Thursday, 27 April 2017

BetterHalf നല്ലപാതി

#നല്ലപാതി

നിദ്രയിൽ ഞാൻ കാണുന്ന.... സ്വപ്നങ്ങളെല്ലാം  പെണ്ണേ...
                നിന്നെകുറിച്ചാണെങ്കിൽ...
ഈ  ആയുസ്സു മുഴുവനും 
            ഉറങ്ങാനാണെനിക്കിഷ്ടം...

നിന്റെയാ  ഇടതൂർന്നു നീണ്ട... കാർക്കൂന്തലിൻ മാസ്മരിക ഗന്ധമാണെനിക്കി...
                             ന്നേറെപ്രിയതരം..
വശ്യസുന്ദരമാം നിൻ അധര
പുടത്തിൻ ചുംബന പുഷ്പങ്ങളാ- ലുണരണമെന്റെ..
    ഓരോ ദിനാരംഭങ്ങളും സഖീ..

നിത്യവും കണി കണ്ടുണരണം. എനിക്കാ താമരപ്പൂ വദനഭംഗിയും...

  എന്റെ സങ്കടക്കടലിലൊരു...
                       സാന്ത്വന നൗകയായ്...
മക്കൾക്ക് വഴികാട്ടിയാമമ്മയായ്     സ്നേഹത്തിൻ തണലായ്...

ജീവിതത്തിൻ അന്ത്യയാമങ്ങളിൽ
ഇടറുമെൻ പാദങ്ങളെ താങ്ങുവാൻ
       കരുത്തുറ്റ കരങ്ങളായ്...
നീയില്ലാതപൂർണ്ണമീ  ജന്മമെന്നാ..
     കയാൽ വേണമെന്നാളുമെൻ
കൂട്ടിനായ് നീ കൂടെയോമലേ....

      Shaby's

http://usmalayali.com/?p=74534

Monday, 24 April 2017

ജയ് ജവാൻ

#ജയ്_ജവാൻ

സജലമാകുന്നത് ഈ നാടിൻ വീരയോദ്ധാക്കളെ പെറ്റ..
വയറിന്റെ നയനങ്ങളാണ് ...
തേങ്ങുന്നതവരെ വരിച്ച വീര വനിതകളുടെ നെഞ്ചാണ്...
ഉടയുന്ന സ്വപ്നങ്ങൾ അവരുടെ അനാഥരായ മക്കളുടേത് മാത്രം...
പക്ഷേ തകർത്തു മുന്നേറും ഏത് പ്രതിസന്ധികളും നിങ്ങളുടെ ജീവൻ ത്വജിച്ചായാലുമെന്നും...
നന്ദിയില്ലാത്ത രാഷ്ട്രീയ ഹിജഡകൾക്കെന്ത് നഷ്ടമാവാൻ...
പിറന്ന നാട്ടിൽ കൂട്ടിക്കൊടുത്തും കാവൽ നില്ക്കുന്നവന്റെ പടച്ചട്ടയിലും
ജീവനറ്റ യോദ്ധാവിന്റെ കബന്ധങ്ങളുടെ ശവപ്പെട്ടിയിൽ പോലും ലജ്ജയില്ലാതെ കുംഭകോണം നടത്തുന്നവരിൽ നിന്നെന്ത് നീതിയാണ്...ഏത് ധർമ്മമാണുണ്ണീ കാംക്ഷിക്കുന്നത്....
ചലനമറ്റ എന്റെ സഹോദരങ്ങളെ മാപ്പു തരിക..

