Tuesday, 28 February 2017

ഗുൽമോഹർ

കനവുകൾ തകർന്നൊരാ മണ്ണിലെൻ..
അശ്രു പതിച്ചിടത്തുയിരിട്ടൂ... നിന്നോർമകൾ തൻ..പൂമരം. .
ഗുൽമോഹർ  നീ എന്നുടെ പ്രിയ.. പ്രേയസിക്കായ്   എന്റെ വിരഹത്തിൻ.. ചെഞ്ചോര പൂക്കൾ വിടർത്തണേ..
 
ആദ്യാനുരാഗത്തിൻ ആർദ്രമായോർമ്മ
തളിരിട്ട    നിന്നുടെ ചില്ലകൾ  തന്നിൽ സൂര്യകിരണങ്ങൾ.... തട്ടിതിളങ്ങിടട്ടെ...

അവളുടെ ഓർമ്മകൾ പൂവിട്ട വഴിയിൽ..
രക്തവർണ്ണ പൂക്കളമൊരുക്കി നീ ഇനിയും 
അവളെയും കാത്തു നില്ക്കയാണോ

ഇനിയൊരു വരവിനായ് കാത്തു  നില്കാൻ  ആയുസ്സുമില്ലെന്നിൽ ബാക്കിയായീ...

ഇനി വരും  ജന്മമുണ്ടെങ്കിലാ ഗുൽമോഹർ തൻ ചോട്ടിലായൊരുമിച്ചു കൂടാം നമുക്ക്. ..നമ്മുടെ ഇടനെഞ്ചിൻ
സ്വപ്നങ്ങൾക്ക് പൂവിടാനായൊരു ജന്മം കൂടി
സ്വായത്തമാക്കിടാം 

ഗുൽമോഹർ നീയെത്ര മനോഹരിയാണ്
നീറുന്ന നോവിനൊരു സ്വാന്ത്വനമാണ്..നീ
തണലായ് മണമായ് ഉയിരായ് നീ ...
 അതിരില്ലാത്തതൊരു പ്രിയതരമാം അനുരാഗമാണ്

നീയെൻ 'ഗുൽമോഹർ 

Shaby (ഷാബി)

.

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...