷപകർച്ചകൾ പകർന്നാടി മകനായി ആങ്ങളയായ്  ഭർത്താവായി മരുമനും അളിയനുമായി പിന്നീട് അമ്മാവനും അച്ഛനെന്ന വലിയ സൗഭാഗ്യ വേഷവും അരങ്ങിലെത്തി..ഇതിലേതു വേഷം നന്നായി അവതരിപ്പിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യം പോലെ അവശേഷിക്കുന്നു..
ഇഷ്ടം തോന്നിയിരുന്നു പലതിനോടും പക്ഷെ കൈയ്യെത്തും ദൂരത്തിൽ വഴുതിയകലേക്ക് മറഞ്ഞു പോയി എല്ലാം. വികൃതിയും ആകാംക്ഷയും അതിലേറെ കൗതുകം നിറഞ്ഞ ബാല്യവും.. ആനന്ദവും അനുരാഗവും വിസ്മയകരമായ വികാരങ്ങളുമടങ്ങിയ കൗമാരവും കടന്നു ..ഗൗരവകരമായ ചിന്തകളും സ്വപ്നങ്ങളും കടപ്പാടുകളുടെ സമർപ്പണവും നിറഞ്ഞ യൗവ്വനത്തിലൊരുപാട് ക്ലേശകരമായ പ്രതിബന്ധങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.
ഈ സുന്ദരമായ ലോകത്ത് പലവർണ്ണങ്ങൾ കൊണ്ട്  സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച പലരും സ്ഥായിയായ രൂപമാറ്റത്തിലേക്ക് പറയാതെ പോയതും മനോഹരമായ സ്വപ്നങ്ങൾ കൂടെ കാണാമെന്നു പറഞ്ഞു പോയവർ സ്വയം മറവിയുടെ മറവിലായെന്നാലും .മായാലോകമല്ല ജീവിതം എന്ന് പഠിപ്പിച്ച മാതാപിതാക്കൾ കൂടെയുണ്ട്. തന്റെ ഇഷ്ടങ്ങളേക്കാൾ വലുത്
സ്വന്തം ഇഷ്ടങ്ങളെ ദൈവം തന്ന തന്റെ ഇണയോട് ചേർത്ത് വച്ചവരുടെ ചെറിയസ്വപ്നങ്ങൾക്ക് തന്നെ എന്ന് മനസ്സിലാക്കാൻ വിവാഹമെന്ന ബന്ധം സഹായിച്ചു..
എന്റെ ഗുരുനാഥന്മാരിലേറ്റവും എന്നെ സ്വാധീനിച്ചത് എന്റെ പിതാവ് തന്നെയാണ്. കുടുംബത്തിനും മക്കൾക്കും വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച് ക്ലേശങ്ങളെ പുഞ്ചിരി കൊണ്ട് തോല്പിച്ച്. അപകടങ്ങളിൽ പോലും തളരാതെ മക്കൾക്കും ഭാര്യക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ഇന്നും തണലായ് പിതാവും അവരെ നെഞ്ചിലേറ്റി കരുതലോടെ കുടുംബം കാത്തരുളുന്ന കനിവിന്റെ നിറകുടമായ മാതാവും ആ നന്മമരങ്ങൾ കരുത്തോടെ നിൽക്കുന്നത് തന്നെയാണ് എന്റെ ഏക ആശ്വാസം.

പിതാവിന്റെ അത്യുന്നത പദവിയിലേക്ക് എന്നെ പ്രാപ്തനാക്കിയ ഭാര്യയും ആവോളം സ്നേഹമുള്ള രണ്ടു ആൺമക്കളും സ്നേഹനിധികളായ രണ്ടു സഹോദരിമാരും സ്വന്തം കൂടപ്പിറപ്പുകളെ പോലെയുള്ള അവരുടെ ഭർത്താക്കന്മാരും ഞങ്ങളുടെ മാലാഖ കുട്ടികളും ചേർന്നൊരുക്കിയ സ്വർഗ്ഗതുല്യമാക്കുന്ന ജീവിതം നല്കിയ ജഗന്നിയന്താവിന് ; വാക്കുകൾ കൊണ്ട് സ്തുതിയർപ്പിക്ക അസാദ്ധ്യം തന്നെ...
പ്രവാസത്തിന്റെ വഴിത്താരകളിൽ വർഷങ്ങൾ പിന്നിട്ടുവെങ്കിലും പ്രയാസങ്ങൾക്ക് ദൂരം കൂടുതൽ തന്നെ. നാളെ എന്ന പ്രതീക്ഷ; അസ്തമിക്കാതിരിക്കട്ടെ അതൊന്നു മാത്രമാണ്.
അസ്ഥാനത്താണെന്നാലും പ്രതീക്ഷയുടെ ചില്ലകളിൽ പുതുനാമ്പുകൾ പിറവിയെടുക്കുന്നത്.