JAI_HIND #JAI_JAVAN

Shaby's

Saturday, 22 April 2017

നന്മയാണാവശ്യം ഉലകിതിൽ

#നന്മയാണാവശ്യം_ഉലകിതിൽ

കൃത്യതയില്ലാത്ത കർത്തവ്യങ്ങളേ...
കാക്കുകയില്ലൊരു കാലവും നിങ്ങളെ...
കാരണമായൊരു ഹേതുവുമില്ലെങ്കിൽ...നിശ്ചയം....
മിഥ്യാധാരണകളാലെ..
മദിച്ചു വാഴുന്നൂ മനുഷ്യൻ...തന്നുടെ
മനസ്സുപോലും തണലായില്ലായെങ്കിലും...
കലിയടങ്ങാ കടലുപോലവേ...
കറുത്തിരുണ്ട കാർമേഘങ്ങൾ പോലവേ...
കലുഷിതമാണിന്നു മനുഷ്യ മനസ്സും. ..
  നേടിയതൊന്നും നിന്റേതു മാത്രമല്ലെടോ...
നോവറിയാതൊന്നുമേ... നേടുവതല്ലടോ....
നേരും നെറിയുമില്ലാ വില്പനയ്ക്കും
നോവുന്നില്ല അപരന്റെ വ്യഥയിലും നിന്റെ  നെഞ്ചകം...
നീതിയും ന്യായവും തീണ്ടാപാടകലെ...
നന്മയില്ലാ നാടു നരകം നരാ ...
നഗ്നമീ സത്യമതറിയണേ...നീ....

Shaby KP

Thursday, 20 April 2017

ഇണക്കങ്ങൾ പിണക്കങ്ങൾ

ഇടറിയ കണ്ഠമാലുരുവിട്ട നിൻ വാക്കുകൾ ...
ഇണങ്ങുവാനിനിയില്ലെന്നാകിലും..
ഇന്നുമാ പിൻവിളിയെ കാത്തിരിക്കുന്നു...വൃഥാ..
ഇനി വരും ഋതുക്കളെ വരവേൽക്കാൻ വീണ്ടും
ഇതുവഴി നീ വരുമെന്നു കരുതി ഈ.. ഇലഞ്ഞിമരച്ചോട്ടിലായ് കാത്തിരിക്കുന്നു ഞാനും
ഇണയെ കാത്തിരിക്കുന്ന
പറവ പോലക്ഷമനായ്...
ഈർഷ്യയടക്കി വരില്ലേ
ഇണക്കിളിപ്പെണ്ണേയിനി നീ....
ഇനിയാവില്ലെനിക്കു പിണങ്ങി നിൽക്കാൻ....
ഇനിയൊരു ജന്മമതസാദ്ധ്യമാണ്
ഇന്ദ്രനീല നയനങ്ങളുള്ളയെൻ സഖീ...

Wednesday, 19 April 2017

അനുരാഗ നാടകം

#അനുരാഗം

അറിയുന്നൂ  നിന് ചെറു -
   നിശ്വാസങ്ങൾ  പോലുംസഖീ.
അരികിലില്ല നീയെന്നാലുമിന്നും .

അതിദൂരമാണു ദേഹമാലെങ്കിലും..
ആത്മാവിലായ്  നീയെന്നുമരികെ...

ആളിമാരോടൊത്ത് അന്നാദ്യമായ്..
   ആമ്പൽക്കുളപ്പടവിലായ് കണ്ട -
                               നാളിലായെൻ - അകതാരിൽ  നാമ്പിട്ടതാണനുരാഗം

അനുസ്യൂതമൊഴുകുന്ന അരുവി പോലൊഴുകി ആദ്യാനുരാഗവും.
ആകാശത്തോളമെത്തീ  നമ്മുടെ
                                   ആശകളും ..

അതിദ്രുതമൊഴുകുന്നൊരീ  അതിജീവനത്തിന്റെ പാതയിൽ അകപ്പെട്ടു പോയെന്നെ തനിച്ചാക്കി
            അകന്നു പോയന്നു നീയും.. 

അകലില്ലെന്ന വാക്ക് വ്യർഥമാക്കി അലിഞ്ഞില്ലാതെയായി നിന്റെസ്നേഹവും..

അകന്നു നീ പോയാലില്ലൊരു-
ജീവിതമെന്നോതിയ നീയിന്നെവിടേ. ആദ്യാനുരാഗത്തിന്റെ ആശകളോടൊപ്പം തകർത്തു നീയെൻ വിശ്വാസവും...പെണ്ണേ...

Shaby's

Monday, 17 April 2017

അർബുദം

നരനു ബാധിച്ചതർബുദം തന്നെ -
                                         നിശ്ചയം.
നാരിയെ കീഴ്പ്പെടുത്താനുള്ള-
     വന്റെ കാമത്വരയാണർബുദം..
അവളെ ദർശിക്കുന്നോരവന്റെ
             ദൃഷ്ടിയിലാണവനർബുദം..

പെറ്റവയറിന്റെ നോവു കാണാത്ത..
പോറ്റിയവന്റെ മനസ്സറിയാത്ത-
             നരനു നെഞ്ചിലാണർബുദം..

