#നിദ്രാവിഹീന_നിനവുകൾ😃
നേർത്തൊരോർമ്മകൾ മാത്രം
നിനവിൽ നിർത്തിയകന്നു ..
നീ പോകുവതെങ്ങു സഖീ...
നിശ്ചയമൊരുപാട് നോവുനീറ്റി..
നേടിയതാണു നിന്നെയെന്നോമലേ..
നീയറിയാതെ നിന്നിഴലുപോലവേ പിന്തുടർന്നും.
നീണ്ട നിന്നുടെ വാർമുടിതുമ്പിലൊരു ..
നനുത്ത ചെമ്പക മൊട്ടായലിഞ്ഞിടാൻ..
നേദിച്ചു ഞാനും നേർച്ചകൾ പലതും.
നിന്റെ നീല മിഴികൾക്കുമപ്പുറമൊരു.. ലോകമതില്ലാതായെനിക്കും.
നിറമിഴികളാൽ നീയകന്നു പോവരുതെങ്ങും..
നിശ്വാസമായ് , നിറദീപമായ് , നൈർമല്യമേ..
നിദ്രാവിഹീന നിനവുകൾ പോൽ...
നീയെന്നിലായെന്നും ...ചേർന്നൊഴുകണേ...
#Shaby's
No comments:
Post a Comment