പാതിവഴിയിൽ ഉപേക്ഷിച്ച് പോയ പഠന കാലം പക്ഷെ പലപ്പോഴും തീരാനോവായി കടന്നു വരാറുണ്ട്..കാലങ്ങളായി അടക്കി വച്ച സ്വപ്നങ്ങൾ പുതിയൊരു  മാറ്റങ്ങളെ സ്വീകരിക്കാൻ തയ്യാറാകണം എന്ന് കരുതിയാവും എഴുത്തിനോടൊരു പ്രത്യേക അനുരാഗം കൊണ്ടുവന്നത്...ഇന്ന് മുഖപുസ്തകത്താളിലെനിക്കുണ്ട് ഒരുപാട് സുഹൃത്തുക്കൾ എഴുത്തിന്റെ ലോകത്തെ പുതിയ വാഗ്ദാനങ്ങൾ...എളിയവനായ ഞാൻ അവരുടെ എഴുത്തിന്റെ ലോകത്ത് വിസ്മയത്തോടെ ലയിച്ചു ചേരുന്നു..
വെട്ടിപ്പിടിക്കാനാഗ്രഹമില്ലൊന്നും പക്ഷെ കടകമൾക്ക് മുന്നിൽ പകച്ചു നിക്കാതെ പൊരുതി ജയിക്കണമെനിക്ക്
തളർന്നു കിടക്കാനെനിക്ക് കഴിയില്ല ഉയർന്നു പറക്കണം സ്വപ്നങ്ങളും കടമകളും ഇഷ്ടങ്ങളും പച്ചവിരിച്ച പാടങ്ങൾക്കു മീതെ..
Shabykp.blogspot.ae

Thursday, 4 May 2017

ആലൂർ ഒരുമ

കഴിഞ്ഞ അവധിക്ക് കൈവന്ന സുന്ദരമായ തൃപ്തിധായകമായ ചില നിമിഷങ്ങളിലൂടെ...
#ആലൂർ_ഒരുമ
          അതിന്റേതായ തത്വങ്ങളിൽ വെന്നിക്കൊടി നാട്ടിക്കൊണ്ട് രണ്ടാണ്ട് പിന്നിടുന്നു. തീർച്ചയായും
നാടിന്റെ ഒരു വിധമായ എല്ലാ വികാരങ്ങളിലും കടന്നു ചെന്ന് സാന്ത്വനത്തിന്റേയും സഹാനുഭൂതിയുടേയും വിശിഷ്യാ ആതുരസേവന രംഗങ്ങളിലും.മാറ്റത്തിന്റേയും പങ്കുവെക്കലിന്റേയും മധുരം പകർന്നിട്ടുണ്ട്..
     സാമൂഹിക പ്രശ്നങ്ങൾക്ക് ഒരുമയ്ക്ക് തന്റേതായ കാഴ്ചപ്പാടുകളുണ്ട്..ലിഖിതമായ  അച്ചടക്ക നിയമങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങൾ സ്വാംശീകരിച്ച് നടപ്പാക്കാൻ ഉത്സുകരായ പ്രവർത്തന പാരമ്പര്യത്തിൽ നിന്നും ഹൃദയവിശാലതയിലും പ്രഥമഗണനീയരായ കാരണവന്മാരുടെ ആശീർവാദവും അനുഗ്രഹവും ഉണ്ട്.
      എല്ലാ സംഘടനകളുടേയും പോലെ തുഛമായ അപാകതകൾ  പോലും അവരുടെ സ്തുത്യർഹമായ  പ്രവർത്തനങ്ങൾക്ക് യാതൊരു മങ്ങലിനും കാരണമായി ഭവിക്കുന്നില്ല എന്നത് ദോഷൈകദൃക്കുകളിൽ അസൂയ ഉളവാക്കുന്നൂ...
  കലാ സാംസ്കാരിക ആതുരസേവന രംഗങ്ങളിൽ അധിഷ്ഠിതമായ സംഘടനകളിൽ നിന്നും വേറിട്ട് നിന്നുകൊണ്ട് തന്നെ തന്റേതായ മാനങ്ങൾ ഉണ്ടാക്കിയെടുക്കാൻ ആലൂർ ഒരുമക്ക് കഴിഞ്ഞു.
     സമൂഹത്തിൽ നാനാ ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചു കൊണ്ട് പോകുന്ന എന്നാൽ സർവ്വസമ്മതമായ നിലപാട് സ്വീകരിക്കാൻ പ്രാപ്തിയുള്ള ഒരു വലിയ കൂട്ടായ്മ ആയി ഒരുമ മാറുന്നു
ഒരുമ വളരുന്നു...പ്രതിസന്ധികളെ നിഷ്പ്രഭമാക്കി കൊണ്ട്..
  രണ്ടാമത്തെ വയസ്സ് പൂർത്തിയാക്കുന്ന നമ്മുടെ സംഘടനക്ക് #ആലൂർ_ഒരുമക്ക്
ഹൃദയാഭിവാദ്യങ്ങൾ...
     ഒരു എളിയ ഒരുമ മെമ്പർ  #ഷിഹാബ്  (shaby)

