Saturday, 16 September 2017

എന്റെ വിദ്യാലയം

വിരഹത്തിൻ വൃണമുണങ്ങാത്ത ...
വികല സ്വപ്നവുമായൊരിക്കൽ...
വിടപറഞ്ഞകന്നതാണു ഞാൻ...
വിദ്യ നുണഞ്ഞയീ വിദ്യാലയത്തിരുമുറ്റം.

വിറക്കുന്ന അധരങ്ങളുമായ്..വിഹ്വലതയോടെ
വിരസമായ ഓർമ്മയും ബാക്കിയാക്കി
വിദ്യാലയത്തിന്റെ  പടികൾ പിന്നിട്ടകന്നന്ന് ദൂരെ.
 
വർഷങ്ങൾ കഴിഞ്ഞൊരു നാളിലായ്
വിരുന്നുകാരനെ പോലെ ഇനിയുമൊരിക്കൽ  പോകണമെനിക്ക്....

വികൃതികളായ് നമ്മൾ  വിലസിയൊരു വിദ്യാലയത്തിന്റെ  ആരാമത്തിലായ്....
വെള്ളരിപ്രാവുകൾ തത്തിക്കളിക്കുന്നയാ...
വലിയ പൂമുഖവും ,തലയുയർത്തി നില്ക്കുമാ..
വൃക്ഷത്തണലിനേയും വീണ്ടും സ്മരിച്ചു കൊണ്ട്

വിദ്യ തൻ അമൃതു നുകർന്നൊരെന്നുടെ
വലിയ  ക്ലാസ് മുറിയിലേക്കൊന്നു കൂടെ ..  വേപഥുക്കളോടെ പോയൊന്നിരിക്കണം

വിരലുകളാൽ ചുവരിൽഞാൻ മുന്പു ചെയ്തു വെച്ചുള്ള..
വികൃതികളോരോന്നും കണ്ടോന്നാസ്വദിക്കണം.

വിരുതുകൾ കാണിച്ചയാ ചുമരിലായെൻ..
വിറയാർന്ന ചുണ്ടുകൾ ചേർത്തൊന്ന്        ചുംബിച്ചിടേണം..

വിശപ്പിനാൽ കത്തിക്കാളുന്ന വയറിന്റെ
വിളികേട്ട നമ്മുടെ പഴയ കഞ്ഞിപ്പുരയെ...
വിശപ്പോടെ വീണ്ടും  നോക്കിടേണം.

വിരുതുറ്റ സഹപാഠികൾ തൻ സർഗ്ഗ
വാസനകളെ..പ്രദർശിപ്പിച്ച നമ്മുടെ പ്രിയ
വേദിയും പിന്നിട്ടാ..
വേലികെട്ടിത്തിരിച്ച വിശാലമാം മൈതാനത്തിൻ
വിഖ്യാതമാം മൂലയിലായ് പോയിരിക്കണംവൃഥാ..

വിട പറഞ്ഞകലും മുന്പാ പുസ്തകപുരയുടെ  വടക്കു വശത്തായ് ഞാൻ നട്ട ബദാം മരചോട്ടിൽ വച്ചുതിർക്കണം മിഴിനീരല്പം പെണ്ണേ നീ നല്കിയ
വിലോലമാം ഓർമ്മകൾ മറക്കാനാവാത്ത
വിനീതനാമെന്നുടെ ഹൃത്തിനല്പം സൗഖ്യമേകാൻ

വൈകാതെ  പിന്തിരിഞ്ഞൊന്നുനോക്കാതെ
വിദ്യാലയത്തിന്റെ  പാവനമായ മുറ്റം.. 
വിട്ടു ഓർമ്മകൾ  പിറകിലാക്കി പറന്നകലണം വിസ്മരിക്കില്ലെന്ന വാക്കുകൾ നെഞ്ചിലേറ്റി.

#Shaby's

Wednesday, 13 September 2017

നിദ്രാ വിഹീന നിനവുകൾ

#നിദ്രാവിഹീന_നിനവുകൾ😃

നേർത്തൊരോർമ്മകൾ  മാത്രം
നിനവിൽ നിർത്തിയകന്നു ..
നീ പോകുവതെങ്ങു സഖീ...
നിശ്ചയമൊരുപാട്  നോവുനീറ്റി..
നേടിയതാണു  നിന്നെയെന്നോമലേ..
നീയറിയാതെ നിന്നിഴലുപോലവേ പിന്തുടർന്നും.
നീണ്ട നിന്നുടെ വാർമുടിതുമ്പിലൊരു ..
നനുത്ത ചെമ്പക മൊട്ടായലിഞ്ഞിടാൻ..
നേദിച്ചു ഞാനും  നേർച്ചകൾ പലതും.
നിന്റെ നീല മിഴികൾക്കുമപ്പുറമൊരു.. ലോകമതില്ലാതായെനിക്കും.
നിറമിഴികളാൽ നീയകന്നു പോവരുതെങ്ങും..
നിശ്വാസമായ് , നിറദീപമായ് , നൈർമല്യമേ..
നിദ്രാവിഹീന നിനവുകൾ പോൽ...
നീയെന്നിലായെന്നും ...ചേർന്നൊഴുകണേ...
      
  #Shaby's

Monday, 11 September 2017

അറക്കൽ മന

https://m.facebook.com/story.php?story_fbid=1385539394869093&id=100002391367441

https://m.facebook.com/story.php?story_fbid=1385989981490701&id=100002391367441

https://m.facebook.com/story.php?story_fbid=1386400674782965&id=100002391367441

https://m.facebook.com/story.php?story_fbid=1386775364745496&id=100002391367441

https://m.facebook.com/story.php?story_fbid=1387801081309591&id=100002391367441

https://m.facebook.com/story.php?story_fbid=1388088991280800&id=100002391367441

https://m.facebook.com/story.php?story_fbid=1389556357800730&id=100002391367441

https://m.facebook.com/story.php?story_fbid=1391049107651455&id=100002391367441

https://m.facebook.com/story.php?story_fbid=1392084740881225&id=100002391367441

https://m.facebook.com/story.php?story_fbid=1394697357286630&id=100002391367441

https://m.facebook.com/story.php?story_fbid=1397022517054114&id=100002391367441

https://m.facebook.com/story.php?story_fbid=1398351626921203&id=100002391367441

https://m.facebook.com/story.php?story_fbid=1406389906117375&id=100002391367441

https://m.facebook.com/story.php?story_fbid=1407084296047936&id=100002391367441

പതിനാലു വരെ

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...