Friday, 25 May 2018

മൂക്കുത്തി പെണ്ണ്

അവളുടെ കൊലുസ്സണിഞ്ഞ പാദവും..
കാതിലുലഞ്ഞാടുന്ന ജിമിക്കിയും..
 ഇത്തിരിപ്പൊന്നാലുള്ളോരാ മൂക്കുത്തിയും
  എന്റെ ഹൃദയസ്പന്ദനങ്ങളെ ധൃതഗതിയിലാക്കാൻ പോന്നവയായിരുന്നൂ..
  
 അടർന്നു വീഴും പവിഴ മുത്തുകൾ പോലുതിരുന്നയവളുടെ കൊഞ്ചലുകൾ...
 സ്വർഗ്ഗീയ ഗസലുകളേ പോലും നിഷ്പ്രഭമാക്കിയിരുന്നൂ.. കരതലത്താലുയർത്തി ഞാൻ   പാദത്തിലർപ്പിച്ച ആ ചുംബനം ഇരുദേഹങ്ങളേയും ത്രസിപ്പിച്ചൊരു പ്രകമ്പനമായ് കടന്നു പോയിരുന്നു..
  
    ദാവണിയിലൊരപ്സരസ്സായ്...
എന്റെ ഭൂലോകം അവളിലേക്ക് ചുരുക്കിയിരുന്നൂ....

#shabys

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...