     സ്വത്തിനായ്  പരസ്പരം ജീവൻ    ഹനിക്കുന്ന  സോദരർക്ക്...
                           മനസ്സിലാണർബുദം.

രാഷ്ട്രീയ കോമരങ്ങളോട്
അമിതവിധേയത്വമുള്ള വിഡ്ഢിക്ക്-
             ചിന്തകളിലാണവനർബുദം..
നിസ്സംഗത പുലർത്തുന്ന
നാടിൻ യുവത്വത്തിന്റെ അനൈക്യ-
         ത്തിൽ തന്നെയാണർബുദം...

മതങ്ങളുടെ മഹത്തായ സന്ദേശം
വളച്ചൊടിച്ച മതഭ്രാന്താണർബുദം..

  നിസ്സംശയം നരനു ബാധിച്ചു ക്രൂരതയുടെ തീരാത്ത അർബുധം .

മർത്ത്യാ നീ  ചിന്തിക്കാൻ തുടങ്ങുന്നിടത്താരംഭം ചികിത്സ ...
പാഴാക്കിടും  നിന്റെ സമയവും      അവസരവും കാഠിന്യമാക്കുമീ-
                      രോഗമതോർക്ക നീ....
     

#Shaby's
  

Monday, 10 April 2017

മംഗല്യ സൗഭാഗ്യം

         #മംഗല്യസൗഭാഗ്യം

കടലിരമ്പുന്നുണ്ട് എന്റെ മനസ്സിൽ....
ഈറനണിയുന്നൂ...മിഴികളിലായ്..

കാത്തിരിക്കുന്നുകാലമേറെ
                                       യെങ്കിലും..
കാലനുപോലും കനിവറ്റുപോയോ..

അകാലത്തിലായ്വിട്ടകന്നു പോ-
               യൊരെന്നുടെ  പിതാവോ ?
അന്യന്റെയടുക്കള തോറുമഷ്ടിക്കു
                       വകതേടും അമ്മയോ?
ആരുടെ മുജ്ജന്മ പാപമീ..
                   പേറുന്നതീവിധം.. ഞാൻ.
          
കാമകണ്ണുകളാലെ കഴുകന്മാർ ചുറ്റിലും.. ഞാനെന്തു
ചെയ്യുമീ കാനനം തന്നിലായ്... രക്ഷയ്ക്കായ് കേഴുകയല്ലാതെ...

കാണുമോ...കാവലായ് ഈ മനം കാണുന്ന ആണായൊരുത്ത -
                                      നെനിക്കും.

കാത്തിരിക്കുന്നു  കാതോർത്തു -
       ഞാനുമീ വേവുന്ന നെഞ്ചിലെ- കനലണയ്കുന്ന കാന്തനായൊരു-
         ത്തന്റെ കാലൊച്ചകേൾക്കാൻ.

വേണമെനിക്കും മംഗല്യസൗഭാഗ്യം-
      ആവണമെനിക്കവന്റെ വീടിന്റെ-
                                              ലക്ഷ്മി. അറിയണമെനിക്കാപേറ്റുനോവും-
     ആവോളം നുകരണമെനിക്കുമാ.
സ്നേഹവും കരുതലും...ദേവാ..

കാത്തിരിപ്പിൻ തീക്ഷ്ണമായയീ-
                വേവു താങ്ങാനാവുന്നില്ല -
    വേഗം വരിക ചാരെയായ്..നീ...

shaby's

Sunday, 9 April 2017

വിരഹം

വിവാഹം കൊണ്ടൊന്നായ നാളുതൊട്ടിതുവരെ ...

വിരഹവേദനയിലാണവളും..
വിധിയുടെ വിളയാട്ടങ്ങൾക്കു
മുന്നിൽ പതറാതെ..
വിരസമായ നൗകയും തുഴഞ്ഞ്
വഴിക്കണ്ണുമായ് വിരഹിണിയാളെൻ
വരവിനു കാത്തിരിക്കുന്നു. .
വൈകാതെ വരുമെന്ന വാക്കാലടർന്നു പോയ് ഞാനുമൊരു വേഴാമ്പലിനെപ്പോലെ നാളുകളെണ്ണി വിദേശത്ത്...
വിട പറഞ്ഞു വന്ന വിഹ്വലതകൾ പേറി...
വരുന്നൂ.... പ്രിയേ ഞാനിനി വിമാനച്ചിറകിലേറി ...
വർണ്ണങ്ങളേറും പ്രണയ വിഹായസ്സിലായ് വിരുന്നുണ്ണാൻ...
വിരഹവേദനകൾക്കവധി നല്കിയൊരുമിക്കാമിനി...
വിരുന്നൊരുക്കി കാത്തിരിക്കുക നീ..

