Tuesday, 28 February 2017

നരവംശമേ നിനക്കു നാശം നീയേ. ..

കവിതകൾ

ഉള്ളിലായടക്കിയ വ്യഥകളെ പിടിച്ചു. .
നിറുത്താനാകാതെ...  ആർത്തലച്ചു കരഞ്ഞവളിന്ന്....
കാലമേറെ നെഞ്ചിലേറ്റിയ തീരാ... നൊമ്പരങ്ങൾ..കാർമേഘമാ...
യുരുണ്ടുകൂടി അവളെ ഭ്രാന്തിയാക്കി...

നഷ്ടപ്പെടുത്തപ്പെട്ട   തന്റെ സുന്ദര.. പ്രതാപകാലമവളിലൊരു കടുത്ത അമർഷമായലയടിച്ചൂ....
ഒതുങ്ങി കൂടിയിനി സഹിക്കാവതല്ല....
പകയോടെ അഗ്നിപിണരുകളയച്ചവൾ സംഹാരരൂപിയായ് മാറവേ...
ഭൂമിദേവി പോലും വിറകൊണ്ടു പോയ്...

സംഹാര താണ്ഡവമാടാനായ്...തന്റെ. ..
ഉഗ്രരൂപമവളെടുത്താൽ...
നിശ്ചയം താങ്ങാനാവില്ലൊരിക്കലുമേ..

കാടുകളും പുൽമേടുകളും നിരത്തി. ..
ആണിയാം കുന്നുകളും തകർത്ത നീ..
ദാഹിക്കുന്നുവെന്നോ...മനുജാ...
അഹങ്കാരിയായി വിരാജിച്ചു നീയീ ഭൂമിയിൽ ഞാനെന്ന ഭാവത്തിലെന്നുമേ.

മൂഢനാം നരവംശമേ നിനക്കു നാശം. .
നീ തന്നെയും. .
മണ്ണും വിണ്ണും നിനക്ക് വെറുമൊരു ' കേവലമായപ്പോൾ....സൂര്യ താപം...
നിനക്ക് താങ്ങാനാവില്ലെന്നോ...

വൃക്ഷലതാദി വെട്ടിനിരത്തി കാടൊരു
മരുഭൂമിയാക്കിയ മർത്യാ ....
വന്യമൃഗങ്ങളെ ഭയപ്പെടുന്നുവോ...നീ..
അതിക്രമങ്ങൾ അനവധി നടത്തിയ. ..
ഇരുകാലികളെ...നിനക്ക് നാശം നീയേ..
അന്തരീക്ഷത്തിൻ  രക്ഷാകവചം.. പോലുമടർന്നൂ നിന്നുടെ ക്രൂരതയാൽ..

മണ്ണിൻ മാറിലായണുബോംബു വിതച്ചൂ..
മാറാരോഗം നേടിയെടുക്കാൻ...
അതിമോഹത്താൽ  മണ്ണിൽ നീ.. വിഷമെറിഞ്ഞെടുത്ത വിളവുകൾ ..
നിനക്കു കാളകൂടവിഷമായ് തീർന്നില്ലേ
നന്ദികെട്ടാ നരവംശമേ നിനക്കു നാശം. ..നീ മാത്രമേ. .

മണ്ണിൻ ഉയിരായ് മണ്ണിൽ മടങ്ങേണ്ട...
മർത്യാ  മണ്ണിൻ മാതൃത്വമറിയണമേ...
നിനക്ക് ശേഷം വരുവാനായ് നിന്നുടെ തലമുറക്കായ് കാത്തിടണേ ഭൂമിയേ നീ

ഋതുക്കളെ വിസ്മൃതിയിലാക്കല്ലെ.... നീയിനിയും ...
വസന്തവും ഗ്രീഷ്മവും അലയടിക്കുന്ന
മണ്ണിൻ ഉത്സവം മടങ്ങി വരട്ടെ. ..
കാത്തു രക്ഷിക്കാം നമുക്ക് മണ്ണിൻ
സൗരഭ്യങ്ങളെ നമ്മുടെ മക്കൾക്കായ്...

      #ഷാബി(shaby)

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...