അവളുടെ കൊലുസ്സണിഞ്ഞ പാദവും..
കാതിലുലഞ്ഞാടുന്ന ജിമിക്കിയും..
ഇത്തിരിപ്പൊന്നാലുള്ളോരാ മൂക്കുത്തിയും
എന്റെ ഹൃദയസ്പന്ദനങ്ങളെ ധൃതഗതിയിലാക്കാൻ പോന്നവയായിരുന്നൂ..
അടർന്നു വീഴും പവിഴ മുത്തുകൾ പോലുതിരുന്നയവളുടെ കൊഞ്ചലുകൾ...
സ്വർഗ്ഗീയ ഗസലുകളേ പോലും നിഷ്പ്രഭമാക്കിയിരുന്നൂ.. കരതലത്താലുയർത്തി ഞാൻ പാദത്തിലർപ്പിച്ച ആ ചുംബനം ഇരുദേഹങ്ങളേയും ത്രസിപ്പിച്ചൊരു പ്രകമ്പനമായ് കടന്നു പോയിരുന്നു..
ദാവണിയിലൊരപ്സരസ്സായ്...
എന്റെ ഭൂലോകം അവളിലേക്ക് ചുരുക്കിയിരുന്നൂ....
#shabys