Shaby's

Saturday, 8 April 2017

പെണ്ണേ നിന്റെ ഓർമ്മയ്ക്കായി

വരുമെന്നു കരുതി ഈ വഴിയിൽ നിന്റെ ..
വരവും പ്രതീക്ഷിച്ചു കാത്തു നില്പൂ...
  വനമുല്ല പൂവിടുമീ സുന്ദര-       വനാതിർത്തിയിൽ വിജനതമുറ്റു- 
                    മീ.. വനാതിർത്തിയിൽ
വിവശനായ് ഞാൻകാത്തിരിപ്പൂ..
 
സ്വപ്നങ്ങൾ ബാക്കിവെച്ച-      കലേക്കു നീവിട്ടുപിരിഞ്ഞൊരു     കാലം തൊട്ടിന്നോളം മറന്നതില്ലൊ- രുമാത്ര പോലുമൊരിക്കലും നാം..
പങ്കിട്ടെടുത്തൊരാ കൗമാരകാലം...

ആമ്പൽക്കുളവും പാടവരമ്പും-
    പിന്നെ സ്വപ്നങ്ങൾ കൈമാറിയ   ആ  ഇടവഴിയും..

ഇണങ്ങിയും പിണങ്ങിയും പകുത്തെടുത്തൂ  നാം നമ്മിലെ പ്രണയവും .

പുനസമാഗമത്തിന്നുകൊതിക്കു-
                       ന്നുണ്ട് നമ്മുടെയാ.. വിദ്യാലയത്തിന്റെ ഇടനാഴികളും..
                       നമ്മെ പോലെയും.

വികൃതിയാൽ നിന്റെ  നുണക്കുഴി- കവിളിലായ്  ചുംബിക്കാനാഞ്ഞ..
                        നേരം പൊട്ടിയടർന്ന    കുപ്പിവളപ്പൊട്ടുകൾ നിന്നോർമ്മ-
       യ്ക്കായ്സൂക്ഷിപ്പൂ ഞാനിന്നും.

പെണ്ണേ നിനക്കായൊരു ജന്മ-
                          മിനിയുമെടുക്കണം..
    കൊതിതീരുവോളമാ  മാറോടു                     ചേർന്നൊന്നൊന്നുറങ്ങീടുവാൻ.
നാം നെയ്ത സ്വപ്നങ്ങളും നമ്മുടെ
      നിനവുകളും പൂവണിയാ-
                                   നായെങ്കിലും..
ഇന്നീയുഷസ്സിലിനി ഒറ്റക്ക് മടുത്തൂ
                                       പെണ്ണേ...
പുലരുവാനിനിയില്ല പുലരികളെ-
                        ന്നിലെന്നറിവൂ...

     ഇനിയൊന്ന് വിശ്രമിച്ചീടണം ...
           നിന്റെ ഓർമ്മകളുറങ്ങുന്ന-
    തെക്കേ തൊടിയിൽ നാം പണ്ടൂ- ഞ്ഞാലു കെട്ടിയ തേന്മാവിൻ      
                             ചുവട്ടിലായ്..
പൂവണിയാത്തൊരെൻ സ്വപ്ന-
ങ്ങൾ ബാക്കിവെച്ചുറങ്ങട്ടെ ഞാൻ.

       (ഷാബീസ്/SHABY'S )

ഓർമ്മകൾ

കടന്നു പോയൊരു വഴികൾ താണ്ടി..
വീണ്ടുമെനിക്കൊരു യാത്ര പോണം..
കടപ്പാടുകളേയും നൊമ്പരങ്ങളേയും..
പ്രതീക്ഷകളേയും വഹിച്ചൊരു  തീർത്ഥയാത്ര.
മറവിയുടെ ശ്മശാനത്തിൽ കബറടക്കിയ സൗഹൃദങ്ങളെ..
നെഞ്ചിലേക്ക് ചേർത്തുവച്ചിട്ടും ..വിഘടിച്ചു പോയെന്നുടെ സ്വപ്നങ്ങളുടെ...പുറത്തെടുക്കാനായൊരു പാഴ്ശ്രമം ...
കാതങ്ങളേറെ താണ്ടി- യെത്താനായാലൊരു നെയ്ത്തിരി നാളമായ് ഉരുകിത്തീരണമെനിക്ക്...
ഓർമ്മകൾ കണ്ടെടുത്ത സായൂജ്യമോടെ...

