#ന്യൂ_ജനറേഷൻ
അഹങ്കാരിയാണു ഞാൻ ഈ ഭൂവിതിൽ
ദുരഭിമാനം താങ്ങി നടപ്പൂ..
കേൾക്കേണ്ടതില്ലൊ- രുപദേശവുമിനി..
വൃഥാ മുതിർന്നു നീ അപഹാസ്യനാവേണ്ട
കടപ്പാടുകൾക്കില്ലൊരു മേന്മയുമെന്നിൽ..
കാവലായൊരുത്തനും വേണ്ടതില്ലാ..
പെറ്റുപോറ്റിയ നോവും ചൊല്ലിയീ
പടിയാരുമിനി കയറി വന്നിടണ്ടാ..
ഒഴുക്കിയ വിയർപ്പിൻ ദുർഗന്ധം വമിക്കുന്ന
ദേഹവുമായൊരു പിതാവുമീ വഴി വന്നിടണ്ടാ..
ഇന്നലെ മാനത്തു വെട്ടിയമിന്നലിൽ
പൊട്ടിമുളച്ച കൂണു ഞാനാകയാലാ-പിതൃത്വമോതി
യെൻ പടിയാരുമിന്നിനി താണ്ടിടണ്ടാ..
ഈ വിധമെന്നെ വളർപ്പതാൽ നിശ്ചയമ-പരാധം നിന്നോടുകൂടിയേ
ആധുനികത തേടിയുള്ള നിന്റെ പരീക്ഷണങ്ങൾ രൂപപ്പെടുത്തിയതാണെന്നെ....
വിചിത്രമാണ് മനുജാ നിന്റെ ആഗ്രഹങ്ങളും....!!!
Shaby's
No comments:
Post a Comment