Thursday, 27 July 2017

നിനക്ക് വേണ്ടി ഒരു കത്ത്


                            Date: 28/07/17
                             സ്നേഹാലയം

നിനക്കൊരു കത്ത്  എഴുതാൻ എന്തോ   ഇപ്പോൾ ഒരു
കാരണം തിരയാറില്ല .ആ ശ്രമങ്ങൾ  അന്നുപേക്ഷിച്ചു കളഞ്ഞതാണ്.
പക്ഷെ  എന്തു കൊണ്ടോ ഇന്നൊരു കത്ത് എഴുതാൻ തുടങ്ങുകയാണ്..
   നീ ഇത് നിശ്ചയമായും വായിക്കുമെന്ന     മൗഢ്യധാരണയില്ല .എങ്കിലും ശുഷ്കമായ ഈ ജീവിതം  ഒരുവേള നിനച്ചിരിക്കാതെ നില്ക്കുന്ന നേരത്ത്  തട്ടിയെടുക്കപ്പെട്ടാൽ ഖേദം തോന്നാതിരിക്കാനാണീ പാഴ്ശ്രമം.
   ഇന്നലെ ഞാൻ നമ്മുടെ  ആ പഴയ ഇടവഴിയിൽ  കൂടി ഒരു യാത്ര നടത്തി.  പണ്ട്  നാം മോഹങ്ങൾ പങ്കു വെച്ച ആ പൂ മരത്തിന്റെ ചുവട്ടിൽ
കുറച്ചു നേരം നിന്നു. കുറെ കാലം പിറകിലേക്ക്  എന്നെ അവിടെയലയടിച്ചു പോയ ഒരു  കുസൃതിക്കാറ്റ്  കൂട്ടി കൊണ്ട് പോയി.എത്ര മനോഹരമായിരുന്നൂ  പെണ്ണേ  ആ കാലം.അതൊക്കെ  ഓർത്തെടുത്ത നേരം എന്തോ മിഴികൾ ഞാനറിയാതെ തന്നെ ചെറിയ  നീർച്ചാലുകളായ് മാറി.
    അതു പോട്ടെ നിനക്ക് സുഖം തന്നെയല്ലേ. മകളുടെ വിശേഷം എന്താണ്. നിന്റെ മകളുടെ ഫോട്ടോ കാണാനിടയായി നിന്റെ കുഞ്ഞുരൂപം തന്നെ ശരിക്കും പറഞ്ഞാൽ ഫോട്ടോ കോപ്പി..
    എനിക്ക് സുഖം തന്നെ എന്നു മാത്രം പറയുന്നു.
അറിയില്ല ഇനിയെന്നെങ്കിലും കാണുമെന്ന്.  തീരെ വയ്യാത്ത പോലെ ...ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ മാത്രം കാണുകയാണിപ്പോൾ..രോഗങ്ങൾ ശരീരത്തിന്റെ നിയന്ത്രണം  ഏറ്റെടുത്തു കഴിഞ്ഞു
     ഇടക്കിടക്ക് വരുന്ന വേദനകൾ   അസഹ്യംതന്നെ..ഒരു ക്ഷമാപണം കൂടി ഞാൻ ഈ കത്തിലൂടെ നടത്തുകയാണ്.  സ്വപ്നങ്ങൾ മാത്രം നല്കി ദൂരെയകന്ന് പോകേണ്ടി വന്നതിന്.
അതൊരു  ഒഴിഞ്ഞ് മാറൽ തന്നെ  ആയിരുന്നു. പ്രിയപ്പെട്ടവളെ വിധിയുടെ ക്രൂരമായ പരീക്ഷണങ്ങൾ കൊണ്ട് നോവിക്കാതിരിക്കാനായ് .എവിടെ ആയാലും നീ സുഖമായിരിക്കും...
ഇനിയൊരു യാത്ര പറയലുണ്ടാവില്ല .ഞാൻ വിശ്രമിക്കുവാനൊരുങ്ങുന്ന തിരക്കിലാണ്..
എന്നെങ്കിലും ഒരിക്കൽ ഈ വഴി വരാൻ കഴിഞ്ഞാൽ നമ്മുടെ പഴയ ഗുൽമോഹറിനു താഴെ   നിന്റെ ഓർമ്മകൾ കൊണ്ട് പുഷ്പിക്കയും കൊഴിയുകയും ചെയ്ത ചുവന്ന ഹൃദയ വർണ്ണ പൂക്കളായ് ഞാൻ ഉണ്ടാകുമവിടെ...
    എനിക്ക് സ്വന്തമായ ചില സ്വപ്നങ്ങൾ സമ്മാനിച്ച നിനക്കായ്
                        എന്നും നിന്റെ മാത്രം
          
             

        #Shabys

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...