താരകം പോലും പ്രഭ മങ്ങിപ്പോകും..
താരിളം പൂവേ താരുണ്യരൂപേ.
താമരനൂലാൽ കോർത്തൊരു താലി ഞാൻ..
തങ്കക്കുടത്തിൻ മാറിലണിയാം....(2
ആളിമാരോടൊത്ത് ആവണിനാളിൽ
ആമ്പൽപ്പൂവിരിയും ആരാമം തന്നിലായ് ..
കേളികളാടവേ ദർശനം നല്കി നീ...
ആരോമലാളേ.....ആവണിതിങ്കളേ...
അനുരാഗവിവശനായ് അടിയനും നിന്നുപോയ്...
( താരകം ..മാറിലണിയാം)
കാതങ്ങൾ ദൂരമാണു കാതരെ നീയെന്നാലും..
കണ്ണിൻ മുന്നിലായ് തെളിയുന്നു നിൻ മുഖം..
കണ്ണിൻമണിപോലെ കാത്തിടാം പെണ്ണിനേ..
കാവലായ് മാറിടാം ഈ ജന്മം മുഴുവനും..
(താരകം പോലും..
അഴകേ എന്നുടെ അനുപമമീ അനുരാഗം
അറിയാതെ പോവല്ലേ നീയിനീ...
അമ്പിളിക്കലയോളം ആഗ്രഹമുണ്ടെടീ...
ആ മാറിലൊരു മറുകായി മാറിടാൻ...
( താരകം പോലും ..മാറിലണിയാം
#Shabys