Monday, 10 April 2017

മംഗല്യ സൗഭാഗ്യം

         #മംഗല്യസൗഭാഗ്യം

കടലിരമ്പുന്നുണ്ട് എന്റെ മനസ്സിൽ....
ഈറനണിയുന്നൂ...മിഴികളിലായ്..

കാത്തിരിക്കുന്നുകാലമേറെ
                                       യെങ്കിലും..
കാലനുപോലും കനിവറ്റുപോയോ..

അകാലത്തിലായ്വിട്ടകന്നു പോ-
               യൊരെന്നുടെ  പിതാവോ ?
അന്യന്റെയടുക്കള തോറുമഷ്ടിക്കു
                       വകതേടും അമ്മയോ?
ആരുടെ മുജ്ജന്മ പാപമീ..
                   പേറുന്നതീവിധം.. ഞാൻ.
          
കാമകണ്ണുകളാലെ കഴുകന്മാർ ചുറ്റിലും.. ഞാനെന്തു
ചെയ്യുമീ കാനനം തന്നിലായ്... രക്ഷയ്ക്കായ് കേഴുകയല്ലാതെ...

കാണുമോ...കാവലായ് ഈ മനം കാണുന്ന ആണായൊരുത്ത -
                                      നെനിക്കും.

കാത്തിരിക്കുന്നു  കാതോർത്തു -
       ഞാനുമീ വേവുന്ന നെഞ്ചിലെ- കനലണയ്കുന്ന കാന്തനായൊരു-
         ത്തന്റെ കാലൊച്ചകേൾക്കാൻ.

വേണമെനിക്കും മംഗല്യസൗഭാഗ്യം-
      ആവണമെനിക്കവന്റെ വീടിന്റെ-
                                              ലക്ഷ്മി. അറിയണമെനിക്കാപേറ്റുനോവും-
     ആവോളം നുകരണമെനിക്കുമാ.
സ്നേഹവും കരുതലും...ദേവാ..

കാത്തിരിപ്പിൻ തീക്ഷ്ണമായയീ-
                വേവു താങ്ങാനാവുന്നില്ല -
    വേഗം വരിക ചാരെയായ്..നീ...

shaby's

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...