Wednesday, 3 May 2017

പ്രതീക്ഷ

പ്രതീക്ഷ അസ്തമിക്കുന്നുവോ...?

തൃണതുല്യമാണീ മർത്യജന്മമീ ...
കലുഷിത ലോകത്തിലിന്ന് പ്രഭോ...

അധമരുടെ കൈകളിൽ ഭൂമിതൻ അധികാരമേല്പിച്ചതെന്തേ...നീ..?
       നിഗ്രഹിച്ചും അപഹരിച്ചുമീ..
ഭൂവിതിലവർ നാശം വിതപ്പൂ...

സർവ്വം പരിപാലിച്ചു പോറ്റുന്ന നിനക്ക് സംരക്ഷണമേകാനത്രെയീ തത്രപാടുകൾ  .. ഇത്രയും ബലഹീനനോ നീ പ്രഭോ..?
നിന്റെ സൃഷ്ടികൾ തൻ സംരക്ഷണം കാംക്ഷിക്കുമാർ.
  

മനുഷ്യനുപകാരമായ് നീ നിരത്തിയ വിഭവങ്ങൾ അവനു...
         പദ്രവമാക്കിടുന്നിവർ കഷ്ടം!!

പിഞ്ചു കുഞ്ഞുങ്ങൾ വിശപ്പിനാൽ
കൊഴിഞ്ഞു വീഴുമ്പോൾ..
   കോടികൾ പ്രതിമകളിലൊഴുക്കു..
ന്നിവർ നിഷ്ഠൂരമായ്...

പാരതന്ത്ര്യത്തിൻ ഈ  തീച്ചൂളയിൽ നിന്നുമെന്നു മോചനമീ മർത്യന്...
ആതുരാലയങ്ങൾ പോലുമിന്ന് അറവുശാലകളായ്...
 
ക്ലേശങ്ങളെണ്ണിത്തീരാ പ്രഭോ...
ദോഷമിതെന്നു മാറുമോ...

പ്രതീക്ഷ തൻ നാമ്പുകളിനിയും ..
പൊട്ടിവിടരണമീ തരിശു...
നിലത്തിലായ് വൈകാതെ.