#Shaby's

Wednesday, 5 April 2017

പ്രണയിനി

കവിഞ്ഞൊഴുകുമെൻ നയന-
                                             ങ്ങളിൽ
നിറഞ്ഞു കത്തും നിറദീപമാണു നീ..

കുതിച്ചു പായുമെന്നുടെ ഓർമ്മകൾ
                         -തൻ കടിഞ്ഞാണും..
കണ്ണുനീരിൻ ഉപ്പുകലർന്ന വ്യഥയും...
                                             നീ സഖീ..
   നിദ്രാവിഹീന യാമങ്ങളിലെൻ-     
                           പ്രിയ കൂട്ടുകാരി നീ..
കടലാഴങ്ങളെ പുല്കുമെൻ പ്രിയ-
                               സ്വപ്നങ്ങളും നീ..
ശുഷ്കമായൊരീ-യായുസ്സിലാ -        യൊരു കടലോളമനുരാഗം -   
                  പകുത്ത പ്രണയിനി നീ..

മറവിതന്നാലൊരു മൺക്കൂട്ടിലായ്
  മറവു ചെയ്യാനാവില്ലൊരിക്കലും -
മധുരമൂറുമാ നിമിഷങ്ങളൊന്നുമേ.

മറുപടിയില്ലാത്ത മൗനമേ നിശ്ചയം..
                നീയെന്റെ മരണമാകുന്നു.

Shaby's Blogs

Tuesday, 4 April 2017

വാർദ്ധക്യം

ത്രസിക്കുന്ന യൗവ്വനവും
     ഒളിമങ്ങാത്തയെൻ സ്വപ്നങ്ങളുംബലിയർപ്പിച്ചു ഞാനീയരങ്ങിലായ്...

വാത്സല്യമേറുമെൻ കിടാങ്ങൾ തൻ
ക്ഷേമമായിരുന്നെൻ ചാപല്യങ്ങൾ..
   
കടന്നു പോയവഴികളിലൊരു നെയ്..
ത്തിരിയായ് പകർന്നു ഞാനെ...
                    ന്നായുസ്സുമവർക്കായ്..
 
ശുഷ്കിച്ച ഈകരങ്ങൾഇനിയൊരു
   തടസ്സമത്രെ ആധുനികതയുടെ 
                                      മക്കൾക്ക്..

ഇന്നീ തിരസ്കാരത്തിന്റെ വൃദ്ധാല
                                       യത്തിലായ്..

മരണം കാംക്ഷിക്കുന്നവർക്കിടയി..
                        ലൊരാളായ് ഞാനും...

ഒറ്റപ്പെടലിൻ മരവിച്ച ജഡംപോൽ..
               ശാപമോക്ഷം പ്രതീക്ഷിച്ച്.

പഴുത്ത് വീഴുന്നിലകൾ ഇന്നലെ...
         ഹരിതാഭയുള്ളവയായിരുന്നൂ.

വൃദ്ധസദനങ്ങൾ നാളെ നിങ്ങളെ ..
             മാടി വിളിക്കാതിരിക്കട്ടെ...

Shaby Shihab KP

Monday, 3 April 2017

തിരസ്കാര വാർദ്ധക്യം

ഉരുക്കിയെടുത്തൂ ഞനെൻ            യൗവ്വനവും ഈ നെഞ്ചിലേറ്റിയ     സ്വപ്നങ്ങളും മകനേ...
  നിന്നുടെ പിറവി തൊട്ടിന്നോളവും.

സംഭരിച്ചൂ ഞാനെന്നിലൊഴുക്കുമാ..
   നിണത്തുള്ളികൾ നിനക്ക് തണലായ് മാറുവാനെന്നും.

   നിനച്ചതില്ലൊരു മാത്ര തന്നെയും മെഴുകുതിരി പോലുരുകുമീ ആയുസ്സു പോലുമേ...

   ഉണ്ണാതുറങ്ങാതെ വാത്സല്യ മകനെ
കാത്തുവച്ചൂ ഹൃത്തടത്തിലായ്..

