Tuesday, 22 August 2017

എന്റെ ചിന്തകൾ എന്റെ സ്വാതന്ത്ര്യം

       വിശ്വാസ സങ്കല്പങ്ങൾ  അവരവരുടെ യുക്തിക്കും ബുദ്ധിക്കും അനുസൃതമായി വ്യത്യസ്തമാവാം..പക്ഷെ  അഭൗമമായ ഒരു ശക്തി ഈ ലോകത്ത് ഉണ്ട് എന്നതിന് കൂടുതൽ  തെളിവുകൾ നിരത്തി ഖണ്ഡിച്ച് പറയേണ്ടതുണ്ടോ. എന്നെനിക്കറിയില്ല ...

അവരവരുടെ വ്യത്യസ്ത  വിശ്വാസതത്വങ്ങളെ മതങ്ങളുടെ നൂലിഴകളാൽ ബന്ധിപ്പിച്ച് സുഗമമായി കൊണ്ട് പോകുകയാണ് ഓരോ മതഗ്രന്ഥങ്ങൾ കൊണ്ടും ഉദ്ദേശിക്കുന്നത്..
   
വരേണ്യവർഗ്ഗത്തിന് പ്രത്യേകവും പാവപ്പെട്ടവന്
പ്രത്യേകവുമായി മതനിയമങ്ങൾ ചില പ്രത്യേക  തത്പരരായ പുരോഹിത സമ്പന്നവർഗ്ഗ തെമ്മാടികളാൽ തീരുത്തിക്കുറിച്ചിടം തൊട്ടു തുടർന്നു പോകുന്നു ..നീതിയും, കനിവും സ്വാതന്ത്ര്യവും ഹനിച്ചു/നിഷേധിച്ചു കൊണ്ടുള്ള പകിട കളികൾ. ..

ഉന്നതരുടെ സീൽക്കാരങ്ങളിൽ ചകിതരായും ,ഭരണ സുഖസൗകര്യങ്ങളിൽ  മയങ്ങിയും സ്വസഹോദരനെ പോലും കഴുത്തറക്കാനും വിടുപണി ചെയ്യാനും അണികളായ് നാം  ഇറങ്ങിപ്പുറപ്പെടുന്നതല്ലേ ഇന്നത്തെ  യഥാർത്ഥ പ്രശ്നം..

        പരസ്പര സാഹോദര്യം രക്തനിറത്താലെന്ന പോലെ  ഏകീകൃതമാണ്.രക്തവർണ്ണം എത്രയും സാമ്യമുള്ളതാണോ അത്രയും തന്നെ മനുഷ്യൻ ഒന്നാണെന്ന തത്വം സാർത്ഥകമാണ്..

ഇത് മനസ്സിലാക്കുന്നിടത്ത് തുടങ്ങും  മനുഷ്യത്വം.
  തന്റെ കൈകളാൽ കണ്ഠം വെട്ടിയ സഹോദരങ്ങളുടെ ശ്വാസഗതി നിലക്കും മുന്പ് ചിന്തിക്കൂ...ഇനിയൊരു കുടുംബം അനാഥമായി  തെരുവിലലയാതിരിക്കട്ടെ..
                               
ഒരു സഹോദരിയും മാനം കാക്കാൻ 
ആത്മഹത്യതിരഞ്ഞെടുക്കാതിരിക്കട്ടെ...
അച്ഛന്റെയൊ ആങ്ങളയുടേയോ ഭർത്താവിന്റെയോ കൈകളിൽ പെണ്ണിന്റെ സംരക്ഷണം  ഇനി  നിരർത്ഥകമാവാതിരിക്കട്ടെ...

അല്പ രതി സൗഖ്യം തേടി ഇനിയൊരു പെണ്ണും  തെരുവിൽ  പിച്ചിചീന്തിയെറിയപ്പെടാതിരിക്കട്ടേ.. 
    തന്റെ മേലുള്ള പുരുഷന്റെ  വിശ്വാസം ഒരു പെണ്ണും ഒരിക്കലും   തകർക്കാതിരിക്കട്ടേ...
സമാധാനം  മുദ്രയാക്കിയ എന്റെ    ഗ്രാമങ്ങളിൽ വിഷവിത്തുകൾ മുളപ്പിച്ചെടുക്കാൻ ഞാൻ മരണം വരേയും അനുവദിക്കില്ല  എന്ന് പ്രതിജ്ഞ ചെയ്യാം നമുക്ക്...
മനനം ചെയ്യാൻ  നാം തുടങ്ങുന്നത് തൊട്ടു മനുഷ്യൻ എന്ന വാക്ക് അന്വർത്ഥമാകും...സന്തോഷം  ഉണ്ടാകട്ടേ...❤

#Shaby's Thoughts

Saturday, 19 August 2017

Just 4 U

അളപ്പതിനേതുപായമെടുത്താലും ...പെണ്ണേ..
  അളന്നുതീർപ്പതല്ലയെൻ പ്രണയം...
അരികിലായില്ലെന്നാലുമെൻ ഹൃദയത്തിൽ
അമൃതവർഷമായ് നീ പെയ്തിറങ്ങാറുണ്ട് ..
അനുരാഗത്തിൻ അനന്തവിഹായസ്സിലായ് ..
അലകളെ താലോലിച്ച്  വിവശനായ് ഞാനും
അനന്തമായ് ശയിപ്പതും നിന്നോർമ്മകളിലായ്..
    
     അകന്നു നില്പതഭിലഷണീയമല്ലാകിലും പ്രിയേ..
അതിശീഘ്രമണയാനുള്ള ത്വരയാണുള്ളിൽ..
അറബി നാടിന്റെ മാസ്മരികത നിശ്ചയ..
                                               മെന്നെയൊരിക്കലും
ആകർഷിച്ചതില്ലയെന്നുടെ അമൃത ഭാഷിണീ..
അമ്പിളിക്കല തോല്കും നിൻ  മുഖപ്രസാദം..
അതിനോളമെന്ത് ആശ്വാസമായെനിക്ക്...
  
       #Shaby's Thoughts

Friday, 11 August 2017

കണ്ണാടി പോലൊരു കൂട്ട് (കുട്ടിക്കവിത)


കണ്ണാടിപോലൊരു കൂട്ടു വേണം..
                  കണ്ണിന്റെ സ്ഥാനത്ത് കണ്ടിടേണം..
    കഥയറിയാതെ പകച്ചിടുമ്പോൾ
                   കാവലായെന്നുമേ നിന്നിടേണം..

  കരുതലോടെ കാലമോളം
          കരുത്തോടെ സാന്ത്വനം നല്കിടേണം..
   കാലത്തിന്റെ കുറ്റമെന്നോതിടാതെ
             കരളിലായ് മാറ്റത്തെ കാട്ടിടേണം..

കരഞ്ഞു തളരുന്ന കുട്ട്യോളെ കാണുമ്പോൾ കനിവാലുറവ കണ്ണിൽ പൊടിഞ്ഞിടേണം..

കാമത്തിൻ  മ്ലേച്ഛമാം  കറുത്ത നിഴലുകൾ
                                കണ്ണിലൊളിക്കാത്ത
കൂടപ്പിറപ്പായി കൂടെ വേണം..
  

കുസൃതികൾ കണ്ടു രസിക്കുന്ന
       കുറുമ്പിന്റെ കൂടായൊരു കൂട്ടു വേണം....

     Shaby's

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...