ത്രസിക്കുന്ന യൗവ്വനവും
ഒളിമങ്ങാത്തയെൻ സ്വപ്നങ്ങളുംബലിയർപ്പിച്ചു ഞാനീയരങ്ങിലായ്...
വാത്സല്യമേറുമെൻ കിടാങ്ങൾ തൻ
ക്ഷേമമായിരുന്നെൻ ചാപല്യങ്ങൾ..
കടന്നു പോയവഴികളിലൊരു നെയ്..
ത്തിരിയായ് പകർന്നു ഞാനെ...
ന്നായുസ്സുമവർക്കായ്..
ശുഷ്കിച്ച ഈകരങ്ങൾഇനിയൊരു
തടസ്സമത്രെ ആധുനികതയുടെ
മക്കൾക്ക്..
ഇന്നീ തിരസ്കാരത്തിന്റെ വൃദ്ധാല
യത്തിലായ്..
മരണം കാംക്ഷിക്കുന്നവർക്കിടയി..
ലൊരാളായ് ഞാനും...
ഒറ്റപ്പെടലിൻ മരവിച്ച ജഡംപോൽ..
ശാപമോക്ഷം പ്രതീക്ഷിച്ച്.
പഴുത്ത് വീഴുന്നിലകൾ ഇന്നലെ...
ഹരിതാഭയുള്ളവയായിരുന്നൂ.
വൃദ്ധസദനങ്ങൾ നാളെ നിങ്ങളെ ..
മാടി വിളിക്കാതിരിക്കട്ടെ...
Shaby Shihab KP
No comments:
Post a Comment