ഇന്നെൻ മകൻ പ്രശസ്തി തന്നു..
യരങ്ങളിലായ്വിഹരിക്കുകയാണ്..
തൃപ്തിയാണെനിക്ക് നിശ്ചയം    ഒഴുകിതീർന്നെൻ വിയർപ്പുകൾക്ക് ഫലമുണ്ടായതിലായ്..
    പ്രൗഡമാവന്റെ ജീവിതത്തിൽ  പ്രൗഡിയില്ലാത്ത ശുഷ്കശരീര പിതാവിനെന്ത് മേന്മ...
പടിയിറക്കി വയോവൃദ്ധനാമെന്നെ..
                                      യെൻ മകൻ
തിരിച്ചറിവൂ ഞാനുമിന്ന് ഒറ്റപ്പെട്ടു പോകുന്നവന്റെ വേദനകൾ. ..
  ഈവൃദ്ധസദനത്തിലായ്ഞാനെ..
                         രിഞ്ഞടങ്ങുമെങ്കിലും
നിനക്കീ ഗതിയുണ്ടാവാതിരിക്കട്ടെ
                            മകനേ നിശ്ചയം. ..
തിരസ്കാരത്താൽ  ഒറ്റപ്പെട്ടുപോവുക മരണത്തേക്കാൾ ഭയാനകം തന്നെ. ...
   
              Shaby's blog

Sunday, 2 April 2017

സ്ത്രീകൾ അബലകളോ..?

#അബലകൾ എന്ന  വിശേഷ ജനുസ്സ് ആണ് സ്ത്രീകൾ എന്ന് പലവുരു ഉരുവിട്ടു സത്യമാക്കിയെടുത്ത തടങ്കലിൽ നിന്ന് പുറത്തെത്തണം സ്വയമേയവർ..ഭോഗിച്ചു പൂതിതീർക്കാനും മക്കളെ പ്രസവിച്ചു പോറ്റാനും അടുക്കളയിൽ ഒരു നെയ്ത്തിരിയായ് എരിഞ്ഞൊടുങ്ങാനും വിഴുപ്പുകൾ പേറാനുമായി നിർമ്മിക്കപ്പെട്ട ചലിക്കുന്ന യന്ത്രമല്ല താനെന്നും പുരുഷന്റെ മേലെയല്ല അവനോട് ചേർന്ന് ഒരു മെയ്യു പോലെ ഈ ലോകത്ത് തന്റെ അഭിപ്രായങ്ങൾക്ക് മാന്യമായ പരിഗണന ലഭിക്കാനും പുരുഷന്റെ സുരക്ഷാ കവചത്താൽ സംരക്ഷണം ലഭിക്കുന്നതിനും അവകാശം ഉള്ള ... ഉത്കൃഷ്ടമായി തന്നെ ദൈവം സൃഷ്ടിച്ച സൃഷ്ടി ആണ് സ്ത്രീകളും....

Shaby Shihab KP

ഓർമ്മപ്പെടുത്തലുകൾ

ജീവിതത്തിൽ  ചില പ്രത്യേക സന്ദർഭങ്ങളിൽ  നാം വിരുന്നുകാർ മാത്രമായി പോകുന്ന നിമിഷങ്ങൾ ഉണ്ടാവാറുണ്ട് .
സൗഹൃദങ്ങളിലായാലും കുടുംബബന്ധങ്ങളിലായാലും തികച്ചും വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലായ് കൊണ്ട്  പകച്ചു നിന്നു പോകാറുണ്ട് നാം.
പക്ഷേ ഇടയ്ക്കിടെ പഴയ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ, ചില കണ്ടുമുട്ടലുകൾ  അവർണ്ണനീയമാണ് പലപ്പോഴും...
   എന്തൊക്കെയോ നമ്മളിൽ നിന്നടർന്നു പോയിയെന്നോ.
വന്നുചേർന്നുവെന്നോ
എന്നതിനെക്കുറിച്ച്ഓർമ്മപ്പെടുത്തുന്ന  ചില അവസരങ്ങൾ. ..
എന്തൊക്കെ ആയാലും കൂടിച്ചേർന്ന് നില്കാനുള്ള -അവസരങ്ങൾ കൂടുതൽ ഉണ്ടാവട്ടെ. .....
ഏവർക്കും നന്മയുണ്ടാവട്ടെ സുഹൃത്തുക്കളേ.....
     ..#shaby's

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...