അക്ഷമയോടെ പ്രജകൾ കാത്തിരിക്കുന്നു പ്രഭോ......
   #Shaby's

Tuesday, 2 May 2017

വികലമീ_ചിന്തകൾ

ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത പടക്കുതിരയേ പോലെയാണ്. ..
അശ്വമേധയാഗം പോൽ പലയിടത്തും തങ്ങിയും തുടർന്നും...
വിക്ഞാനവും അനുഭവങ്ങളും അതിലേറെ സമ്മിശ്രവികാരങ്ങളേയും കീഴടക്കി അവസാനമില്ലാതെ....
     ചിന്തകൾക്ക് ബന്ധനം അരുത്. ..പണയപ്പെടുത്തുകയും അരുത്....ഈ വിഹായസ്സിലായ് അല്പായുസ്സുകളായ് വിഹരിക്കുന്ന നമുക്ക് ആകെയുള്ളത് സ്വന്തം ചിന്തയിൽ ഉള്ള സ്വാതന്ത്ര്യം തന്നെയാണ്. ...
   നാം എങ്ങനെ ചിന്തിക്കുന്നു എന്നതിനെ അപേക്ഷിച്ചാണ് നമ്മുടെ വ്യക്തി പ്രഭാവങ്ങൾ നിലനിൽക്കുന്നത്. ...
        മനുഷ്യനെ മറ്റുജീവികളിൽ നിന്ന് വേറിട്ട് നിർത്തുന്നത് മനനം ചെയ്യാനുള്ള കഴിവാണ്. വിവേകപൂർണ്ണമായ തീരുമാനങ്ങളും തത്വാധിഷ്ടിത ചിന്തകളും ലക്ഷ്യത്തിലേക്കുള്ള   നേർവഴി കാണിക്കുന്ന അടയാള സൂചികകളായി കരുതാം
    നാം ആത്യന്തികമായി സ്വന്തം കഴിവുകളും പോരായ്മകളും  തിരിച്ചറിയുകയാണ് വേണ്ടത്.അതനുസരിച്ച് നമ്മുടെ സ്വഭാവത്തേയും ജീവിതം തന്നെയും തിരുത്തിയെഴുതാൻ സാധിക്കും. ...ഏവർക്കും എനിക്കും അതിനാകട്ടെ ....
    .....ഭാവുകങ്ങളോടെ
     Shaby's
     ..

Monday, 1 May 2017

എന്റെ പെണ്ണ്

#എന്റെ_പെണ്ണ്

തീക്ഷ്ണമായൊരു കാന്തിക വലയമാണവളുടെ മിഴികളിലായ് ....
കൂരമ്പുപോലതു     കൊളുത്തിവലിപ്പൂ...
   ഹൃദയത്തിലാ ദൃഷ്ടി ഒരായിര മഗ്നിസ്ഫുലിംഗങ്ങളുയർത്തിടുന്നൂ...

അവളുടെ സീമന്തരേഖ നിണ നിറത്തിൻ  ശോഭയേറ്റിടുന്നൂ..
എണ്ണക്കറുപ്പാലിടതൂർന്നകേശ
ഭാരം ചെമ്പകപ്പൂ... ഗന്ധത്താലലയടിപ്പൂ...
     
കാമദേവൻ എയ്തോരമ്പു    കൊണ്ടെന്ന പോലവേ...എന്റെ
ഉള്ളിലുമൊരുന്മാദമുയരുന്നൂ.....

ശോണനിറമാർന്ന  നിൻ കവിൾ
ത്തടങ്ങളിലൊരു ചുംബന കുങ്കുമം
ഞാൻ    പകർത്തീടട്ടേ...

ലജ്ജയാൽ കുമ്പിട്ട നിൻ ശിരസ്സെൻ കരത്താലുയർത്തി മാറോടണക്കട്ടെ

നിന്റെ മേനിയെ തഴുകിക്കടന്നു പോകുമാ തെമ്മാടിക്കാറ്റിനെ
അസൂയയോടെ ശകാരിച്ചിടുന്നു ഞാൻ. ..
      എന്റെ താരുണ്യ ശില്പമേ നിന്റെ മാറിലൊരാലസ്യമോടെ മയങ്ങുവാനെൻ ശിഷ്ടജന്മം കൊതിക്കുന്നു

അക്ഷമയോടെ കാത്തിരിക്കുന്നു ഈ മണൽനാട്ടിൽ   അരികിലായെത്തിടും
ദിനങ്ങളെണ്ണി നിന്റെ നാഥൻ....
Shaby's blogs

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...